‘കുറ്റിയും കൊളുത്തും’ നിന്നെ അറിയുവാൻ പറയുന്ന സിനിമ
A Sebastian
ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ തകർത്ത് അഭിനയിച്ച “ചുപ്പ” എന്ന ഗംഭീര സിനിമയും കണ്ടിട്ടാണ് ഞാൻ ജേബി ദേവസി തിരക്കഥയെഴുതി സംവിധാനം ചെയ്ത “കുറ്റിയും കൊളത്തും ” എന്ന സിനിമയിലേക്ക് എത്തിയത്. സ്വന്തം വീടിനെ മാറ്റി നിറുത്തി കൂട്ടുകാരൻ്റെ വീട്ടിൽ വെള്ളം കോരുന്നവൻ്റെ കഥ. ഇത് എല്ലാ പ്രദേശങ്ങളിലും സംഭവിക്കുന്ന കഥയാണ്. സ്വാഭാവികമായി വളർന്നതിനെ നില നിൽപ്പുള്ളു. അത് ചെടിയായാലും മനുഷ്യനായാലും ‘മറ്റുള്ളവൻ്റെ പകിട്ടിൽ ഞാൻ അഹങ്കരിക്കുമ്പോൾ കിട്ടുന്ന അടി അതാണ് സിനിമ മുന്നോട്ട് വെയ്ക്കുന്ന ദർശനം. നമ്മുടെ നിലപാട് തറയിൽ നിന്നും ജീവിക്കുക. നാം കാണുന്നതെല്ലാം സത്യമല്ലെന്ന് തിരിച്ചറിയുക അതാണ് ജീവിതം. സിനിമ മുന്നോട്ട് വെയ്ക്കുന്ന ദർശനം പാടി കിട്ടുന്നിടത്താണ് സിനിമ വിജയിക്കുക. നാം കാണുന്നതല്ല യഥാർത്ഥ ജീവിതമെന്ന് ബോധ്യപ്പെടുത്തുന്നിടത്താണ് സിനിമയുടെ നില നിൽപ്പ്. ചെറിയ വിഷയത്തിൽ നിന്നും വലിയ കിട്ടിയെന്നാടത്താണ് കുറ്റിയും കൊളുത്തും വേറിട്ട് നിൽക്കുന്നത്. തിരക്കഥയെഴുതി സംവിധാനം ചെയ്ത ജേബിക്ക് ഇനിയും നല്ല സിനിമകൾ ചെയ്യുവാൻ കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല. ഈ ചിത്രത്തിൻ്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് പശ്ചാത്തല സംഗീതം നൽകിയത് ഒഴികെ എല്ലാവർക്കും മലയാള സിനിമയുടെ ഭൂമികയിലേക്ക് പെട്ടെന്ന് ആക്സസ്സ് ലഭിക്കുക തന്നെ ചെയ്യും. ആദ്യ വർക്കിൽ തന്നെ എല്ലാം മറി കടക്കുവാൻ കഴിഞ്ഞുവെങ്കിൽ ഇനിയും അത്ഭുതങ്ങൾ സംഭവിക്കാം.