Sandhya Pradeep

ഇതാ ഒരു സ്ത്രീ വിമോചന സിനിമ വരുന്നേ എന്ന നാട്യമില്ലാതെ വന്നു എന്നതാണ് ഈ സിനിമയുടെ വിജയം. മലയാളത്തിൽ നാം കണ്ടു പരിചയിച്ച, സമൂഹത്തിനെ മുഴുവൻ എതിർപക്ഷത്ത് നിർത്തി പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒന്നായിരുന്നില്ല ഇതിന്റെ ഉള്ളടക്കം എന്നതും ഈ സിനിമയെ വേർതിരിച്ച് നിർത്തുന്നു. കുറെ പഞ്ച ഡയലോഗുകളും മുദ്രാവാക്യം സ്റ്റൈൽ കഥാപ്രസംഗങ്ങളും കൊണ്ട് പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് മാറ്റിനിർത്തുന്ന സ്ത്രീപക്ഷ സിനിമ ആയിരുന്നില്ല ഇത്.

2001 എന്നാ കാലഘട്ടത്തിൽ പോലും കേരളത്തിലെ സാഹചര്യങ്ങളിൽ ഇരുന്നു ചിന്തിക്കുമ്പോൾ വിചിത്രമായി തോന്നാവുന്ന ഒന്നാണ് ഇതിന്റെ തീം. ട്രെയിൻ യാത്രയിൽ പരസ്പരം മാറിപ്പോവുക എന്നതല്ല, ഭർത്താവിന്റെ വീടോ നാടിന്റെയോ പോലും പേര് പറയാൻ അറിയാത്ത വിധം അപരിചിതനാടുകളിലേക്ക് കെട്ടിച്ചയക്കപ്പെട്ട അല്ലെങ്കിൽ നാടുകടത്തപ്പെട്ട സ്ത്രീകളാണ് വിഷയം.മറ്റു സ്ത്രീപക്ഷ സിനിമകളെ പോലെ തന്നെ ജയ ദീപക്കിന്റെ വീട്ടിലെ അംഗങ്ങളെ അവരുടെ കഴിവുകൾ കണ്ടെത്താനും സ്വന്തം കാലിൽ നിൽക്കാനും സ്വയം സ്നേഹിക്കാനും പഠിപ്പിക്കുന്നതിനോടൊപ്പം സ്വന്തം ലക്ഷ്യത്തിലെത്താൻ വളരെ ബുദ്ധിപൂർവ്വം പദ്ധതികൾ തയ്യാറാക്കുന്നതും കാണാം.

സ്ത്രീയുടെ ഉറച്ച തീരുമാനത്തിന്റെ, പഠനത്തിലൂടെ ഉന്നത കരിയറിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്ന നാം കണ്ടിട്ടുള്ള ഒരു സ്ത്രീപക്ഷവാദി തന്നെയാണ് ജയ.പക്ഷേ ഈ സിനിമയിൽ വ്യത്യസ്തമായി എനിക്ക് തോന്നിയത് ഫൂൽ എന്ന ക്യാരക്ടറിനെ അവതരിപ്പിച്ച രീതിയാണ്. മഞ്ജുമായി എത്രയൊക്കെ പറഞ്ഞിട്ടും ദീപക് തന്നെ തേടി വരുമെന്ന് ഉറച്ചുതന്നെ വിശ്വസിച്ചതു കൊണ്ടാണ് അവൾ ആ സാരി പോലും മാറ്റാതെ അത്രയും നാൾ അവനെത്തന്നെ കാത്തിരുന്നത്.അധ്വാനിച്ച കാശ് ആദ്യമായി മഞ്ജുഭായി ഏൽപ്പിക്കുമ്പോഴും ഭർത്താവിന്റെ വീട്ടിൽ പോയാൽ ഞാൻ ഇതുപോലെ എന്തെങ്കിലും ചെയ്തു അദ്ദേഹത്തെ സഹായിക്കും എന്ന് പറയുമ്പോൾ പ്രണയത്തിൽ പെട്ടുപോയ സ്ത്രീയുടെ , സ്വന്തമായി ഒരു വ്യക്തിത്വം ആഗ്രഹിക്കാത്ത സ്ത്രീകളുടെ പ്രതിനിധിയെയാണ് phool ലൂടെ കാണുന്നത്.

