Connect with us

Narmam

കുറ്റിക്കാട്ടില്‍ ഡോട്ട് കോം

Published

on

drunk-with-a-bottleസമയം അര്‍ദ്ധരാത്രിയോടടുത്തു….. എന്റെ തൊട്ടടുത്തുള്ള ഗ്രാമത്തിലെ ക്ഷേത്രമുറ്റത്താണ് ഞാന്‍… ഞാന്‍ മാത്രമല്ല എന്റെ ആത്മമിത്രമായ അനിയനും….

മീനത്തിലെ കൊടും ചൂടില്‍ വരണ്ടുണങ്ങി നില്‍ക്കുന്ന പ്രകൃതി….. കിണറുകളായ കിണറുകളും, കുളങ്ങളായ കുളങ്ങളും എല്ലാം വറ്റി വരണ്ട് “ദാഹ ജലം തരുമൊ“ എന്ന പാട്ടും പാടി വലയുന്ന സമയം….. പക്ഷെ അമ്പലക്കുളത്തില്‍ മാത്രം നിറയെ വെള്ളം…..

ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കെട്ടി ഉയര്‍ത്തിയ സ്റ്റേജില്‍ കംസവധം ബാലെ അരങ്ങു തകര്‍ക്കുന്നു….. ബാലെക്കു ശേഷം പാലാ കമ്മ്യൂണിക്കേഷന്റെ ഗാനമേളയാണ്…..

ബാലെ വിരോധിയായ അനിയന്‍ ഗാനമേളക്കുള്ള തയ്യാറെടുപ്പിനായി തന്റെ നെടുവരയന്‍ അണ്ടര്‍വെയര്‍ ഊരി ചുരുട്ടി തലയിണക്കു പകരമായി വച്ചു സുഖമായി കിടന്നുറങ്ങുന്നു…

എട്ടു നില അമിട്ടുകള്‍ പൊട്ടും പോലെയുള്ള കംസന്റെ ചിരിയോ, അതുകേട്ട് അമ്പലമുറ്റത്തെ പൈതങ്ങളെല്ലാം കൂടി നടത്തുന്ന കോറസ് കരച്ചിലുകളോ മുട്ടിനിടയില്‍ കയ്യും കയറ്റി മാസങ്ങളായി വെള്ളം കാണാത്ത അണ്ടര്‍വെയറിന്റെ സുഗന്ധവും അനുഭവിച്ചുറങ്ങുന്ന അനിയന് ഒരുവിധത്തിലുള്ള അലോസരങ്ങളും ഉണ്ടാക്കിയില്ല…..

ബാലെ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്…… കംസന്‍ തന്റെ ജീവനായി യാചിക്കാന്‍ തുടങ്ങി….. “കൊല്ലരുതെ…കൊല്ലരുതെ…. കൃഷ്ണാ കൊല്ലരുതെ….”

“കൊല്ലെടാ അവനെ…. വിടരുതവനെ….. നിനക്കു വയ്യായെങ്കില്‍ ഇങ്ങൊട്ട് മാറി നില്‍ക്കെടാ…. ഞാന്‍ കൊല്ലാം…!“

ഉറക്കത്തില്‍ നിന്നും ചാടി എഴുനേല്‍റ്റ അനിയന്‍ അലറിവിളിച്ചു…

Advertisement

ബാലെയും വീക്ഷിച്ച് നിന്നിരുന്ന എന്റെ ഗ്രാമത്തിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായ കുഞ്ഞിരാമന്‍ ചേട്ടനും അനിയന്റെ അട്ടഹാസം കേട്ട് അവിടെക്കു പാഞ്ഞു വന്നു…..

“എന്താ അനിയാ സംഭവം…?” കുഞ്ഞിരാമന്‍ ചേട്ടന്‍ ആകാംഷയോടെ ചോദ്യം……

“ഓ… അനിയന്‍ ഒരു സ്വപ്നം കണ്ടതാ……” ഞാന്‍ മറുപടി പറഞ്ഞു….!!!

