Sreedevi Sree യുടെ സോഷ്യൽ മീഡിയ പോസ്റ്റ് 

വർഷങ്ങൾക്കു മുൻപ് സൗദിയിലെ മൈനസ് ഡിഗ്രി തണുപ്പുള്ള രത്രികളിലൊന്നിലാണ് ആദ്യമായി കുഴിമന്തി കഴിക്കുന്നത്, മഞ്ഞയും വെള്ളയും കലർന്ന നീളൻ ബിരിയാണി ചോറും, അവർക്കിടയിൽ പുഴുങ്ങിയ ഒന്ന് തൊട്ടാൽ തെന്നുന്ന മൃദുവായ ചിക്കനും, കൂടെ തക്കാളിയും പച്ചമുളകും അരച്ച, വെള്ളം പോലെ ഒരു ചട്ടിണി,കൂട്ടത്തിൽ ഒരു കെട്ടു ഇലകളും, അനുസരികളായി കുക്കുമ്പർ, കാരറ്റ്, വലിയ മുളക് എന്നിവ ഉപ്പിലിട്ടതും.തക്കാളി ചാറു ചോറിൽ വീഴ്ത്തി,ഉപ്പിലിട്ടത് കടിച്ച്, ഒരുപിടി ചോറും ചിക്കനും ചേർത്ത് വായിലിട്ടു, കൂട്ടത്തിൽ ഇലകളും കടിച്ചുള്ള കഴിപ്പ് ഒരു പുതിയ അനുഭവം ആയിരുന്നു….

യെമൻറെ ചില പ്രാന്ത പ്രദേശങ്ങളിലെ തനതു വിഭവമാണ് കുഴിമന്തി,തന്തൂരി അടുപ്പിൽ,മുഴുവനോടെ പുഴുങ്ങിയ ചിക്കന്റെ സ്റ്റോക്കിൽ പ്രത്യേക അരി, ഉണക്ക നാരങ്ങ ഉൾപ്പെടെയുള്ള യെമൻ സ്‌പൈസെസ് ഇട്ടു വേവിക്കുമ്പോൾ, അതിന്റെ ആവിക്കു മുകളിൽ പുഴുങ്ങിയ ചിക്കൻ തൊലിയോടെ തൂക്കിയിട്ടു, അടുപ്പ് സീൽ ചെയ്തു വേവിക്കുന്ന വിഭവം, തോലി യിലെ കൊഴുപ്പു ചൂടിൽ ഉരുകി ഒരു പ്രത്യേക സ്വാദ് ചിക്കനും ചോറിനും വന്നുചേരും.കൊഴുപ്പുള്ള ഈ വിഭവം കഴിക്കുമ്പോൾ അത് ബാലൻസ് ചെയ്യാൻ അത്രക്കും വൈവിദ്യമർന്ന ഇലകളും ഒപ്പം കഴിക്കും അറബികൾ,കൂട്ടത്തിൽ പച്ച സവാള അരിഞ്ഞതും. അൽഫാം എന്ന പേരിലുള്ള അൽഫഹം കരിയിൽ ചുട്ടെടുക്കുന്ന ചിക്കൻ ഭാഗങ്ങൾ ആണ്… “നൂസ് ഫഹം” അഥവാ പകുതി ആണ് വാങ്ങാറുള്ളത്, രണ്ടു ചിക്കന്റെ തുട ഭാഗങ്ങളും, റിബ്സ് ഉൾപ്പെടെ ബോഡി പാർട്ടും, അനുസരികളായി കടലമാവും, ഒലിവ് ഓയിലും ചേർന്ന ഒരു ഡിപ്പും, സോസും, മായൊനീസും, അല്പം ഇലകളും..ചൂടുള്ള ചിക്കൻ അടർത്തി കടലമാവ് ഡിപ്പിൽ മുക്കി തണുത്ത രാത്രികളിൽ ആസ്വദിച്ചു കഴിക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു.

അറബി രാജ്യങ്ങളിലെ കൊടും തണുപ്പും ചൂടും ഉള്ള കാലാവസ്ഥകകനുസരിച്ചുള്ള ഇത്തരം ഭക്ഷണങ്ങൾ, കടൽ കടന്നു നമ്മളിലേക്കെത്തിയപ്പോൾ ഉണ്ടായ വ്യത്യാസങ്ങൾ എന്തൊക്കെയെന്നു നോക്കാം? അവിടെ അത് ലഭിക്കുന്നത് ലൈവ് കൗണ്ടറുകളിൽ നിന്നാണ്, “ബലധിയാ “എന്ന ഫുഡ്‌ സേഫ്റ്റി വിഭാഗം സദാ കടകളിൽ കർശനമായ നിരീക്ഷണങ്ങൾ നടത്തും, അടുക്കളകളിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കും, ഏറ്റവും ഡിമാൻഡ് ഉള്ള വിഭവങ്ങൾ എന്ന നിലയിൽ അവയുടെ പാചക ശാലകൾ സദാ നിരീക്ഷിക്കപ്പെട്ടിരുന്നു. ഇവിടെ വരുമാനമാനുസരിച്ചു കുറഞ്ഞ ശതമാനം ആളുകൾ വാങ്ങികഴിക്കുന്ന ഈ വിഭവങ്ങൾ ബാക്കി വരാനുള്ള സാധ്യത വളരെയേറെ ആണ്, ഒരിക്കൽ പുഴുങ്ങിയ മാംസം ഫ്രിഡ്ജിലോ ഫ്രീസറിലോ ശീതീകരിച്ചു, വീണ്ടും പിറ്റേന്ന് ചൂടക്കുമ്പോൾ ബാക്റ്റീരിയ യുടെ സാന്നിദ്യം ഉണ്ടാവും. മയോണിസ് എന്ന അപകടകാരിയെ അറിയാം,90%ഓയിലും, പച്ചമുട്ടയും ചേർന്നുണ്ടാക്കുന്ന മയോണിസ് ഏറ്റവും അപകടകാരിയായ കൊഴുപ്പുള്ളതാണ്, മാത്രമല്ല പച്ചമുട്ടയുടെ സാനിധ്യം ബാക്റ്റീരിയയുടെ വിളനിലമാക്കപെട്ടേക്കാം.

