പലപ്പോഴും പത്രങ്ങളിലും മറ്റും കാണാം വയറു വേദനയുമായി ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചു എന്ന്. പത്ത് മാസം താൻ ഗർഭിണിയാണെന്ന് ഒരു സ്ത്രീയ്ക്ക് അറിയാൻ പറ്റില്ലേ? ഈ വാർത്തകളിലെ ശാസ്ത്രീയത എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

പലപ്പോഴും നമ്മള്‍ പത്രങ്ങളിലും മറ്റും വായിച്ചിട്ടുണ്ടാവും വയറു വേദനയുമായി ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചു എന്നത്. സാധാരണ ഗര്‍ഭകാലത്ത് ഉണ്ടാവുന്ന യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും ഇവര്‍ക്കുണ്ടാവില്ല എന്നതാണ് സത്യം. ശരിക്കും വൈദ്യ ശാസ്ത്രത്തിന് മുന്നില്‍ വളരെയധികം അത്ഭുതം ഉണ്ടാക്കുന്ന ഒന്നാണ് ഈ രഹസ്യഗര്‍ഭം അഥവാ ക്രിപ്റ്റിക് പ്രഗ്നന്‍സി എന്നറിയപ്പെടുന്ന പ്രതിഭാസം. പ്രസവത്തിന്റെ അവസാന സമയത്ത് മാത്രമാണ് താന്‍ ഗര്‍ഭിണിയാണെന്ന് ക്രിപ്റ്റിക് പ്രഗ്നന്‍സി ഉള്ള പലരും മനസ്സിലാക്കുന്നത്.ഓരോ 450 സ്ത്രീകളിലും ഒരു സ്ത്രീക്ക് ഇത്തരത്തില്‍ രഹസ്യ ഗര്‍ഭം ഉണ്ടാവുന്നുണ്ട്.
ഗര്‍ഭത്തിന്റേതായ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും ഇവര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നില്ല. പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ ആരോഗ്യകരമായ പ്രത്യേകതകള്‍ തന്നെയാണ് ഗര്‍ഭാവസാനം വരെ ഗര്‍ഭം തിരിച്ചറിയാതിരി ക്കാന്‍ കാരണമാകുന്നത്. അതികഠിനമായ പുറം വേദന അല്ലെങ്കില്‍ വയറു വേദന എന്നിവ മൂലം ആശുപത്രിയില്‍ എത്തുമ്പോഴായിരിക്കും പലപ്പോഴും താന്‍ ഗര്‍ഭിണിയായിരുന്നു എന്ന് ഈ അവസ്ഥകളിലുള്ള സ്ത്രീകള്‍ മനസ്സിലാക്കുന്നത്. ഇത്തരത്തിലുള്ള രഹസ്യ ഗര്‍ഭം 450 സ്ത്രീകളില്‍ ഒരാളില്‍ എന്ന നിരക്കില്‍ കാണപ്പെടുന്നു. ഇതില്‍ പലരും ഗര്‍ഭകാലം തിരിച്ചറിയുന്നത് തന്നെ 20 ആഴ്ച ഗര്‍ഭം ആവുമ്പോഴാണ്. എന്നാല്‍ മറ്റൊരു വിഭാഗം ഇത് തിരിച്ചറിയുന്നത് പലപ്പോഴും അസ്വസ്ഥതകളുമായി ആശുപത്രിയില്‍ എത്തുമ്പോഴായിരിക്കും. ഇത്തരം കാരണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അത് നമുക്ക് ഈ അവസ്ഥയെ നേരത്തെ തന്നെ പ്രതിരോധി ക്കാന്‍ സാധിക്കുന്നു.

✨പിസിഓഎസ് എന്ന അവസ്ഥ ഇത്തരത്തില്‍ രഹസ്യ ഗര്‍ഭത്തിന് കാരണമാകുന്നുണ്ട്. അണ്ഡാശയത്തില്‍ ചെറിയ സിസ്റ്റുകള്‍ കാണപ്പെടുന്ന അവസ്ഥയാണ് ഇത്. എന്നാല്‍ ഇതൊരിക്കലും ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നില്ല. എന്നാല്‍ ഇത് ശരീരത്തിലെ ഹോര്‍മോണല്‍ തകരാറുകള്‍ കൊണ്ട് ഉണ്ടാവുന്നതാണ്. ഇത്തരക്കാരില്‍ പലപ്പോഴും രഹസ്യ ഗര്‍ഭത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ മാറ്റുന്നതിന് ആദ്യം ശ്രദ്ധിക്കണം.

