സ്വർണത്തിൽ കുളിപ്പിച്ച മകൾ, നാദിർഷയൊക്കെ ഇതിലൂടെ എന്ത് സന്ദേശമാണ് മുന്നോട്ടു വയ്ക്കുന്നത്

175

ലൈലാബീവി മങ്കൊമ്പ്

മൂന്നു ദിവസങ്ങൾ നിറഞ്ഞ് ആടിയ കല്യാണ മാമാങ്കത്തിന് നാദിർഷായുടെ മകൾ അണിഞ്ഞ ആഭരണങ്ങൾ . ഇത്തരം സ്വർണ്ണവിഗ്രഹങ്ങൾ കണ്ടിട്ട് പാവപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് വിറളി പിടിച്ചിട്ട് തൻ്റെ മക്കളെ എത്ര പൊന്നിൽ കുളിപ്പിക്കാം വിവാഹത്തിന് എത്ര ആർഭാടം കാണിക്കാമെന്ന് ചിന്തയാണ്. അതിന് വേണ്ടി കിടപ്പാടം പോലും വിൾ ക്കുന്ന കാഴ്ചകളാണ് നാം കാണുന്നത്. സ്വർണ്ണവിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് കല്യാണ മാമാങ്കങ്ങൾ നടത്തുന്നതിനെതിരായി സർക്കാർ നിയമം നടപ്പിലാക്കണം. കല്യാണത്തിന് ഇത്ര പവൻ്റെ ആഭരണങ്ങളെ അണിയാവൂ. കല്യാണ ധൂർത്തിനും

വാരിക്കോരി മക്കൾക്ക് കൊടുക്കുന്നവർ വഴിയിൽ തടഞ്ഞു നിർത്തി എന്നെ അധിക്ഷേപിച്ചു കൊണ്ട് ചോദിക്കാറുണ്ട്.” ഞങ്ങൾ ഉണ്ടാക്കിയതാണ് മകൾക്ക് കൊടുക്കുന്നത്. ടീച്ചറിൻ്റെ ഒന്നും എടുത്തല്ലല്ലോ കൊടുക്കുന്നത്.”ശരിയാണ് ചോദിച്ചതെങ്കിലും എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ മക്കൾക്ക് വാരിക്കോരി കൊടുക്കുന്നതിൽ നിന്ന് 1% പൊന്നും കൊടുത്ത് ആ കല്യാണ മാമാങ്കത്തിൽ ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹം കൂടി നടത്തി കൊടുത്താൽ ആ പാവപ്പെട്ടകുട്ടിയുടെ സന്തോഷം അതാണ് നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിന് കിട്ടുന്ന സമ്മാനം.

സ്ത്രീധനത്തിനെതിരെയുള്ള എൻ്റെ പോരാട്ടത്തിൽ എനിക്കെതിരായി സംസാരിക്കുന്ന പയ്യൻമാരുടെ മാതാപിതാക്കളോട് ഒന്നേ പറയാനുള്ളൂ. – പാവപ്പെട്ട പെൺ മക്കളുടെ വിവാഹ ജീവിതം വെറും സ്വപ്നമാത്രമായി തീരാതിരിക്കാൻ സ്ത്രീധനം എന്ന ദുരാചാരം അവസാനിക്കണം’ അതിനു വേണ്ടി മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനം ആഭ്യന്തര മന്ത്രാലയത്തിനും അവിടെ നിന്നും DGP യ്ക്കും അവിടെ നിന്നും womeറ cell നും കൈമാറിയെന്ന് Message കിട്ടിയിട്ടുണ്ട്. ഇത് നടപ്പിലാക്കാൻ women Cell ആയി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. നടപ്പിലാകുമെന്ന പ്രതീക്ഷയോടെ