Lake Mungo ( English, 2008)
Mystery, Horror.
⭐⭐⭐½ /5

Rakesh Manoharan Ramaswamy

ആലിസ് പാമർ മംഗോ താടാകത്തിൽ വീണു മരിക്കുമ്പോൾ അവളുടെ പ്രായം പതിനാറ്. അവളുടെ മരണ ശേഷം അവളുടെ കുടുംബം, അവരുടെ വീട്ടിൽ വിചിത്രമായ പലതും അനുഭവിക്കാൻ തുടങ്ങി. പലപ്പോഴും ആലിസ് അവിടെ ഉള്ളത് പോലെ തോന്നുമായിരുന്നു. പിന്നീട് ചില ഫോട്ടോകളിൽ പോലും മരണ ശേഷം ആലീസിന്റെ സാന്നിധ്യം കണ്ടതോടെ എല്ലാവരും സംശയത്തിൽ ആയി. മംഗോ താടാകത്തിൽ നിന്നും ലഭിച്ചത് അവളുടെ മൃത ശരീരം ആണോ എന്ന് പോലും ഉള്ള സംശയങ്ങൾ.

എന്നാൽ പിന്നീട് ഈ സംഭവം കൂടുതൽ സങ്കീർണം ആവുകയാണ് ചെയ്തത്. ആലീസിന് മറ്റാരും അറിയാത്ത ഒരു ജീവിതം. ഒരു പക്ഷെ അവളുടെ മരണത്തിനു ശേഷം അവൾക്കു എന്തെങ്കിലും പറയാൻ ഉണ്ടോ? അതോ അവൾ ജീവിച്ചിരിപ്പുണ്ടോ?ഒരു പതിനാറ് വയസ്സുകാരിയുടെ ആരും അറിയാത്ത ജീവിതവും മാനസികാവസ്ഥയും ഇല്ല കൂടി ചേരുമ്പോൾ ഒരു നല്ല സൈക്കോളജിക്കൽ ത്രില്ലറിനുള്ള വഴി ഒരുങ്ങുകയാണ്.

ഫൗണ്ട് ഫുട്ടേജ് വീഡിയോകളുടെയും ഫോട്ടോകളിലൂടെയും ആണ് ആലീസിന്റെ ജീവിതം അനാവരണം ചെയ്യുന്നത്. ചിത്രത്തെ കുറിച്ച് ഒന്നും അറിയാതെ, ഒരു ഹൊറർ ചിത്രം ആണ് കാണാൻ ഇരുന്നത് എന്നത് കൊണ്ട് തന്നെ സിനിമയുടെ തുടക്കത്തിൽ ഉള്ള അവതരണം കണ്ടപ്പോൾ ഇതൊരു യഥാർത്ഥ ഡോക്യുമെന്ററി ആണോ എന്ന് പോലും സംശയിച്ചു. അത്രയും മികച്ച പെർഫെക്ഷൻ.

എന്നാൽ നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ മോക്യുമെന്ററി ആണെന്ന് പിന്നീട് മനസിലായതോടെ കൂടുതൽ ഇഷ്ടമായി. മികച്ച പ്രൊഡക്ഷൻ ക്വാളിറ്റി. വീഡിയോ ക്ലിപ്പുകൾ പോലും അത്ര ക്ലിയർ അല്ലാതെ ആക്കിയത് ഒറിജിനാലിറ്റി കൂട്ടിയിട്ടുണ്ട് . ജമ്പ് സ്കെയർ ഹൊറർ സിനിമകൾ ഇഷ്ടമല്ലെങ്കിലും അവിചാരിതമായി സിനിമയിലെ ഒന്ന് രണ്ടു സീനുകൾ ആ രീതിയിൽ മികച്ചതായി തോന്നി. മൊത്തത്തിൽ ഭീതിയുടെ ആമ്പിയൻസ് നൽകി നല്ല രീതിയിൽ ആലീസിന്റെ ജീവിതത്തിന്റെ നിഗൂഢത ഈ ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്. താൽപ്പര്യം ഉള്ളവർ കണ്ടു നോക്കൂ.

 

You May Also Like

ഷാരൂഖിന്റെ ഡങ്കി ഓവർ സ്‌ക്രീനുകളുമായുള്ള ‘വൃത്തികെട്ട പോരാട്ടങ്ങളിൽ’ സലാർ നിർമ്മാതാവ് മൗനം വെടിഞ്ഞു: ‘ഞങ്ങൾക്ക് വേണ്ട…’

സലാർ: ഭാഗം 1 – പ്രഭാസ് നായകനായ സീസ് ഫയർ ഒന്നിലധികം കാലതാമസങ്ങൾക്ക് ശേഷം ഒടുവിൽ…

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സംഭാഷണമില്ലാത്ത സസ്പെൻസ് ത്രില്ലർ ചിത്രം ‘നീലരാത്രി’

‘നീലരാത്രി’ ഡിസംബർ 29-ന്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സംഭാഷണമില്ലാത്ത സസ്പെൻസ് ത്രില്ലർ ചിത്രം “നീലരാത്രി…

ഹോമോ സെക്ഷ്വലുകളെ സമൂഹം അംഗീകരിക്കാത്ത സാഹചര്യത്തില്‍, പരാജയപ്പെട്ട കുടുംബജീവിതം നയിക്കുന്ന ഹലീമുനെം ഭാര്യ മീനയുടെയും ദുരന്ത കഥയാണ് ചിത്രം

ദി ബ്ലൂ കഫ്ര്ടെന്‍ The Blue Caftan (2022/ Arabic/ France, Morocco, Belgium, Denmark)…

ലാൽ സാർ തനിക്ക് ‘കൈത്താങ്ങ്’ ആണെന്ന് പറഞ്ഞിട്ടില്ലെന്നും സ്വന്തം കഴിവുകൊണ്ട് വളർന്ന ആളാണ് താനെന്നും ഹണിറോസ്

ലാൽ സാർ തനിക്ക് ‘കൈത്താങ്ങ്’ ആണെന്ന് പറഞ്ഞിട്ടില്ലെന്നും സ്വന്തം കഴിവുകൊണ്ട് വളർന്ന ആളാണ് താനെന്നും ഹണിറോസ്…