ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള വഴിചോദിച്ച ‘പേഷ്യന്റ്’ ആരെന്നറിഞ്ഞപ്പോൾ ഞെട്ടിയ അനുഭവം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
62 SHARES
742 VIEWS

നമ്മൾ ജോലി ചെയുന്ന സ്ഥാപനത്തിൽ , നമ്മുടെ മുന്നിൽ അപ്രതീക്ഷിതമായി നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം വന്നുനിന്നാൽ എന്താണ് സംഭവിക്കുക ? ശരിക്കും കിളി പാറും അല്ലെ ? വന്നു നിൽക്കുന്നത് കമൽഹാസൻ ആണെങ്കിലോ ? ചിലർക്ക് ബോധക്ഷയം വരെ വന്നേയ്ക്കാം. ഉത്തമവില്ലൻ എന്ന സിനിമയിലെ ഹോസ്പിറ്റൽ സീൻ ചിത്രീകരിക്കാൻ കമൽഹാസൻ ബാംഗ്ലൂർ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയാക് സർജിക്കൽ ICU – വിൽ വന്നപ്പോഴുണ്ടായ അനുഭവം കുറിക്കുകയാണ് Lageet John . അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം .

Lageet John

2014 മാർച്ചാണോ ഏപ്രിലാണോ എന്ന് കൃത്യമായി ഓർക്കുന്നില്ല ബാംഗ്ലൂർ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയാക് സർജിക്കൽ ICU – നൈറ്റ് ഡ്യൂട്ടിയിലെ പണിയൊക്കെ തീർത്ത് മോർണിംഗ് സ്റ്റാഫിന് ഹാൻഡ് ഓവർ കൊടുക്കാനുള്ള അവസാന വട്ട പണികളിൽ ആണ് എല്ലാവരും, ന്യൂറോ,കാർഡിയാക്,പീഡിയാട്രിക് ICU കളും ഓപ്പറേഷൻ തീയേറ്ററുകളും ഒരേ ഫ്ലോറിൽ ആണ്.

പെട്ടെന്ന് ICU ന്റെ വാതിൽ തുറന്ന് പേഷ്യന്റ് ഗൗൺ ഒക്കെ ധരിച്ച ഒരു മനുഷ്യൻ അകത്തേക്ക് വന്നു ഓപ്പറേഷൻ തീയേറ്ററിലേക്കുള്ള വഴി ആണ് അദ്ദേഹത്തിന് അറിയേണ്ടത് തൊട്ടടുത്ത കോറിഡോറിലൂടെ ആണ് OT യിലേക്ക് സാധാരണ പോകുന്നത് അത് പറഞ്ഞു കൊടുക്കാനായി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ തലമുടി ഒക്കെ മൊട്ടയടിച്ച ഒരു മനുഷ്യൻ ചെറിയൊരു ചിരിയോടെ നിൽക്കുന്നു – നൈറ്റ് ഡ്യൂട്ടി കഴിഞ്ഞതിന്റെ ഉറക്കപ്പിച്ചാണോ അതോ സ്വപ്നമാണോ ഒന്നും അങ്ങ് മനസ്സിലാകുന്നില്ല കിളി ശെരിക്കും പാറി കണ്മുൻപിൽ സാക്ഷാൽ ഉലകനായകൻ !!!!!! കമൽഹാസൻ 😳

അദ്ദേഹം കടന്ന് പോയിട്ടും അമ്പരപ്പ് വിട്ട് മാറാതെ അവിടെ എല്ലാവരും നിന്നു. ആൻഡ്രിയ ജെർമിയായും കമൽഹാസനും ഒരുമിച്ചുള്ള ഓപ്പറേഷൻ തീയേറ്റർ രംഗങ്ങൾ ആയിരുന്നു അന്ന് ചിത്രീകരിച്ചത് . ഉച്ച ആയപ്പൊളേക്കും കെ.ബാലചന്ദർ, ജയറാം, നാസ്സർ, ഉർവശ്ശി, പാർവതി തിരുവോത്ത്‌ തുടങ്ങിയ താരങ്ങളും എത്തി . 2015 ഇൽ പുറത്തിറങ്ങിയ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത “ഉത്തമവില്ലൻ” എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളായിരുന്നു ഇവിടെ ചിത്രീകരിച്ചത് . ഓർമ്മയിലെ ഒരു നല്ല ദിവസം ❤️

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