സ്ത്രീക്ക് മറ്റ് ആരുടെയും ആശ്രയം ആവശ്യമില്ലായെന്നും ഒറ്റയ്ക്ക് കൃഷി ചെയ്യാനും പാചകം ചെയ്യാനും ഒറ്റയ്ക്ക് ജീവിക്കാനും കഴിയുമെന്ന് മഞ്ജുമായി യുടെ വാക്കുകൾ ഒക്കെ അവൾക്ക് മനസ്സിലാകുന്നുണ്ടാകണം. എന്നിട്ടും ദീപക്കിനോട് ഒത്തുള്ള ജീവിതമാണ് തന്റെ സന്തോഷമെന്ന് തിരിച്ചറിയുന്നത് കൊണ്ടാവണം അവസാന നിമിഷം 10 മിനിറ്റ് മാത്രമേ ഉള്ളൂ ട്രെയിൻ പുറപ്പെടാൻ എന്ന് കേട്ട് ചോട്ടുവിനോടും മായിയോടും പെട്ടെന്ന് തന്നെ യാത്ര പറഞ്ഞു അവൾ സന്തോഷത്തോടെ ദീപക്കിനടുത്തേക്ക് ഓടുന്നത്.

ഇവിടെയാണ് ഈ പോയിന്റിലാണ് ഈ സിനിമ വ്യത്യസ്തമാവുന്നത്. സാധാരണ സ്ത്രീപക്ഷ സിനിമയിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സ്ത്രീയെ യാണ് കാണാവുന്നത്.പക്ഷേ ഇവിടെ , സ്വന്തം കാലിൽ ആരെയും ആശ്രയിക്കാതെ നിൽക്കുന്നതു മാത്രമല്ല സ്വന്തം സന്തോഷം എവിടെയാണെന്ന് കണ്ടെത്തി അങ്ങനെ ജീവിക്കുന്നത് കൂടിയാണ് സ്വാതന്ത്ര്യം എന്ന് വിളിച്ചു പറയുകയല്ലേ സംവിധായക?. ചിലർക്ക് സ്നേഹം കൂടിയ തീരൂ. അതുകൊണ്ടുതന്നെയല്ലേ രണ്ടാഴ്ച കഴിഞ്ഞിട്ടും phool നെ മറക്കാനാവാതെ മദ്യലഹരിയിൽ പോലും അവളുടെ പേര് ഉച്ചരിച്ചുകൊണ്ട് ഉറക്കത്തിലേക്ക് പോകുന്ന ദീപക് നെ കാണാവുന്നത്.

പ്രണയിക്കുന്ന രണ്ടുപേരെ സംബന്ധിച്ച് ഒരുമിച്ച് ജീവിക്കുന്നത് തന്നെയാണ് സന്തോഷം. ഇവിടെ phool പുതിയൊരു ജോലി കണ്ടെത്താനോ കൂടുതൽ പഠിക്കാനോ സ്വന്തമായി ജീവിക്കാനോ സാധിക്കുമായിരുന്നിട്ടും ശ്രമിക്കുന്നില്ല. കാരണം അവളുടെ ലക്ഷ്യം ദീപക്, ( പ്രണയം )മാത്രമാണ്.

അങ്ങനെയുള്ള സ്ത്രീകളെ അവരുടെ സന്തോഷത്തിന് തന്നെ വിട്ടേക്കുക.ഈ സിനിമയിൽ സ്പർശിച്ച മറ്റൊരു കാര്യം സിനിമയിലെ കഥാപാത്രങ്ങളായി വരുന്ന പുരുഷന്മാർ ഒക്കെയും സ്ത്രീകളുടെ ശത്രുക്കൾ അല്ല എന്നുള്ളതാണ്.രവി കിഷൻ അടക്കം.റെയിൽവേ സ്റ്റേഷനിലെ ചക്ര ക്കസേരയിൽ പിന്തുടരുന്ന ഭിക്ഷക്കാരനെ കണ്ടപ്പോൾ ആദ്യം ഗോവിന്ദചാമിയെ ഓർമ്മ വന്നു എങ്കിലും ഒറ്റ മുറിയിൽ അവരോടൊപ്പം കഴിഞ്ഞിട്ടുപോലും phool വളരെ സുരക്ഷിതയായിരുന്നു.

