കുലനാരികൾ ദയവുചെയ്ത് ഇത് വായിക്കരുത്

161

കെ. വി മണികണ്ഠൻ

കുലനാരികൾ (esp നായർ സ്ത്രീകൾ) ദയവുചെയ്ത് ഇത് വായിക്കരുത്. മാത്രൂമി വീക്കിലി കണ്ടിട്ടില്ലേലും മീശ കത്തിച്ച നാരികൾ പ്രത്യേകിച്ചും. കുലയിസം ആകെ തകരും.

ചിത്തിരതിരുന്നാളിനു പ്രായപൂർത്തിയാകുന്ന വരെ (1924-1931) ഏഴു വർഷത്തോളം തിരുവതാംകൂർ ഭരണാധികാരി ആയിരുന്ന മഹാറാണി സേതുലക്ഷ്മിബായുടെ പൗത്രിയുടെ വാക്കുകൾ

Image result for ivory throneമഹാറാണിയുടെ മുൻപിൽ എത്ര എണ്ണം വിഭവങ്ങൾ വേണമെന്ന് കണക്കുണ്ട്. ഉച്ചയൂണിന് മോരൊഴിച്ച രണ്ടു കൂട്ടാനും പരിപ്പും രണ്ടു ഒഴിച്ചുകൂട്ടാനും മെഴുക്കുപുരട്ടിയും ഒരു വെള്ളി വട്ടകയിൽ ചോറും ഉണ്ടാവും. ചോറ് തനിയെ വിളമ്പിയുണ്ണുകയാണ് പതിവ്. ചായ സമയത്ത് പത്തുകൂട്ടം പലഹാരം വേണം. ആറെണ്ണം ഉപ്പും നാലെണ്ണം മധുരവും. മധുരത്തിന് അരിപ്പൊടിയും പഴവും ചേർത്തുണ്ടാക്കിയ അപ്പം, നേരിയ മധുരമുള്ള കൂവ വിരകിയത് ഒക്കെയാണ് പതിവ്. ഉപ്പുരസമുള്ളതിൽ ബജ്ജി, പക്കാവട, പലതരം ദോശകൾ, ഇഡ്ഡലി എല്ലാമുണ്ടാകും. ഈ അനുഷ്ടാനത്തിന് എല്ലാ കുടുംബാംഗങ്ങളും (ആണുങ്ങളുടെ ഭാര്യമാർ ഒഴിച്ച്) ഒത്തുകൂടും. ആണുങ്ങളുടെ ഭാര്യമാർക്ക് ഞങ്ങൾ ഭക്ഷണം കഴിക്കുന്ന ഭാഗത്തേക്കേ വന്നുകൂടാ; അറിയാതെയെങ്ങാനും വന്നുപെട്ടാൽ ഈ ആഹാരസാധനങ്ങൾ ഒക്കെ തിരിച്ചയയ്ക്കേണ്ടി വരും. കാരണം താഴ്ന്ന ജാതിയിൽപ്പെട്ട ആരെങ്കിലും (ഈ ഭാര്യമാരെല്ലാം നായർ സ്ത്രീകളായിരുന്നു) ഊണുസമയത്ത് അവിടെ കാലുകുത്തിയാൽ എല്ലാം വീണ്ടും പാചകം ചെയ്യേണ്ടിവരും. അത്താഴം പക്ഷേ ഇത്ര കർശനമായിരുന്നില്ല. സൂര്യൻ അസ്തമിച്ചാൽ പിന്നെ എല്ലാത്തിനും ഒരു അയവ് വരും.