പരിസര ബോധം വന്ന് തലയും കുമ്പിട്ടു നില്‍ക്കുന്ന അനിയന്റേയും എന്റേയും മുന്നിലേക്ക് ഒരു ലക്കി ഗോള്‍ഡന്‍ ഓഫര്‍ കുഞ്ഞിരാമന്‍ ചേട്ടന്‍ വച്ചു…..

“എന്തായാലും ഉറക്കച്ചടവല്ലെ ഒരു കട്ടന്‍‌കാപ്പി കുടിക്കാം അല്ലെ…?”

വേണ്ടാ എന്നു പറഞ്ഞാല്‍ അത് ഗോള്‍ഡന്‍ ഓഫറിന് തടസ്സമാകുമോ…. മുമ്പെ നടന്നു തുടങ്ങിയ കുഞ്ഞിരാമന്‍ ചേട്ടന്റെ പുറകെ അനുസരണയുള്ള കുഞ്ഞാടുകളായി ഞാനും അനിയനും….

“ഒരു പരിപ്പുവട കൂടി ആയാലോ……” മറുപടി വരുന്നതിനു മുന്‍പ് കുഞ്ഞിരാമന്‍ ചേട്ടന്‍ ഓര്‍ഡറും ചെയ്തു……

Advertisement

“എടാ മക്കളെ ബാലെ കഴിഞ്ഞാല്‍ ഞാന്‍ അങ്ങു പോകും, നമ്മുക്ക് ഈ ഗാനമേളയൊന്നും അത്ര പത്യമല്ല എന്നാല്‍ നമ്മുക്ക് നാളെ കാണാം…..“ പരിപ്പുവടയുടെയും ചായയുടെയും നന്ദി അറിയിക്കുനതിനിടയില്‍ കുഞ്ഞിരാമന്‍ ചേട്ടന്‍ പറഞ്ഞു…..

മുട്ടക്കറിയില്ലല്ലൊ അതിടാന്‍ കോഴി അനുഭവിക്കുന്ന വേദന!!! എന്നു പറയും പോലെയായി അനിയന്റെ കാര്യം….

വീട്ടില്‍ സ്ഥിരമായി ഉറക്കമുണര്‍ന്നാല്‍ കുടിക്കുന്ന കട്ടന്‍ കാപ്പിയും അതു കഴിഞ്ഞാല്‍ പ്രകൃതിയുടെ സ്ഥിരം നിയമം അനുസരിച്ച് വീടിനു താഴെയുള്ള കുറ്റിക്കാട്ടില്‍ ഡോട്ട് കോമിലേക്കുള്ള ഓട്ടവും ശീലമാക്കിയ അനിയന്‍ സ്വന്തം ശരീരത്തോട് എത്ര അപേക്ഷിച്ചിട്ടും ശരീരം ആ ‍‍അപേക്ഷ സ്വീകരിച്ചില്ല……

ശരീരം പറഞ്ഞു സമയം രാത്രി രണ്ട് മണി ആയാലും, വെളുപ്പിനെ ഏഴു മണി ആയാലും ഉറക്കം എഴുനേല്‍റ്റ് കട്ട‌ന്‍കാപ്പി കുടിച്ചാല്‍ ഉടന്‍ തന്നെ കുറ്റിക്കാട്ടിലേക്ക് ഓടിയാലെ മതിയാവൂ…..

അനിയന്‍ പരമ രഹസ്യമായി സംഭവം എന്റെ കാതില്‍ മൊഴിഞ്ഞു…..

“അനിയാ കുറ്റിക്കാട് നമ്മുക്ക് തരപ്പെടുത്താം….. പക്ഷെ അതിനു ശേഷമുള്ള കാര്യങ്ങള്‍…?!” വരണ്ടു കീറിയ തോടുകളും പാടങ്ങളും ഓര്‍ത്ത് ഞാന്‍ നെടുവീര്‍പ്പിട്ടപ്പോഴേക്കും അനിയന്റെ പ്രഖ്യാപനം വന്നു…..

“അതൊക്കെ രണ്ടാമത്തെ കാര്യം…. എനിക്കു കുറ്റിക്കാട്ടില്‍ പോയാലെ ഒക്കൂ…..”