 

ചോട്ടും ഫൂലും ഒരുമിച്ച് സംസാരിച്ചു നടന്നുവരുന്ന ഒറ്റ ഷോട്ട് കൊണ്ട് അവർ കളിക്കൂട്ടുകാരെ പോലെ അത്ര നിഷ്കളങ്കമായ ഒരു സ്നേഹമാണ് എന്നുള്ളത് ഉറപ്പിക്കാൻ സംവിധായകക്കായി.
എടുത്തു പറയാവുന്ന മറ്റൊരു സീൻ അമ്മായി അമ്മ യോട് ” നമുക്കും കൂട്ടുകാരികൾ ആകമല്ലെ ” എന്ന് ചോദിക്കുന്ന മരുമകൾ. “ഇഷ്ടമുള്ള ഭക്ഷണം മറ്റാർക്കും ഇഷ്ടം അല്ലെങ്കിലും സ്വന്തം ആയി ഉണ്ടാക്കി കഴിച്ചു കൂടെ ” എന്നത് എല്ലാ വീട്ടമ്മമാർക്കും ബാധകമാണെന്ന് തോന്നുന്നു .എങ്കിലും ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദീപക്കിനെയാണ്. അയാളുടെ, സ്ത്രീകളോടുള്ള പെരുമാറ്റമാണ്.

അറിയാവുന്ന ഇംഗ്ലീഷിൽ ഫൂലിനോട് ഐ ലവ് യു എന്ന് പറയുന്ന, തന്നെക്കൊണ്ട് കഴിയാതിരുന്ന ഒരു കാശ് കൈക്കൂലി ആയി കൊടുത്ത് പ്രണയിനിയെ അന്വേഷിക്കാൻ മെനക്കെടുന്ന ആ പ്രണയിതാവിനെ, നഷ്ടപ്പെട്ടവൾ പോട്ടെ ഇപ്പോൾ കിട്ടിയവൾ മതി എന്നുറപ്പിച്ച് ജയയോട് ഒരു വാക്കുപോലും മോശം സംസാരിക്കാത്ത ദീപക്കിനെ, “സ്വപ്നം കാണുന്നതിന് മാപ്പ് ചോദിക്കുന്നത് എന്തിനാണ് “എന്ന് ചോദിക്കുന്ന സുഹൃത്തിനോട് ഇഷ്ടം

You May Also Like

പെണ്ണുങ്ങൾ ആണുങ്ങളുടെ കുളിസീൻ കാണുന്ന, കിടക്കയിൽ വരെ പെണ്ണുങ്ങൾ കാര്യങ്ങൾ തീരുമാനിക്കുന്ന സാങ്കല്പിക ഗ്രാമത്തിന്റെ കഥ

Vino John A Tale of Legendary Libido 2008/Korean ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്കിടയിൽ ഉണ്ടോ…

“ഈ സിനിമ ഇന്നത്തെ കാലത്ത് ഇറങ്ങിയിരുന്നേൽ ‘പൊക ടീംസ്’ വലിച്ചു കീറി ഒട്ടിച്ചേനെ” , കുറിപ്പ്

Lawrence Mathew കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ… പക്ഷെ ഒടുക്കം കാലത്തിന്റെ തന്നെ ദാസനായി തീർന്നു…1985…

“സുരേഷേട്ടനെ ഒരിക്കൽ കാണുമ്പൊൾ സീരിയസായിരിക്കും പിന്നെ കാണുമ്പൊൾ ഗോകുലിനെക്കാൾ ചെറിയ കുട്ടിയും”

ആസിഫ് അലി സ്വന്തം അധ്വാനം കൊണ്ട് സിനിമയിൽ പിടിച്ചുനിൽക്കുന്നൊരു നടനാണ് .2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന…

ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിൽ ദുൽഖർ

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഓഫ്…