Entertainment
ചിത്രം സിനിമയിൽ ലാലിനെ പിടിക്കാനോടിക്കുന്ന സോമന്റെ കാലുകൾ സത്യത്തിൽ അദ്ദേഹത്തിന്റേതല്ല !

മുഖമില്ലാതെ അഭിനയിച്ച പ്രമുഖർ ഉണ്ട് മലയാള സിനിമയിൽ. അതായത് സംഘടനത്തിലും സാഹസിക രംഗങ്ങളിലും ഉള്ള ഡ്യൂപ്പിനെ അല്ല ഉദ്ദേശിക്കുന്നത്. ഒരു സിനിമയിൽ അഭിനയിക്കുന്ന ഒരു താരത്തിനു വേണ്ടി ആ സിനിമയിൽ തന്നെയുള്ള മറ്റൊരു താരം ചില സീനിൽ മുഖമില്ലാത്ത അഭിനയിക്കുന്ന സാഹചര്യത്തെയാണ് ഉദ്ദേശിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനെ പിടിക്കാൻ ഓടിക്കുന്ന പോലീസ് ഓഫീസർ സോമൻ അസാമാന്യ വേഗത്തിൽ ആണ് ഓടുന്നത്. ആ പ്രായത്തിൽ അദ്ദേഹത്തിന് അങ്ങനെ ഓടാൻ സാധിക്കില്ല . സത്യത്തിൽ ആ സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്ന ജനജീഷിന്റെ കാലുകളായിരുന്നു അത്. കേൾക്കാൻ കൗതുകമുണ്ടല്ലേ. ഇങ്ങനെ എത്രയോ രംഗങ്ങളിൽ മുഖമില്ലാതെ അഭിനയിച്ചവർ ഉണ്ട്. Lageet John ന്റെ ഒരു ചെറിയ കുറിപ്പാണു ഈ പോസ്റ്റിനു ആധാരം. കുറിപ്പിന്റെ പൂർണ്ണരൂപം.
മുഖമില്ലാതെ അഭിനയിച്ച പ്രമുഖർ
Lageet John
⭕️ചിത്രത്തിൽ കുറ്റവാളിയായ മോഹൻലാലിൻറെ കഥാപാത്രത്തെ ഓടിച്ചിട്ട് പിടിക്കുന്ന സോമന്റെ പോലീസ് ഓഫീസർ – ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്ന ജഗദീഷിന്റെ കാലുകളാണ് വേഗത്തിൽ ഓടുന്ന രംഗത്തിൽ കാണുന്നത്
⭕️നിറക്കൂട്ടിലെ പൂമാനമേ എന്ന ഗാനത്തിൽ സുമലതയുടെ ചിത്രം മമ്മൂട്ടിയുടെ കഥാപാത്രം വരയ്ക്കുന്നുണ്ട് കൈകളുടെ ക്ലോസ്സപ് ഷോട്ടിൽ കാണിക്കുന്നത് യാഥാർത്ഥത്തിൽ ആ ചിത്രം വരച്ച ഗായത്രി അശോകന്റെ കൈകളാണ്
⭕️മനസ്സിനക്കരയുടെ ക്ലൈമാക്സിൽ ജയറാമിന്റെ റെജിക്കൊപ്പം പോകുന്ന ഷീലയുടെ അമ്മച്ചിയുടെ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് നയൻതാര ആണ്.
2,028 total views, 9 views today