വിനീത്, ലാല്‍ജോസ്, മുക്ത ഒപ്പം കൈലാഷും ഒന്നിക്കുന്ന ‘കുരുവിപാപ്പ’; സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസായി….

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിൻ്റെ സെക്കൻ്റ്ലുക്ക്‌ പോസ്റ്റർ ചലച്ചിത്ര മേഖലയിലെ നിരവധി പേർ ചേർന്ന് റിലീസ് ചെയ്തു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലംബൂർ, ജാസ്മിൻ ജാസ്സ് എന്നിവർ ചേർന്നാണ്.

വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ്‌ കീഴാറ്റൂർ, രാജേഷ് ശർമ്മ, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ധീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലംബൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്,സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. വിപിൻ മോഹൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.

എഡിറ്റർ: വി.ടി ശ്രീജിത്ത്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ: ഫഹദ് പെഴ്മൂട്, ആർട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, ബി.ജി.എം: പ്രദീപ് ടോം, സൗണ്ട് ഡിസൈൻ: രാജേഷ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, അനന്തകൃഷ്ണൻ, ആക്ഷൻ: റൺ രവി, സ്റ്റിൽസ്: ഷജിൽ ഒബ്സ്ക്യൂറ, അനീസ് ask, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻ: രാഹുൽ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply
You May Also Like

അത്ഭുതം ശോഭനയ്ക്ക് ഒരു അപര, വീഡിയോ കൊടുംവൈറൽ, ആള് ചില്ലറക്കാരിയല്ല !

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. 1994-ൽ ഫാസലിന്റെ…

ഇന്നും അപരിതമായ റെക്കോർഡ് ആണ് ഗോഡ്ഫാദർ സൂക്ഷിക്കുന്നത്

410 ദിവസത്തിലധികം പ്രദർശിപ്പിച്ച ഗോഡ്‌ഫാദർ ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു, ഇതുവരെ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ കാലം…

സുരേഷ്‌ഗോപി-ജിബു ജേക്കബ് പാൻ ഇന്ത്യൻ ചിത്രം ‘മേ ഹൂം മൂസ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

വെള്ളിമൂങ്ങയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിബു ജേക്കബ് സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്…

അമ്മയുടെ കാന്താരിച്ചമ്മന്തിയെ കുറ്റം പറയല്ലേ

അമ്മയുടെ കാന്താരിച്ചമ്മന്തിയെ കുറ്റം പറയല്ലേ, കാന്താരികളായി സമൂഹത്തിൽ വിലാസം അല്പം എരിവ് നല്ലതാണ്. സന്ദീപ് ചന്ദ്രൻ…