Santhosh Santhu

Lady Macbeth – 2016
Language : English
IMDb : 6.8/10
Duration : 1hr 29min
Genre : drama

ഇത് കാതറിന്റെ കഥയാണ്. 80’s ഇലാണ് കഥ നടക്കുന്നത്. സുന്ദരിയായ കാദറിൻ. അവളുടെ വിവാഹത്തോടെയാണ് സിനിമ തുടങ്ങുന്നത്. താല്പര്യം ഇല്ലാത്ത വിവാഹം. തന്നേക്കാൾ ഇരട്ടി വയസുള്ള അലക്സാണ്ടർ ലെസ്റ്ററെ ആണ് കാതറിൻ വിവാഹം കഴിക്കുന്നത്‌. പ്രമാണിയായ അലക്സാണ്ടർ ഒപ്പം കർകശക്കാരനായ യാഥാസ്തികനായ അയാളുടെ അച്ഛൻ ബോറിസ് പിന്നെ കുറച്ചു വേലക്കാരും മാത്രമുള്ള വലിയ വീട്ടിലേക്കാണ് അവൾ വിവാഹിതയായി വരുന്നത്..

വിവാഹിതയായെങ്കിലും അവളുടെ ശാരീരിക ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കാൻ അലക്സാണ്ടർ നു താല്പര്യം ഇല്ലായിരുന്നു. ലൈംഗിക താല്പര്യം പോലും അയാൾക്കില്ലായിരുന്നു. അവളുടെ നഗ്നത ആസ്വദിച്ചു കൊണ്ട് ഉറങ്ങുക അതായിരുന്നു രീതി. ആ വീട്ടിലെ നിർബന്ധിത ചിട്ടകൾ അവളെ ആസ്വസ്ഥയാക്കിയിരുന്നു. ഒരുദിവസം ഭർത്താവും അച്ഛനും ദൂരെ കമ്പനി ആവശ്യത്തിന് പോയ സമയം, കുറെ കാലത്തിനു ശേഷം അവൾ അന്ന് സ്വാതന്ത്ര്യത്തിന്റെ ലഹരി അവളറിഞ്ഞു.പുറം കാഴ്ചകൾ കാണുന്നതിനിടയിൽ തന്റെ വേലക്കാരി അന്നയെ ഒരുപറ്റം ചെറുപ്പക്കാർ ഉപദ്രവിക്കുന്നത് കാണുന്ന അവൾ അന്നയെ രക്ഷിക്കുന്നു.

അതിനിടയിൽ ആക്കൂട്ടത്തിൽ ഉള്ള സെബാസ്റ്റ്യൻ എന്ന ചെറുപ്പക്കാരനോട് ഒരു താല്പര്യം ഉണ്ടാകുന്നു.ഒരു രാത്രി തന്നെ കാണാനായി സെബാസ്റ്റ്യൻ അവളുടെ വീട്ടിൽ എത്തുന്നത്തോടെ അവർക്കിടയിൽ ഉള്ള ബന്ധം തീവ്രമാകുന്നു. പിന്നെ നിരന്തരം കണ്ടുമുട്ടലുകളായി, ബന്ധപ്പെടലായി അങ്ങനെ അങ്ങനെ… ആ ബന്ധം മുന്നോട്ടു പോയി..അന്ന ഇതെല്ലാം കാണുന്നുണ്ടെങ്കിലും അവൾ ദുർബല ആയിരുന്നു.
സെബാസ്റ്റ്യനുമായുള്ള ബന്ധം അവൾക്കു ഒരു പുതിയ ശക്തി ഉണർവ് ഒക്കെ നൽകി. പതിയെ പതിയെ എന്തിനും പോന്നവളായി അവൾ മാറി. തന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി എന്തും ചെയ്യും എന്ന നിലയിൽ അവൾ വളർന്നു. ആരെയും കൂസാത്തവൾ. പതിയെ പതിയെ ഒരു അധികാരഭാവം അവളിൽ പൊങ്ങി വന്നു.

ഇതിനെല്ലാം വേണ്ടി അവൾ ചെയ്ത് കൂട്ടിയ കാര്യങ്ങളിലൂടെ ആണ് സിനിമ മുന്നോട്ടു പോകുന്നത്.. അത് കണ്ടു അറിയുക. കാതറിൻ ശരീര സൗന്ദര്യം കാണിക്കുന്ന കുറച്ചു സീനുകൾ ഉണ്ട് ഒപ്പം സെബാസ്റ്റ്യനുമായുള്ള കുറച്ചു സീനുകളും. അതുകൊണ്ട് ????+ ആയി പരിഗണിക്കുക. ആരും നോക്കിയിരുന്നു പോകുന്നു അംഗ ലാവാണ്യം എന്നൊക്ക പറയാറില്ലേ. ഇത് അതാണ്‌. മികച്ച നിരൂപക പ്രശംസ നേടി ചിത്രം.. നല്ലൊരു സിനിമ ഫീൽ ചിത്രം നൽകുന്നുണ്ട്.. കണ്ടു നോക്കുക..

Leave a Reply
You May Also Like

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന…

ന്യൂയോർക്ക് സിറ്റിയിൽ അടിച്ചുപൊളിച്ച് നികിത ശർമ്മ

ഹിന്ദി ടെലിവിഷനിൽ പ്രവർത്തിക്കുന്ന നികിത ശർമ്മ, 2013-ൽ താനിയെ അവതരിപ്പിക്കുന്ന വി ദ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക്…

എൻ്റെ വീട്ടിൽ ആണ് ഇങ്ങനെ ഒരു സംഭവം നടന്നത്. ഇനി അവസരം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സമൂഹമാണ്. സയനോര.

കേരളത്തിലെ സിനിമ ആരാധകരെയും ഇന്ത്യൻ സിനിമാ ലോകത്തേയും ഒരുപോലെ ഞെട്ടിച്ച സംഭവമാണ് നടിയെ ആക്രമിച്ച കേസ്.

ഡെനിം ഷോർട്സിൽ റിമയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്

റിമയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ.…