Advertisement

സംഗതി താമസിച്ചാല്‍ അമ്പലമുറ്റം കുറ്റിക്കാടിനു സമം ആകുമോ എന്ന എന്റെ പേടി അനിയന്റെ മുഖഭാവം കണ്ടപ്പോള്‍ അധികരിച്ചു…..

അമ്പലമുറ്റത്ത് ഉപേക്ഷിച്ച അണ്ടര്‍വെയറിനെ പോലും തിരിഞ്ഞു നോക്കാത അനിയന്‍ പി എസ് എല്‍ വി യെ ഒര്‍മ്മിക്കും വിധം കുതിച്ചു…

അനിയനെ പരതി പിന്നാലെ ഞാനും!… പൊടി പോലുമില്ല കണ്ടു പിടിക്കാന്‍…!!

തിരച്ചിലിനൊടുവില്‍ അനിയനെ അരക്കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തി…. പി എസ് എല്‍ വി ലക്ഷ്യം തെറ്റി പതിച്ചത് അവിടെ എവിടെയോ ആണെന്ന് വ്യക്തം…. വെടി മരുന്നിന്റെ രൂക്ഷ ഗന്ധം…

വിക്ഷേപണം കഴിഞ്ഞിട്ടും വിഷണ്ണനായി നില്‍ക്കുന്ന അനിയന്റെ മനമറിയും പോലെ എന്റെ ചോദ്യം…

“ അല്ല അനിയാ സംഗതി ഇത്രയൊക്കെ ആയ സ്ഥിതിക്ക് വിക്ഷേപണ തറ കഴുകി വൃത്തിയാക്കണ്ടെ…?”

“ അതാണ് എന്റെയും ആലോചന…… മീനമാസത്തില്‍ അല്‍പ്പം വെള്ളം കണ്ടു പിടിക്കാന്‍ എന്താ വഴി….. ആകെയുള്ളത് അമ്പലക്കുളം…. പക്ഷെ അവിടെ….?”

Advertisement

“അനിയാ….. അടുത്ത് ഒരു പഞ്ചായത്തു കിണറില്ലെ….. അവിടെ ഒരു ഭാഗ്യപരീക്ഷണം നടത്തിയാലോ…?“

മുന്‍സിപ്പാലിറ്റി ഗാര്‍ബേജ് വണ്ടി ഓടിക്കുന്ന ഡ്രൈവറുടെ അവസ്ഥയിലായിരുന്നു ഞാന്‍…..

പരിപ്പുവടയുടെ ആഘാതം എത്രയുണ്ടെന്നു അനിയന്റെ നടത്ത തെളിയിച്ച….

കിണറ്റിന്‍കരയില്‍ നിന്ന് നിരാശനായി മടങ്ങുമ്പോള്‍ അനിയന്റെ ലക്ഷ്യത്തില്‍ അമ്പലക്കുളം ആണെന്ന് വ്യക്തം….

പക്ഷെ ഞാന്‍ ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു…. “ അനിയാ ഭദ്രകാളീ ക്ഷേത്രം ആണ്…. അഭവൃതസ്നാനത്തിന് വേണ്ടി വൃത്തിയാക്കിയിട്ടിരിക്കുകയാണ്…. ദേവീ കോപം..?”

“എടാ ദേവീ കോപം എന്നു പറഞ്ഞാല്‍ ഇതെവിടെ എങ്കിലും ഒന്ന് ശരിയാക്കേണ്ടെ…. ദേവിക്ക് അല്‍പ്പമെങ്കിലും എന്നൊട് സ്നേഹമൂണ്ടായിരുന്നെങ്കില്‍ ഈ സമയത്ത് ഇതു തോന്നിപ്പിക്കുമോ..?”

അനിയന്റെ യുക്തി ചിന്തക്കു മുന്നില്‍ എന്റെ ഭക്തിക്ക് ഒരു വിലയുമില്ലാതായി….

