അമേരിക്കയിലെ ‘ലേഡി മമ്മൂട്ടി ’ പക്ഷെ അടിക്കുന്നത് വോഡ്ക .
വാർധക്യത്തിലും യുവത്വം നിലനിർത്തി ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി മാറിയ നമ്മുടെ മമ്മുക്കയ്ക്കു കനത്ത വെല്ലുവിളിയുമായി അമേരിക്കയിൽ നിന്നും എഴുപത്തിരണ്ടുകാരിയായ ഒരു യുവതരുണി!
സെലിബ്രിറ്റി ഫാഷൻ ഡിസൈനർ ആയ വേര വാങ് ആണ് കക്ഷി. മിയാമി ബീച്ചിൽ കുട്ടിയുടുപ്പും ഇട്ടു നിൽക്കുന്ന കൊച്ചു പെണ്ണിന്റെ വൈറൽ ആയ ഫോട്ടോ കണ്ടു അന്വേഷിച്ചു വന്നവർ അത് എഴുപത്തിരണ്ടു വയസുകാരി വേര ആണെന്ന് അറിഞ്ഞു ഞെട്ടി .
ബീ. ബീ. സീ 100 വിമൻ പോഗ്രാമിൽ താൻ യുവത്വം നിലനിർത്താൻ കഠിനാധ്വാനം ഒന്നും ചെയ്യാറില്ല എന്ന് അവർ പറഞ്ഞു . തന്റെ ജോലി നന്നായി ചെയ്യും , പിന്നെ നന്നായി ഉറങ്ങും.
പിന്നെ മമ്മുക്ക പണ്ട് തന്റെ രഹസ്യം ‘ ഇഷ്ടമുള്ള ഭക്ഷണം കഴിക്കും പക്ഷെ ഇഷ്ടമുള്ളത്രയും കഴിക്കില്ല ‘ എന്ന് പറഞ്ഞതു പോലെ വേരയും തന്റെ ടോപ് സീക്രട്ട് പറഞ്ഞു ’ കിടക്കുന്നതിനു മുൻപ് എന്നും രണ്ടു വോഡ്ക കോക്ടെയിൽ അടിക്കും.