കുഴിമന്തി നിരോധിക്കണമെന്ന് പറഞ്ഞ വി കെ ശ്രീരാമനെതിരെ വിമർശനം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
103 SHARES
1231 VIEWS

കുഴിമന്തിവിവാദം സജീവമാകുകയാണ്. മലയാളികൾ ഗൾഫിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പ്രധാന മാംസാഹാരങ്ങളിൽ ഒന്നാണ് കുഴിമന്തി. പലർക്കും കുഴിമന്തി അവരുടെ ഫേവറെറ്റ് ആഹാരമാണ്. ഇവിടെ വിവാദത്തിനു കാരണമാകുന്നത് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ കുഴിമന്തിയെ കുറിച്ച് ഫേസ്‌ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റാണ്. കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കണമെന്ന ശ്രീരാമന്റെ കുറിപ്പാണ് സൈബർ പോരിന് വഴിവച്ചിരിക്കുന്നത്.ശ്രീരാമന്റെ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ടു സുനിൽ പി ഇളയിടം, ശാരദക്കുട്ടി ടീച്ചർ തുടങ്ങിയ പ്രമുഖ സാംസ്‌കാരിക പ്രവർത്തകർകൂടി രംഗത്ത് വന്നതോടെ വിവാദം കൊഴുത്തു. ഒടുവിൽ പലരും തങ്ങളുടെ പോസ്റ്റുകൾ തിരുത്തി രംഗത്തുവരുകയും ചെയ്തു. ശ്രീരാമന്റെ വിവാദമായ പോസ്റ്റ് ഇങ്ങനെ ആയിരുന്നു.

“ഒരു ദിവസത്തേക്ക്‌ എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും.
മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്.
🙉🙊🙈
പറയരുത്
കേൾക്കരുത്
കാണരുത്
കുഴി മന്തി”

ഇതായിരുന്നു ശ്രീരാമന്റെ പോസ്റ്റ്. പോസ്റ്റിനെച്ചൊല്ലി ചർച്ചകൾ കനത്തതോടെ വി കെ ശ്രീരാമന് പിന്തുണയുമായി ഇടത് ചിന്തകൻ സുനിൽ പി ഇളയിടം രംഗത്തെത്തി. നടന്റെ കുറിപ്പിന് ഇമോജിയിലൂടെയാണ് സുനിൽ പി ഇളയിടം പിന്തുണ അറിയിച്ചത്. ഇത് വിമർശനങ്ങൾ ഉയർത്തിയതോടെ അദ്ദേഹവും വിശദീകരണം അറിയിച്ചിരിക്കുകയാണ്.കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദകുട്ടിയുടെ പ്രതികരിച്ചത്. ഈ പ്രതികരണങ്ങളെല്ലാം വലിയ വിമർശനങ്ങൾക്കാണ് വഴിതെളിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