കുറ്റവും ശിക്ഷയും ഡിപ്പാർട്ട്മെന്റ് ക്യൂവും

Martin Joseph

എഴുത്ത് എന്റെ പാഷനാണങ്കിൽ അടുത്ത കാലത്തായി സിനിമ നിരുപണങ്ങൾ എഴുതാറില്ല. എന്നാൽ വേൾഡ് സിനിമകൾ ഉൾപ്പടെ ദിവസവും ഒരു സിനിമ എങ്കിലും കാണാറുണ്ട്. അതിനിടയിൽ തിയേറ്ററിൽ പോയും അല്ലാതെയും സിനിമകൾ കാണാറുണ്ട്. എന്നാൽ തിയേറ്ററിൽ പോകാതെ കണ്ട സിനിമയാണ് കുറ്റവും ശിക്ഷയും. പലരും ഈ സിനിമയ്ക്ക് അത്ര നല്ല അഭിപ്രായമല്ല പറയുന്നത്. അഭിപ്രായങ്ങൾ വ്യക്തിപരമായത് കൊണ്ട് തന്നെ അത് അംഗീകരിക്കുയും ചെയ്യുന്നു. അതോടൊപ്പം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ “കുറ്റവും ശിക്ഷയും ” ഒരു നല്ല സിനിമയാണ് എന്നാണ് തോന്നിയത്.

കാരണം അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ പല ത്രില്ലർ ചിത്രങ്ങളിലും കണ്ട് വരുന്ന ചില കാര്യങ്ങളുണ്ട്. ത്രില്ലടിപ്പിക്കുക എന്ന ഉദ്ദേശമുള്ളതിനാൽ തുടങ്ങുന്നത് അതി ഭീകരമായ ഒരു ബ്രൂട്ടൽ കൊലപാതകമോ, അത് സംബന്ധിച്ച എന്തെങ്കിലും സംഭവങ്ങളോ ആയിരിക്കും. പിന്നെ കാതടിപ്പിക്കുന്ന കുറെ BGM , പിന്നെ എന്തോ സംഭവിക്കാൻ പോകുന്ന രീതിയിൽ കാണിക്കുന്ന കുറെ ഷോട്ടുകളായിരിക്കും. ഇതൊന്നും പോരാഞ്ഞ് നീ പേടിച്ചെ പറ്റു എന്ന രീതിയിൽ ചില ശബ്ദങ്ങളായിരിക്കും. അങ്ങനെ പോകുന്ന ടൈപ്പ് പടങ്ങളാണ് മിക്കതും. അത് കൊണ്ട് തന്നെ നമ്മുടെ ആസ്വാദന നിലവാരമെന്ന് പറയുന്നത് ഇത്തരം ചില മാതൃകകളിൽ സ്റ്റക്കായി നിൽക്കുകയാണ്. അതിൽ നിന്നെല്ലാം വിഭിന്നമായ ഒരു ചിത്രമാണ് ” കുറ്റവും ശിക്ഷയും ” .

ഈ പറഞ്ഞ BGM കൊണ്ടുള്ള അലറലോ പേടിപ്പിച്ച് ഇഷ്ട്ടപ്പെടുത്തലോ ഒന്നുമില്ല. അഞ്ച് വ്യത്യസ്ത വ്യക്തികളായ പോലീസുകാരിലൂടെ നടക്കുന്ന കേസ് അന്വേഷണവും അവരുടെ വ്യക്തി ജീവിതവുമെങ്ങനെ കണക്ട് ചെയ്യപ്പെടുന്നു എന്നതുമാണ് സിനിമയുടെ ഹൈലൈറ്റ്. കട്ടപ്പന പോലെ പച്ചപ്പും തണുപ്പും നിറഞ്ഞ ഒരു പ്രദേശത്ത് അല്ലറ ചില്ലറ തട്ടിപ്പും വെട്ടിപ്പും ചീട്ടുകളിയും മാത്രമുള്ള ചെറിയ കുറ്റവാളികൾ എന്ന് പോലും വിശേഷിപ്പിക്കാൻ പൊടിയും മണലും മുൾച്ചെടികളുമുള്ള മരുഭൂമിയിലേക്കും. അവിടെ നിന്ന് കുറ്റവാളികൾ മാത്രമുള്ള ഗ്രാമത്തിലേക്ക് കള്ളമാരെ തേടിയുള്ള ആ അഞ്ച് പോലീസുകാരുടെ യാത്ര അതി ഗംഭീരമായി രാജീവ് രവി പകർത്തിയിട്ടുണ്ട്.

ഒരു ഉത്തരേന്ത്യൻ ഉൾനാടൻ ഗ്രാമത്തെ അടയാളപ്പെടുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തങ്ങൾക്ക് ഒട്ടും പരിചിതമല്ലാത്ത ഒരിടത്ത് എന്തെന്നോ ഏതെന്നോ അറിയാത്ത സ്ഥലത്ത് വേണ്ട സഹായങ്ങൾ ലഭിക്കാതെ പകച്ച് പോകുകയും എന്നാൽ അവയൊക്കെ മറിക്കടക്കാൻ ശ്രമിക്കുന്ന ആ അഞ്ച് പേരെയും കൃത്യമായി അവതരിപ്പിക്കാൻ ആ നടൻമാർക്കും കഴിഞ്ഞിട്ടുണ്ട്. ശരിക്കും കുറ്റവും ശിക്ഷയും കണ്ടപ്പോൾ എനിക്ക് തോന്നിയത് ഡാനീഷ് ഭാക്ഷയിലിറങ്ങിയ “ഡിപ്പാർട്ട്മെന്റ് ക്യൂ ” സിരിസ് ലെവലിലുള്ള ചിത്രമായിട്ടാണ്. വളരെ ഡീസന്റായിട്ടാണ് ആ സിനിമയും കഥാപാത്രങ്ങളും. അത് പോലെ തന്നെ കെട്ടിമാറാപ്പുകൾ ഒന്നും തന്നെയില്ലാതെ വളരെ മികച്ച രീതിയിലുള്ള ചിത്രമാണ് കുറ്റവും ശിക്ഷയും.

Leave a Reply
You May Also Like

അവസാനം ജോ ജോ ഹിറ്റ്‌ലറെ ജനലിൽ കൂടി തള്ളിയിടുന്നത് വഴി മനുഷ്യത്വമാണ് വലുതെന്ന് പ്രസ്താവിക്കപെടുന്നു

ഹിറ്റ്‌ലറെയും അവന്റെ ജൂതവിരുദ്ധ തത്വങ്ങളെയും അന്ധമായി പിന്തുടരുന്ന ജർമ്മൻക്കാരനായ ഒരു ആൺകുട്ടിയാണ് ജോജു. അവന്റെ അമ്മ…

‘മാമന്നൻ’ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന…

ആരാധകർ ആവേശപൂർവ്വം കാത്തിരുന്ന, വിജയ് നായകനായ വരിസ് ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

ആരാധകർ ആവേശപൂർവ്വം കാത്തിരുന്ന , വിജയ് നായകനായ വരിസ് ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . രശ്‌മിക…

കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നും ജീവനും കൊണ്ടോടിയ കഥ പറഞ്ഞു ടോവിനോ

ടോവിനോയും കല്യാണിയും ഷൈൻ ടോമും എല്ലാം പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാൻ ആണ്…