റാം ഗോപാൽ വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം “ലഡ്കി: എൻ്റർ ദി ഗേൾ ഡ്രാഗൺ” ജൂലായ് 15ന് തീയേറ്ററുകളിലേക്ക്….

അയ്മനം സാജൻ

സർക്കാർ, രക്ത ചരിത്ര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ റാം ഗോപാൽ വർമ്മയുടെ ഏറെ നാളത്തെ കാത്തിരിപ്പ് ചിത്രമായ ‘”ലഡ്‌കി: എന്റർ ദി ഗേൾ ഡ്രാഗണി”ലൂടെ തിരിച്ചെത്തുന്നു. ചിത്രത്തിൽ പൂജ ഭലേക്കർ, അഭിമന്യു സിംഗ്, രാജ്പാൽ യാദവ്, ടിയാൻലോങ് ഷി, മിയ മുഖി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇന്ത്യൻ കമ്പനിയായ ആർട്‌സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിൾ എന്നിവയുടെ ബാനറുകളിൽ ജിംഗ് ലിയു, നരേഷ് ടി, ശ്രീധർ ടി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ജൂലായ് 15ന് തീയേറ്റർ റിലീസിന് ഒരുങ്ങി.

ഷാൻ ഡോൺബിംഗ്, വി.വി നന്ദ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ഹിന്ദി, മലയാളം, തമിഴ്‌, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. ഒരു ഇൻഡോ-ചൈനീസ് കോ-പ്രൊഡക്ഷൻ ചിത്രമായ ലഡ്കി ഇന്ത്യയിലെ ആദ്യത്തെ ആയോധന കല സിനിമയാണ്.

ആക്ഷൻ/റൊമാൻസ് വിഭാഗത്തിലുള്ള ഈ ചിത്രം RGV യുടെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയുമാണ്. ഗുരുപരൺ ഇൻ്റർനേഷണൽ ആണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം: കമൽ ആർ, റമ്മി, സംഗീതം: രവി ശങ്കർ, ആർട്ട്: മധുഖർ ദേവര, കോസ്റ്റ്യൂം: ശ്രേയ ബാനർജി.

Leave a Reply
You May Also Like

ഇത്ര കാലമായിട്ടും മലയാള സിനിമയുടെ സെറ്റുകളിൽ സ്ത്രീകൾക്ക് വേണ്ടി അതില്ലാത്തത് അവിശ്വസനീയമെന്നു റിമ

മലയാള സിനിമാ മേഖലയിൽ ഇതുവരെ സ്ത്രീകൾക്കുവേണ്ടിയൊരു പ്രശ്നപരിഹാര കമ്മിറ്റി ഇല്ലാതിരുന്നത് അവിശ്വസനീയം എന്ന് റിമ കല്ലിങ്കൽ.…

സംഗീതജ്ഞയും നടിയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആര്‍ സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു…

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

Praveen Prabhakar “Acting is my Happy Agony ” അധ്രി ജോയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലെ…

ഭൂതകാല ഇന്ത്യൻ സാഹചര്യങ്ങളെ ആധുനിക കാലത്തിലേക്ക് വലിച്ചുനീട്ടി ഇടപെടുന്ന അത്യുഗ്രൻ സിനിമാനുഭവം ആണ് മഹാവീര്യർ

Biju Kombanalil 5.8 ഭാര്യമാർ… 12.6 സന്താനങ്ങൾ… ചിരി വരുന്നുണ്ടോ.. ഇല്ല എന്ന് കള്ളം പറയരുത്…