ഏവരെയും ഞെട്ടിച്ചുകൊണ്ട് വിജയ് ചിത്രം ബീസ്റ്റ് കുവൈറ്റിൽ നിരോധിച്ചു, കാരണം ഇതാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
212 VIEWS

വിജയ് നായകനായി എത്തുന്ന ബീസ്റ്റ് ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന ചിത്രമാണ്. വലിയ ബ്രഹ്മാണ്ഡം ഒന്നും അല്ലെങ്കിലും വിജയ് ആരാധകർക്കു അത് വലിയ സംഭവം തന്നെയാണ്. കേരളത്തിലും വളരെ ആരാധകർ ഉള്ള താരമാണ് വിജയ്. ഏപ്രിൽ 2 ശനിയാഴ്ച ഇതിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരുന്നു. വളരെ നല്ല അഭിപ്രായങ്ങളും വമ്പിച്ച സ്വീകരണവുമാണ് ട്രെയിലറിന് ലഭിച്ചത് . മൂന്നുമിനിട്ടുള്ള ട്രെയിലർ വിജയ്‌യുടെ കഥാപാത്രമായ വീരരാഘവനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതും ആയിരുന്നു. ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് മാൾ ഭീകരർ ഹൈജാക്ക് ചെയ്യുന്നതും നായകൻ ഭീകരരോട് പൊരുതുന്നതും ഒക്കെയാണ് ട്രെയിലറിൽ . ഇപ്പോഴിതാ ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ടു ‘ബീസ്റ്റ് ‘ കുവൈറ്റ് വിലക്കിയിരിക്കുന്നു. ഫിലിം ആൻഡ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് തന്റെ ട്വിറ്ററിൽ നിന്നും ഈ വിവരം ട്വീറ്റ് ചെയ്തത്. ‘പാകിസ്ഥാൻ’, ‘തീവ്രവാദി’ , ‘അക്രമം’ എന്നിവ ചിത്രീകരിച്ചതാവാം കാരണമെന്നും അദ്ദേഹം പറയുന്നു. മുൻപ് ‘കുറുപ്പ്’, ‘എഫ്‌ഐആർ’ തുടങ്ങിയ സിനിമകളും കുവൈറ്റ് നിരോധിച്ചു എന്നും അദ്ദേഹം പറയുന്നു.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.