𝐋𝐀𝐃𝐘 𝐕𝐎𝐘𝐄𝐔𝐑 𝟐𝟎𝟐𝟑
Unni Krishnan TR
ഒരു ബ്രസീലിയൻ പോർച്ചുഗീസ് ത്രില്ലർ സീരീസ് പരിചയപ്പെടാം. 35 മുതൽ 40 മിനിറ്റ് വീതമുള്ള 10 എപ്പിസോഡുകളാണ് ഈ മിനി സീരീസിൽ ഉള്ളത്. കമ്പ്യൂട്ടർ ഹാക്കറായ പെൺകുട്ടി മിറാൻഡയെ കേന്ദ്രീകരിച്ചാണ് സീരീസ് മുമ്പോട്ട് പോകുന്നത്. കമ്പ്യൂട്ടർ ഹാക്കിങ് വഴി എതിർവശത്തുള്ള കെട്ടിടത്തിൽ നിന്നുള്ള ജനലിലൂടെ മിറാൻഡ തന്റെ അയൽക്കാരി ക്ലിയോയെ ചാരപ്പണി ചെയ്യുന്നു. അവൾ സെക്സിൽ ഏർപ്പെടുന്നതും ക്ലയന്റുകളെയും മിറാൻഡ നിരീക്ഷിക്കുന്നു. സ്വന്തം കഴിവ് ഉപയോഗിച്ച് മറ്റുള്ളവരുടെ ജീവിതത്തിൽ ചാരപ്പണി നടത്തുകയാണ് പുള്ളിക്കാരിയുടെ പ്രധാന ഹോബി. അങ്ങനെയിരിക്കെ ക്ലിയോയുടെ ക്ലൈന്റായ ഫെർണാണ്ടോയെ മിറാൻഡ കണ്ടുമുട്ടുന്നു. തുടർന്ന് കാണുക. വൻ ട്വിസ്റുകളാണ് സീരീസിന്റെ മറ്റൊരു സവിശേഷത. ഒരു ഇൻവെസ്റ്റിഗേഷന്റെ രീതിയിലാണ് സീരീസിന്റെ പോക്ക്. എല്ലാത്തരം നാടകീയ ഘടകങ്ങളും ഉൾക്കൊള്ളാൻ സീരീസ് സീരീസിന് കഴിഞ്ഞിട്ടുണ്ട്. ഒരു ഇറോടിക് ത്രില്ലെർ ആയതുകൊണ്ട് തന്നെ അതുപോലെതന്നെ നിരവധി രംഗങ്ങൾ സരീസിലുണ്ട്.