Advertisement

മനം പോലെ മാംഗല്യം!!!…. പൊട്ടി മുളച്ചതു പോലെ പോലെ ഒരു ദേഹം…. പനംകുറ്റി പോലെ നീണ്ടുനിവര്‍ന്ന് ഒരു അജാനുബാഹു….. ഒരു കുഴപ്പം മാത്രം…. മുട്ടിനു മുകളില്‍ ബാലന്‍സ് നഷ്ടപ്പെട്ട് അങ്ങനെ ആടി നില്‍ക്കുകയാണ്…. ഒരു മിനി അയ്യപ്പബൈജു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല

ആരോ എപ്പോഴോ കീ കൊടുത്ത ഒരു പഴയ ക്ലൊക്കിന്റെ പെന്‍ഡുലം പോലെയുള്ള ആട്ടത്തിനിടയില്‍ തനിക്കു പോലും ഉയര്‍ത്താന്‍ കഴിയാത്ത തന്റെ കൈ പ്രയാസപ്പെട്ടുയര്‍ത്തി അയാള്‍ ഞങ്ങളെ അടുത്തേക്ക് വിളിച്ചു….

“ അല്ല എന്താ പ്രസനം..?”

അനിയന്‍ അത്യുത്സാഹിയായി….. “ചേട്ടാ ഇവിടെ വെള്ളം കിട്ടാന്‍ എന്തെങ്കിലും ഒരു വഴിയുണ്ടോ..?”

“ ഹി…ഹി…ഹി ഇതു നിസാര പ്രസനം അല്ലെ…. അല്യേടാ മക്കളെ…..” അയാള്‍ എന്നെ നോക്കി…

“അതെ ചേട്ടന്‍ വിചാരിച്ചാല്‍ ഇതു നിസാരമായി തീര്‍ക്കാന്‍ കഴിയുന്ന ഒരു പ്രശ്നമാണ്…. ഒന്നു സഹായിക്കുമോ?….” ഞാന്‍ ഈ കാര്യത്തില്‍ അനിയന്റെ പേര്‍സണല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു….

“ എന്നാല്‍ എന്റെ കൂടെ വന്നോന്നോന്നോന്നോ…..” ഉറക്കാത്ത കാലുകളുമായി ബൈജു മുന്നിലും ഗാര്‍ബേജു വണ്ടിയുമായി അനിയനും, ഒപ്പം ഞാനും….

Advertisement

“നീ വെള്ളമല്ലേ ചോചോചോദിച്ചത്….. പകരം നീ എനിക്കെന്തു തരുരുരുരും….?” ആട്ടത്തിനു കടിഞ്ഞാണിടാന്‍ ഒരു വിഫലശ്രമം നടത്തിക്കൊണ്ട് ബൈജു തിരിഞ്ഞു നിന്നു….

കണ്ണില്‍ ഷക്കീല സിനിമ കാണുന്ന എഴുപത്തഞ്ച് കടന്ന യുവാവിന്റെ ഭാവം….. കൂടുതല്‍ ശ്രിംഗാരം വരുത്താനായി ഇടക്ക് മേല്‍ചുണ്ടു ഒന്നു വിറപ്പിച്ചു ബൈജു…..

“ചേട്ടന്‍ ചോദിക്കുന്ന എന്തും തരും…!” ഉള്ള കിടപ്പാടവും പത്ത് സെന്റ് സഥലവും പോലും എഴുതി കൊടുക്കാന്‍ റെഡിയായിരുന്നു അനിയന്‍….

“ഹി…ഹി.. ഹി… നീ ഇങ്ങു വന്നെ… നിന്നെ എനിക്കങ്ങു ബോധിച്ചു… നീ എന്റെ സ്വന്തമാ……” അനിയന്റെ തോളില്‍ കയ്യിട്ടായി പിന്നെ ബൈജുവിന്റെ നടത്തം….

“നിനക്കു വെള്ളം വേണോ..?” അമ്പലക്കുളത്തിനു മുന്നില്‍ എത്തിയപ്പോള്‍ ബൈജു വീണ്ടും തിരിഞ്ഞു നിന്നു എന്നോട് ചോദ്യമെറിഞ്ഞു….

“അയ്യേ ഞാന്‍ ആ ടൈപ്പല്ല….” തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറും എന്ന പഴയ ആപ്തവാക്യം ഓര്‍ത്തപ്പോള്‍ എന്റെ കലി മുഴുവന്‍ അനിയനോടായി…..

