ഒരു സംഘി ഭീകരസംഘടന ജെ.എൻ.യു അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തല്ലോ, ഇനി അതിന്റെ ഒരു കാര്യവാഹകയെക്കുറിച്ച് പറയാം

289

La Strada

ഒരു സംഘി ഭീകരസംഘടന ജെ.എൻ.യു അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തല്ലോ, ഇനി അതിന്റെ ഒരു കാര്യവാഹകയെക്കുറിച്ച് പറയാം

5ആം തീയതി Sabarmati ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ, സഖാക്കളെ അക്രമിച്ച ആ അക്രമിസംഘത്തിൽ ഒരു യുവതി ഉണ്ടായിരുന്നല്ലോ. അവളെക്കുറിച്ചാണ്.

ഇവൾ Delhi University യിലെ Komal Sharma ആണെന്ന് അധികം വൈകാതെ തിരിച്ചറിയാൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥിനികൾക്ക് കഴിഞ്ഞിരുന്നു. അന്നു രാത്രിതന്നെ അവർ അത് വിശദീകരിച്ചുകൊണ്ട് പോസ്റ്റുകളും ഇട്ടിരുന്നു. (December 17-ന് Delhi University-യിൽ നടന്ന CAA വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തവരെയും അതിനു മുമ്പും പലരെയും ഈ അക്രമി മർദ്ദിച്ചിരുന്നു.) അക്രമിയുടെ രൂപവും കോമളത്തിന്റെ രൂപവും എല്ലാംകൊണ്ടും ഒന്നായിരുന്നു. എന്നാൽ ഈ ഗുണ്ട JNU-വിലെ തന്നെ മറ്റൊരു വിദ്യാർത്ഥിനിയായ ശാംഭവി ഝാ ആണെന്ന് ചിലർ അഭ്യൂഹം പരത്തുകയുണ്ടായി. ശാംഭവി ജെ.എൻ.യു.വിൽ തന്നെ പഠിക്കുന്ന ABVPക്കാരിയാണ്. ശാംഭവിയുടെയും കയ്യിൽ ആയുധമേന്തിനിൽക്കുന്ന ഗുണ്ടിണിയുടെയും ശരീരഘടനകൾ തമ്മിൽ അന്തരമുണ്ടെങ്കിലും വസ്ത്രത്തിന്റെ സാദൃശ്യമാണ് അവരെ ആ നിഗമനത്തിലെത്തിച്ചത്. എന്നാൽ ഷർട്ടുകളുടെ പാറ്റേണിൽ വ്യത്യാസമുള്ളത് സൂക്ഷിച്ചുനോക്കിയാൽ കാണാനാകും.

ശാംബവിയുടെയും കോമളത്തിന്റെയും ചിത്രങ്ങൾ വ്യാപകമായി share ചെയ്യപ്പെട്ടു. ഗുണ്ട ശാംബവിയാണ് എന്ന പ്രചാരണം ABVP യുടെയും ആവശ്യമായിരുന്നു. ഇടതുസംഘടനകളെ പ്രതിരോധിക്കാൻ ശാംഭവിയുടെ ചിത്രം അക്രമം നടത്തിയ എസ്.എഫ്.ഐ. കാരിയുടെതാണെന്നും ചില സംഘികൾക്ക് പ്രചരിപ്പിക്കാൻ തോന്നി. ആളെ ശരിക്കും അറിയാത്തവരായിരിക്കാം. സംഘപരിവാറിന്റെ നുണപ്രചാരണോപാധികൾ അങ്ങനെ ശാംഭവി ആ സമയത്ത് യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്നില്ലെന്ന് എളുപ്പം ‘തെളിയിച്ചു’. താനല്ല ആ വീഡിയോയിൽ കാണുന്നത് എന്ന് ശാംഭവി ഝാ പറഞ്ഞതായി എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അർണ്ണബിന്റെ ഛർദ്ദിലുതിന്നുന്ന നമ്മുടെ ജനം ജന്മഭൂമി വാർത്തയാക്കാതിരിക്കുമോ. ഇടതുജിഹാദി നുണപ്രചാരണം പൊളിച്ചേ എന്നു പറഞ്ഞ് ചാണകക്കുട്ടന്മാർ കോപ്പി പേസ്റ്റ് ചെയ്ത് കണ്ടിടത്തൊക്കെ ഒട്ടിച്ചു.

