Entertainment
മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

സിനിമയിൽ ചില അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ശാസ്ത്രീയമായ ചില കാര്യങ്ങളിൽ പോലും അതുണ്ടാകുന്നത് ചോദ്യം ചെയ്യപ്പെടും . സാധാരണക്കാർക്ക് മനസിലാകില്ലെങ്കിലും ഓരോ ഫീൽഡിലും വൈദഗ്ദ്യം നേടിയവർ അനവധിയുണ്ട് പ്രേക്ഷകർ ആയി. കെജിഎഫിലും മോഹൻലാൽ ചിത്രം വില്ലനിലും സംഭവിച്ച അബദ്ധങ്ങൾ ചൂണ്ടിക്കാട്ടുകയാണ് Lageet John . അദ്ദേഹത്തിന്റെ ചെറുകുറിപ്പിന്റെ പൂർണ്ണരൂപം
മാത്യു മാഞ്ഞൂരാന്റെ ഭാര്യ ഡോ:നീലിമ ആണെങ്കിലും KGF ലെ കിരീടം വെയ്കാത്ത രാജാവ് സൂര്യവർദ്ധൻ ആണെങ്കിലും കിടപ്പിലായി പോയ അവസരത്തിൽ ജീവൻ രക്ഷ മരുന്നുകൾ കൊടുക്കാനുള്ള ക്യാനുല കയ്യിൽ ഇട്ടിരിക്കുന്നത് തെറ്റായ ദിശയിൽ ആണ്.
ഈ രീതിയിൽ മെഡിസിനോ ഫ്ലൂയിഡോ ഒന്നും കൊടുക്കാൻ സാധിക്കില്ല . ഇരുവരും അധികം വൈകാതെ മരണപ്പെടുകയും ചെയ്തു .വില്ലനിലെ മനോഹരമായ ഈ രംഗം ക്ലോസപ്പ് ഷോട്ടിൽ കാണിച്ചപ്പോൾ എന്റെ ശ്രദ്ധ കയ്യിലേക്കായിപ്പോയി (വെറുതേ കയ്യിൽ ഒട്ടിച്ചു വെയ്ക്കുന്നതാണെങ്കിലും അതൊന്നു കൃത്യമായി ചെയ്തു കൂടെ). ഡോ:നീലിമയുടെയും സൂര്യവർദ്ധന്റെയും മരണത്തിൽ മെഡിക്കൽ നെഗ്ളിജൻസ് ഉണ്ടായിട്ടുണ്ടോയെന്നു സേതുരാമയ്യർ അന്വേഷിക്കട്ടെ CBI 6 .
770 total views, 4 views today