Kwaidan (1964)
Genre: Supernatural, Horror, Fantasy, Drama
Language: Japanese

“പ്രേതകഥകൾ ആളുകളുടെ മനസ്സിൽ മാത്രമാണോ? അതോ ലോകത്തുണ്ടോ?”
“ദി ബ്ലാക്ക് ഹെയർ” (കാർകൂന്തൽ), “വുമൻ ഓഫ് സ്നോ” (മഞ്ഞു സ്ത്രീ), “ഹോയിച്ചി ദി ഇയർലെസ്” (ഹോയിച്ചി എന്നൊരു ചെവിയില്ലാത്തോൻ), “ഇൻ എ കപ്പ് ഓഫ് ടീ” (ഒരു ചായ കോപ്പയിൽ) എന്നീ നാല് വ്യത്യസ്ത ജാപ്പനീസ് നാടോടി കഥകളുടെ ഒരു ഒമ്നിബസ് (ആന്തോളജി) ചലച്ചിത്രാവിഷ്ക്കാരമാണ് “കൈദാൻ” അഥവാ “പ്രേതകഥകൾ”.

1. കാർകൂന്തൽ:
കഴിഞ്ഞ നാളുകൾക്കായി കൊതിച്ച്, നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ തേടി, ആ മനുഷ്യൻ വീട്ടിലേക്ക് മടങ്ങിയെത്തി.
എന്നാൽ മിഥ്യകളാൽ നിറഞ്ഞ വർത്തമാനകാലത്ത്, ഭൂതകാലം അവനോട് കയ്പേറിയ പ്രതികാരം ചെയ്യുന്നു.

2. മഞ്ഞു സ്ത്രീ:
സമതലങ്ങളിൽ വീശിയടിക്കുന്ന കാറ്റ് പോലെ, മഞ്ഞിന്റെ തിളങ്ങുന്ന വെള്ള പോലെ, ഒരു സ്ത്രീ തിരിച്ചറിയപ്പെടാതെ സ്നേഹിക്കപ്പെടാൻ കൊതിക്കുന്നു. എന്നാൽ മനുഷ്യലോകത്തോട് വളരെ അതിരുകടന്ന സ്നേഹമായിരുന്നുവത്.

3. ഹോയിച്ചി എന്നൊരു ചെവിയില്ലാത്തോൻ:
വിചിത്രമായ ഒരു രൂപം വഴി നയിക്കവേ, വീണ രാഗം അന്ത്യനിദ്ര കൊള്ളുന്ന ആത്മാക്കളെ ഉണർത്തുകയും ജലത്തിന്റെയും തീജ്വാലയുടെയും ലോകത്ത് പ്രതിധ്വനിക്കുകയും ചെയ്യുന്നു.
ജീവിതം മരണത്തെ കണ്ടുമുട്ടുന്നിടത്ത് ഒരു കവി ജനിക്കുന്നു.

4. ഒരു ചായ കോപ്പയിൽ:
ഒരു ചായക്കോപ്പയ്ക്കുള്ളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന അപരിചിതന്റെ പുഞ്ചിരി ഒരു സമുറായിയെ അകാരണഭീതിയിലേക്ക് നയിക്കുന്നു. ഭ്രാന്ത് ലോകത്തിനാണോ? അതോ അവനോ?
.
.
.
പത്ത് വർഷത്തോളം ഡെവലപ്പ് ചെയ്ത്, അന്നത്തെ 350 മില്ല്യൺ യെൻ ബഡ്ജറ്റിൽ ഒരു വർഷത്തോളം അത്യാധുനിക കളർ സെറ്റ് ഡിസൈനുകളിൽ ചിത്രീകരിച്ച, മനോഹരവും വിസ്മരിക്കാനാവാത്തതുമായ അനുഭവം സമ്മാനിക്കുന്ന ഒരു ഗ്രാൻഡ് എപിക് ഹൊറർ മാസ്റ്റർപീസ്.

