കുറ്റവും ശിക്ഷയും
Faizal Ka
പേരു പോലെ ഈ സിനിമക്ക് ടിക്കറ്റ് എടുത്തു എന്ന കുറ്റത്തിന് എനിക്ക് കിട്ടിയ ശിക്ഷ ആയിട്ടാണ് ചിത്രം അനുഭവപ്പെട്ടത്…തികച്ചും നിരാശപെടുത്തിയ ഒരു സിനിമാ അനുഭവം.2015-ൽ കാസർഗോഡ് നടന്ന ഒരു ജുവല്ലറി മോഷണവും അതിനെ തുടർന്ന് നടക്കുന്ന അന്വേഷണവും കേന്ദ്രമാക്കിയാണ് രാജീവ് രവി സംവിധാനം ചെയ്ത് ആസിഫ് അലി, അലൻസിയർ, ഷറഫുദ്ദീൻ, സണ്ണി വെയിൻ , സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം കഥപറയൂന്നത്.
സിനിമയുടെ എറ്റവും വലിയ പോരായ്മ ആയി തോന്നിയത് ചിത്രത്തിൻ്റെ ഓവർ റിയലിസ്റ്റിക് ആയ കഥപറച്ചിൽ രീതി തന്നെ ആണ്… പറയുന്ന കഥയുടെ പ്രത്യേകത കൊണ്ട് തന്നെ ഒട്ടും തന്നെ സിനിമാറ്റിക്ക് അല്ലാത്ത അവതരണത്തിന് കാണികളെ ഒരു തരി പിടിച്ചിരുത്താൻ സാധിക്കുന്നില്ല. ഈ ചിത്രത്തിൻ്റെ കഥാകൃത്ത് സിബി തോമസ് ഈ സംഭവ കഥ വിശദമായി ഒരു സിനിമ കാണുന്ന ഫീലിൽ സഫാരി ചാനലിൽ പറഞ്ഞിട്ടുണ്ട്. ആ വിവരണം തരുന്ന നോവലിട്ടി & എക്സൈറ്റ്മെൻ്റ്ൻ്റെ ഏഴയലത്ത് പോലും എത്താൻ ഈ സിനിമക്ക് സാധിച്ചിട്ടില്ല. അതിൻ്റെ ഒരു രാജീവ് രവി സ്റ്റൈൽ ഓഫ് സിനിമ ആണ് ഇത് എന്നു കരുതി കാണാൻ ശ്രമിച്ചാലും ഈ സിനിമക്ക് ആ സ്റ്റൈൽ ഒട്ടും ചേരുന്നില്ല എന്ന് പറയാതെ വയ്യ.
പ്രകടനങ്ങളിൽ അലൻസിയർ , ആസിഫ് അലി എന്നിവർ ആണ് സിനിമയിൽ ഒരു ഇംപാക്ട് ഉണ്ടാകുന്നത് ആയി തോന്നിയത്, അതിൽ തന്നേ ആസിഫ് അലിയുടെ കഥാപാത്രം ആണ് എനിക്കു കൂട്ടത്തിൽ നന്നായത് ആയി തോന്നിയത്.ഒരുപാട് ഒന്നും പറയുന്നില്ല… പറയാൻ തോന്നുന്നും ഇല്ല…എന്നിരുന്നാലും ആദ്യം പറഞ്ഞത് പോലെ ഒരു സിനിമക്ക് ടിക്കറ്റ് എടുത്തു പോയി എന്നതിന് ഇങ്ങനെ ഒരു ശിക്ഷ വേണ്ടിയിരുന്നില്ല.