മന്തിക്കും, ഫഹത്തിനും ഒപ്പം കിട്ടുന്ന മയോണിസ് അകത്താകുന്ന പുതു തലമുറ അറിയുന്നുണ്ടോ അവർ അകത്താക്കിയത് മിനിമം 3 ഗ്ലാസ്‌ ഏതോ വേസ്റ്റ് എണ്ണയാണെന്ന്.എണ്ണയുടെ ലയിക്കാത്ത(immiscible liquid )സ്വഭാവസവിശേഷത ഉപയോഗപെടുത്തിയാണ് മയോണിസ് ഉണ്ടാക്കുന്നത്. മൂന്ന് ടേബിൾ സ്പൂൺ മയോണീസിൽ ചുരുങ്ങിയത് ഒരു ഗ്ലാസ്‌ എണ്ണയെങ്കിലും ചേർക്കും.ഇരുപത്തഞ്ചു വയസ്സിനു മുകളിൽ type2 ഡയബറ്റിക് രോഗികളാവുന്ന നമ്മുടെ യുവജനതയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഒന്നോർക്കണം ?? മാവേലി വരുന്നപോലെ വല്ലപ്പോഴും വരികയും കടകളുടെ പുറത്തുനിന്നു തന്നെ മടങ്ങിപോവുകയും ചെയ്യുന്ന ഒരു വഴിപാട് നടത്തുന്ന ആരോഗ്യ ഭക്ഷ്യ സംവിധാനം ഉള്ള നമ്മൾ തല്കാലത്തേക്കൊന്നു ഞെട്ടി ഉണരാൻ, കുഞ്ഞുമക്കൾ ഉൾപ്പെടുന്നവർ മരിക്കണം. ഓൺലൈൻ ഭക്ഷണ വണ്ടികൾ ചീറിപ്പായുന്ന നിരത്തുകൾ തന്നെ മലയാളിയുടെ അന്യം നിന്നു കൊണ്ടിരിക്കുന്ന പാചക കലയുടെ തെളിവാണ്, എളുപ്പത്തിൽ, വേഗത്തിൽ, സ്വദുനോക്കി നാം വിശപ്പടക്കുമ്പോൾ, മക്കളുടെ നാവുകളിൽ പകരുമ്പോൾ, അത് വിശ്വാസയോഗ്യമായ വൃത്തിയിടങ്ങളാണോ എന്ന് കൂടി പരിഗണിക്കുക, ആഹാരം ഔഷധ മായില്ലെങ്കിലും, ജീവനെടുക്കുന്നതാവാതിരിക്കട്ടെ.

Leave a Reply
You May Also Like

കോവിഡ് ന്യുമോണിയ മാറാൻ “ടെക്‌നിക്കുകൾ” മതിയാകുമോ?

ന്യുമോണിയ മാറാനായി ചെയ്യേണ്ട 3 കാര്യങ്ങൾ” എന്ന തലക്കെട്ടിൽ ഒരു വീഡിയോ വളരെ അധികം ഷെയർ ചെയ്യപ്പെടുന്നതായി കാണുന്നു. അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം വിശദീകരിക്കാതെ വയ്യ.

കരിക്കുവെള്ളത്തിന്റെ ഗുണങ്ങൾ, ആരൊക്കെ കരിക്കു വെള്ളം കുടിക്കാൻ പാടില്ല ?

കരിക്കു വെള്ളം ഇഷ്ടപ്പെടാത്തവർ വളരെ വിരളമാണ്. വളരെ ശുദ്ധവും ഒരുപോലെ ആരോഗ്യകരവുമായ പാനീയമാണിത്. ശുദ്ധജലം ദാഹം…

വീണ്ടുമൊരു മാര്‍ച്ച്‌ 6

ലോകമെമ്പാടുമുള്ള ദന്താരോഗ്യ വിദഗ്ധര്‍ക്കൊരു ദിനം. പേരീന് മാത്രം ഓര്‍മ്മ പുതുക്കാന്‍ അല്ലെങ്കില്‍ പത്രതാളുകളില്‍ ഫോട്ടോ കൊടുക്കാന്‍ ചില പരിപാടികള്‍ എവിടെയെങ്കിലും നടത്തുന്നു എന്നതിനപ്പുറം കാതലായ ഒരു മാറ്റവും ആര്‍ക്കും എങ്ങും സംഭവിക്കാതെ ഒരു മാര്‍ച്ച് ആറും കടന്നു പോകുന്നു.

പിഞ്ചോമനകള്‍ക്ക് വേണ്ടിയൊരു “ബേബി സ്പാ” – ചിത്രങ്ങള്‍ കാണാം..

എന്നാല്‍ ടെക്സാസിലെ ഹൂസ്റ്റണില്‍ ഈ പിഞ്ചോമനകള്‍ക്ക് ശരീര വ്യായാമത്തിനും, ബോഡി ഫ്ലെക്സിബിലിറ്റിക്കും വേണ്ടി മാത്രമായി ഒരു ബേബി സ്പാ തന്നെയുണ്ട്‌