“ഹരാകിരി” എന്ന വിശ്വവിഖ്യാത സമുറായ് ചലച്ചിത്രത്തിന്റെ സംവിധായകനായ മസാകി കൊബായാഷി സംവിധാനം ചെയ്ത് 1964-ൽ പുറത്തിറങ്ങിയ ഈ ജാപ്പനീസ് സൂപ്പർനാച്വറൽ-ഹൊറർ-ഫാന്റസി ചിത്രം, യകുമൊ കൊയിസുമിയുടെ (പാട്രിക് ലഫ്കേഡിയോ ഹേൺ) “കൈദാൻ: വിചിത്രമായ സംഭവങ്ങളുടെ കഥകളും പഠനങ്ങളും” (കൈദാൻ: സ്റ്റോറീസ് ആന്റ് സ്റ്റഡീസ് ഓഫ് സ്ട്രേഞ്ച് തിങ്സ്) എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്ത ശക്തികളിൽ അകപ്പെട്ട മനുഷ്യരെക്കുറിച്ചും അമാനുഷിക ലോകം അവരുടെ ജീവിതത്തിൽ അന്തര്‍ഭവിക്കുമ്പോളെന്ത് സംഭവിക്കുന്നുവെന്നതിനെക്കുറിച്ചും വേറിട്ട ചലച്ചിത്രാനുഭവത്തിലൂടെയും വിചിത്രമായ അന്തരീക്ഷത്തിലൂടെയും “കൈദാൻ” കാട്ടിത്തരുന്നു.

സംവിധായകൻ മസാകി കൊബയാഷിയുടെ ആദ്യ കളർ ചിത്രമായിരുന്നു ഇത്. അദ്ദേഹം സ്വന്തം കയ്യാൽ വരച്ചു തയ്യാറാക്കിയ സെറ്റുകളും, ഓരോ എപ്പിസോഡുകൾക്കും പ്രകാശമാനമായ വ്യത്യസ്ത നിറങ്ങൾ നൽകുകയും, സംഗീതസംവിധായകനായ തോരു തകെമിത്സുവിന്റെ എക്സ്പീരിമെന്റൽ മ്യൂസിക്കും പ്രേക്ഷകനെ വേട്ടയാടുകയും, അതേസമയം ഈ ചിത്രത്തിന്റെ കാവ്യാത്മകമായ ആവിഷ്‌കാരത്തിന്റെ വ്യാപ്തി സമാനതകളില്ലാത്തതാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിന് 1965-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്കാരവും, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നോമിനേഷനും ലഭിച്ചിട്ടുണ്ട്.

You May Also Like

ദി മാർവൽസ് : അമർ അക്ബർ അന്തോണിയെ അനുസ്മരിപ്പിക്കുന്ന മാർവലിന്റെ പുതിയ ചിത്രം, നൃത്തവും പാട്ടും ആക്ഷനും കോമഡിയും

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആരാധകർക്കായി ദീപാവലി ആരംഭിച്ചു. ഹോളിവുഡിലെ പ്രശസ്ത സ്റ്റുഡിയോയായ മാർവൽ സൃഷ്ടിച്ച മാർവൽ…

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

ഡോ. ജൂലിയാ ഡേവിഡ് ബഹുദൂരം പിന്നോട്ട് ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിലാണ് ടെലിവിഷൻ കേരളത്തിൽ സർവത്രികമായത്.…

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

ഒരു കാലത്ത് മലയാള സിനിമയുടെയും പിന്നിൽ തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രികളുടെ ഏറ്റവും അടിത്തട്ടിൽ കിടന്നിരുന്നിരുന്ന ഒരു…

ഓണം വിന്നർ ആരായിരിക്കും?

Vijay Raveendran ഓണം വിന്നർ ആരായിരിക്കും? Any guesses? ഇറങ്ങുന്ന പടങ്ങൾ: 1. ഒറ്റ് (September…