എന്നാൽ ശാംഭവിയോടൊപ്പം പ്രചരിച്ച യഥാർത്ഥ പ്രതിക്കുനേരെയുള്ള ആരോപണം നിഷേധിക്കുകയോ വാർത്തയാവുകയോ ചെയ്യുന്നില്ല. അവർക്ക് വേണമെങ്കിൽ ആ വ്യക്തി താനല്ല എന്ന് കോമളത്തെക്കൊണ്ടും പറയിപ്പിച്ച് പ്രചരിപ്പിക്കാമായിരുന്നു. എന്നാൽ കോമളത്തെ ഒരു തരത്തിലും ചർച്ചയിൽ കൊണ്ടുവരരുതെന്നാണ് സംഘപരിവാർ ആഗ്രഹിച്ചത്.

അക്രമിക്കുന്നത് കോമൾ ശർമ ആണെന്ന് ഉറപ്പുള്ളപ്പോഴും ഒരു വ്യക്തമായ തെളിവ് വരുന്നത് കോമൾ ശർമ്മയും ജെ.എൻ.യു.വിലെ അനുജ ഠാക്കുർ എന്ന കൂട്ടുകാരിയും തമ്മിലുള്ള ചാറ്റ് പുറത്തുവരുന്നതോടെയാണ്. ABVP പ്രവർത്തക കോമൾ ശർമ്മ സ്കൂളിലും കോളേജിലും അനുജയുടെ ജൂനിയർ ആയിരുന്നു. അവൾ കോമൾ ശർമ്മയുടെ വോയ്സ് ചാറ്റ് സഹിതം തെളിവ് പുറത്തുവിടുകയുണ്ടായി. ചാറ്റ് വീഡിയോ താഴെ കൊടുത്തിട്ടുണ്ട്. അതിന്റെ ഉള്ളടക്കം:

അനുജ: എന്താ ജെ.എൻ.യു.വിൽ നടക്കുന്നത്? നിനക്ക് എന്തെങ്കിലും അറിയാമോ?
കോമൾ: ഇല്ല ചേച്ചീ.
അനുജ: Ok ok. ഏയ്. ഞാനിന്ന് നിന്നെ കണ്ടുവെന്നു തോന്നുന്നു. നീ വെള്ളയിൽ ചുവപ്പുള്ള ചെക്ക് ഷർട്ട് ആണോ ഇട്ടിരുന്നത്?
കോമൾ: അതെ ചേച്ചീ
അനുജ: ഓഹോ! ഞാൻ നിന്നെ കൈ കാണിച്ചിരുന്നു. മുനീർക്ക ഭാഗത്തായിരുന്നില്ലേ?
കോമൾ: അതെ.
കോമൾ (വോയ്സ്): ചേച്ചീ ആരോടും പറയരുതേ. എന്റെ ഫോട്ടോകൾ വൈറലായിരിക്കുകയാണ്. അതുകൊണ്ട് ദയവായി ആരോടും പറയരുത് താങ്കൾ എന്നെ കണ്ടിരുന്നുവെന്ന് പറയരുത്. കേട്ടോ.
അനുജ: പേടിക്കാതിരിക്കെടോ.
അനുജ: പക്ഷേ എന്തുകൊണ്ടാ വൈറൽ ആകുന്നേ?
കോമൾ: (അക്രമത്തിന്റെ ചിത്രം പങ്കുവെയ്ക്കുന്നു.)
താൻ JNUവിൽ ഉണ്ടായിരുന്നുവെന്നും ആ വീഡിയോവിൽ ഉണ്ടായിരുന്നത് താൻ തന്നെയായിരുന്നുവെന്നും കോമൾ തുറന്നു പറയുകയാണ്. കൂടെയുണ്ടായിരുന്ന അക്രമികളെല്ലാം തന്നെ ABVP-RSS ഭീകരരാണെന്നും വ്യക്തമാണ് ഇവിടെ.