✨ഒരു പ്രസവത്തിന് ശേഷം പെട്ടെന്ന് തന്നെ അടുത്ത ഗര്‍ഭം ധരിക്കുന്ന അവസ്ഥയിലും ഇത്തരത്തിലുള്ള രഹസ്യ ഗര്‍ഭം കാണപ്പെടാ വുന്നതാണ്. കാരണം ശരീരത്തില്‍ ഗര്‍ഭധാരണത്തോടെ ചില ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രസവത്തോടെ അല്‍പ കാലം കഴിഞ്ഞ് മാത്രമേ സാധാരണ അവസ്ഥയില്‍ എത്തുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പെട്ടെന്നുള്ള ഗര്‍ഭധാരണത്തില്‍ ഗര്‍ഭം തിരിച്ചറിയാന്‍ സാധിക്കുകയില്ല. ഇത് പലപ്പോഴും ക്രിപ്റ്റിക് പ്രഗ്നന്‍സി ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

✨ശരീരത്തില്‍ കൊഴുപ്പ് കുറവുള്ളതും പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. അത്‌ലറ്റിക്കുക ളുടെയെല്ലാം കാര്യത്തില്‍ ഇത്തരത്തിലുള്ള രഹസ്യ ഗര്‍ഭത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ കൊഴുപ്പ് കുറയുന്നതിലൂടെ ഹോര്‍മോണല്‍ ഇംബാലന്‍സ് ഉണ്ടാവുന്നു. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ശരീരത്തില്‍ കുറഞ്ഞ കൊഴുപ്പുള്ളവര്‍ക്കും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്.

✨സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നതാണ്. നാല്‍പ്പതുകളുടെ തുടക്കത്തിലാണ് സ്ത്രീകളെ ഇത് കൂടുതല്‍ ബാധിക്കുന്നത്. ഈ സമയത്ത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും ചിലരില്‍ ഈ രഹസ്യ ഗര്‍ഭം ഉണ്ടാവുന്നു. അവസാന ഘട്ടത്തിലാണ് പലപ്പോഴും ഗര്‍ഭധാരണത്തെക്കുറിച്ച് പോലും സ്ത്രീകള്‍ക്ക് മനസ്സിലാവുന്നത്.

✨ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. കാരണം ഇവരില്‍ വളരെ കൂടിയ തോതില്‍ തന്നെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നതിന് മുന്‍പ് രഹസ്യ ഗര്‍ഭധാരണത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. അതിന്റെ സാധ്യതകള്‍ ഇവരില്‍ വളരെ കൂടുതലാണ്.

✨ഉയര്‍ന്ന അളവില്‍ സമ്മര്‍ദ്ദമുള്ള സ്ത്രീകളിലും ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ രഹസ്യ ഗര്‍ഭത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രധാനമായും ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഇത്തരം ഗര്‍ഭത്തെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കണം.

✨സാധാരണ ഗര്‍ഭത്തില്‍ എന്നതു പോലെയുള്ള ലക്ഷണങ്ങള്‍ ഈ രഹസ്യ ഗര്‍ഭത്തിലും ഉണ്ടാവുന്നു. എന്നാല്‍ ഇത് സാധാരണ ആരോഗ്യകരമായ മാറ്റങ്ങള്‍ ആണെന്ന് കരുതി പലരും ശ്രദ്ധിക്കാതെ വിടുന്നു. ഛര്‍ദ്ദി, മനം പുരട്ടല്‍, പുറം വേദന, ഭക്ഷണത്തോടുള്ള താല്‍പ്പര്യം കുറയുക എന്നിവയെല്ലാം ഇത്തരത്തില്‍ ഈ ഗര്‍ഭധാരണത്തിലും സംഭവിക്കുന്നു. എന്നാല്‍ ഇത് വെറെന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ എന്ന് കരുതി ചികിത്സ തേടുന്നവരായിരിക്കും പലരും.

രഹസ്യഗര്‍ഭധാരണം അഥവാ കള്ള ഗര്‍ഭം നടന്നിട്ടുണ്ടെങ്കില്‍ അത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്നതിന്റെ കാരണം ഇവയെല്ലാമാണ്. കൃത്യമായി ആര്‍ത്തവമുണ്ടാവുന്ന ഒരു സ്ത്രീക്ക് ഗര്‍ഭം ധരിച്ച് കഴിഞ്ഞ് ഇംപ്ലാന്റേഷന്‍ നടക്കുന്ന സമയത്തുണ്ടാവുന്ന രക്തസ്രാവം ആര്‍ത്തവമായി തെറ്റിദ്ധരിക്കപ്പെടുന്നു. മാത്രമല്ല അത്തരക്കാരിൽ മൂത്ര പരിശോധനയും , രക്തപരിശോധനയും നെഗറ്റീവ് ഫലമാണ് കാണിക്കുക.
കൂടാതെ നേരത്തേയുള്ള പ്രസവ വേദന പലപ്പോഴും ആര്‍ത്തവ വേദനയെന്ന് പലരും ഈ അവസ്ഥയില്‍ തെറ്റിദ്ധരിക്കുന്നു. ഇതൊന്നും കൂടാതെ പ്രധാന കാര്യം എന്ന് പറയുന്നത് കുഞ്ഞിന്റെ വളര്‍ച്ച പുറത്തേക്ക് വളരെ പതുക്കെ ആയതിനാല്‍ വയറിന് കാര്യമായ വലിപ്പം തോന്നുകയും ഇല്ല. കുഞ്ഞിന്റെ അനക്കം ഗര്‍ഭപാത്രത്തില്‍ ഉണ്ടാവുമെങ്കിലും ഗര്‍ഭധാരണം പ്രതീക്ഷിക്കാത്തിനാല്‍ അത് ഗ്യാസ് ആയി കണക്കാക്കുന്നു പല സ്ത്രീകളും.എന്നാല്‍ ഇത്തരത്തിലുള്ള ഒരു ഗര്‍ഭധാരണത്തില്‍ ഒരിക്കലും കുഞ്ഞിന്റെ അനാരോഗ്യം ഒരു വിഷയമാകുന്നേ ഇല്ല. കാരണം ഒരു കാരണവശാലും ഈ ഗര്‍ഭം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നില്ല. പലരും അതികഠിനമായ വയറു വേദനയുമായി ആശുപത്രിയില്‍ എത്തുമ്പോഴാണ് ഗര്‍ഭിണിയായിരുന്നു എന്ന് മനസ്സിലാക്കുന്നത് തന്നെ.

വാൽ കഷ്ണം

ക്രിപ്റ്റിക് പ്രഗ്‌നന്‍സി അഥവാ രഹസ്യ ഗര്‍ഭം എന്നത് ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ വാർത്തയാവാറുണ്ട്. 2019ല്‍ ഓസ്‌ട്രേലിയന്‍ മോഡല്‍ എറിന്‍ ലാങ്‌മെയ്ഡിന്റെ പ്രസവം ഇത്തരത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വയറു വേദനയുമായി ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചു എന്ന മട്ടില്‍ നമ്മുടെ പത്രങ്ങളിലെ പ്രാദേശിക പേജുകളിലും ക്രിപ്റ്റിക് പ്രസവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. സാധാരണ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന മോണിങ്ങ് സിക്ക്‌നെസ്സോ , ഛര്‍ദ്ദിലോ , തലചുറ്റലോ ഒന്നും ഇത്തരം ഗര്‍ഭങ്ങള്‍ക്ക് ഉണ്ടാകില്ല. സാധാരണ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിനുള്ള പരിശോധനകളിലും ഇത് വെളിപ്പെട്ടെന്ന് വരില്ല. ക്രിപ്റ്റിക് പ്രസവത്തില്‍ കുറഞ്ഞ തോതില്‍ മാത്രമേ ഗര്‍ഭകാലത്തെ ഹോര്‍മോണുകള്‍ ശരീരം ഉത്പാദിപ്പിക്കാറുള്ളൂ. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഭൂരിപക്ഷം കേസുകളിലും താൻ ഗര്‍ഭിണി ആണെന്ന് അറിയു ന്നത് പ്രസവത്തിന് തൊട്ടു മുന്‍പ് മാത്രമാകും എന്നാണ്

You May Also Like

ഭരതൻ സാറിന്റെ കൂടെ… (എന്റെ ആൽബം- 33)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

ഡബിൾ മാസ്ക് ശരീരത്തിലെ ഓക്സിജൻ ലെവൽ കുറയ്ക്കുമോ ? ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന കുറിപ്പ്

ഡബിൾ മാസ്ക് വച്ച് കുറച്ചു ദൂരം ബൈക്കിൽ സഞ്ചരിച്ചപ്പോൾ ശാരീരിക അസ്വസ്ഥതകളുമായി ഒപി യിലേക്ക് കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ വന്നു.അത് തന്നെയാണോ

ഇത് രാജീവ്… രാജീവും എന്നെ പോലെ ഹരീന്ദ്രൻ സാറിന്റെ ഫാനാണ്

ഇത് രാജീവ്,… രാജീവും എന്നെ പോലെ ഹരീന്ദ്രൻ സാറിന്റെ ഫാനാണ്, ഒരു വർഷം മുൻപ് തിയേറ്ററിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്, അതിൽ പിന്നെ സാറിന്റെ എല്ലാ സിനിമയും fdfs നമ്മൾ ഒരുമിച്ചാ കാണാറുള്ളത്.

ഹൃദയം കൊണ്ട് കാണേണ്ട ചിത്രം

കൊറിയൻ യുദ്ധത്തിലെ വീരനായകൻ സുലൈമാൻ ദിൽബിർലിഗിയുടെ ജീവിതകഥയെ ആസ്പദമാക്കി ടര്‍ക്കിഷ് ഭാഷയിൽ പുറത്തിറങ്ങിയ ഒരു മനോഹര ചിത്രമാണ്