“എങ്കില്‍ നീ ഇവീടെ നില്ല്ല്ല്ല്ല്ല്… ഞാ‍നിവനു വെള്ളം കൊടുത്തിട്ടു ഇപ്പം വരാം”….. അനിയനും, ബൈജുവും റോഡിന്റെ വീതി അളന്നു ഇരുട്ടിലേക്ക് നീങ്ങുന്നത് തെല്ലാശ്വസത്തോടെ ഞാന്‍ നോക്കി നിന്നു…..

Advertisement

പിന്നെ അടുത്തുള്ള കാണിക്കവഞ്ചിയുടെ മുന്നിലെ പടിയിലിരുന്നു….. അറിയാതെ ഒന്നു മയങ്ങി പോയി….

അമ്പലക്കുളത്തിലേക്ക് ഘനമുള്ള എന്തോ വന്നു വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്…. ഞെട്ടലില്‍ നിന്നു വിമുക്തമാകുന്നതിനു മുന്നെ ബൈജു മുന്നില്‍ പ്രത്യക്ഷപ്പെട്ടു……

“എവിടെ നിന്റെ കൂട്ടുകാരന്‍…?“ അല്‍പ്പം ഗൌരവത്തിലായിരുന്നു ബൈജു…..

“അതു ശരി വെള്ളം കൊടുക്കാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ട് പോയിട്ട് എന്നോട് ചോദിക്കുന്നോ..?” എനിക്ക് മനസ്സില്‍ അല്‍പ്പം ഭീതി തോന്നിത്തുടങ്ങിയിരുന്നു…..

“അവനു ഒരു നൂറു ഒഴിച്ചു കൊടുത്തു….. അപ്പോള്‍ വേണ്ട എന്ന് ഒരു നിര്‍ബന്ധം…. എന്നാല്‍ വേണ്ട എന്തും ചെയ്യാമെന്നു പറഞ്ഞിരുന്നില്ലെ അതിനായി ചോദിച്ചപ്പോള്‍ അതും അവനു വയ്യ….”

“അയ്യേ…ഇതായിരുന്നോ ഇയാള്‍ വെള്ളം കൊടുക്കാമെന്നു പറഞ്ഞത്“ മനസ്സില്‍ ഓര്‍ത്തുകോണ്ട് ഉന്നയിച്ച ചൊദ്യം വേറെ ആയിരുന്നു….

“എന്തും ചെയ്യാമെന്നു പറഞ്ഞതിന് ചേട്ടന്‍ എന്താ ചോദിച്ചത്…?”

Advertisement

എന്റെ ചോദ്യം അവസാനിക്കുന്നതിനു മുന്‍പേ ബൈജു ഒരു കുട്ട നിറയെ തെറി എന്റെ നേരെ വാരി വിതറി…. പിന്നെ തിരിഞ്ഞു നടക്കുന്നതിനിടയില്‍ ആത്മഗതം…..

“ഓടി കളഞ്ഞു…ദുഷ്ടന്‍…..മോഹിപ്പിച്ചിട്ട്!!!….. അല്ലെങ്കില്‍ തന്നെ വെണ്ണയും പുരട്ടി എന്തും തരാം എന്നും പറഞ്ഞ് ഇവന്‍ എന്റെ പുറകെ എന്തിനാ വന്നത്…?”

പുറകില്‍ നനഞ്ഞു കുളിച്ചു നില്‍ക്കുന്ന രൂപം….. “ അളിയാ…. അമ്പലം കമ്മറ്റിയോട് പറഞ്ഞു ഒരു കലശം കഴിപ്പിക്കുന്നതാ നല്ലത്….. അമ്പലക്കുളവും ഈ പരിസരവും വൃത്തികേടായീ‍ീ‍ീ…?”

അനിയനു ഏഴാം നാളാണ് ബോധം വീണത്…. അതിനു കാരണമായി അനിയന്‍ പറയുന്നത് ദേവീ കോപം ആണെങ്കിലും ഇരുളില്‍ അസാധാരണമായ എന്തോ കണ്ട് പേടിച്ചതാണെന്ന് എനിക്കു വ്യക്തമായറിയാം…..

 60 total views,  6 views today

Advertisement
Entertainment5 hours ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment8 hours ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 day ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement