ലക്ഷദ്വീപ് – പാകിസ്ഥാന്റെ നഷ്ട സ്വപ്നം !

എഴുതിയത് : Rajesh C
കടപ്പാട് : ചരിത്രാന്വേഷികൾ

കേരളത്തിന് തൊട്ടടുത്ത് ഒരു പാക്കിസ്ഥാൻ നിയന്ത്രിത പ്രദേശം ഉണ്ടായിരുന്നെങ്കിലോ…അങ്ങനെ ഒരു സാധ്യത വിഭജന കാലത്ത് ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ നിന്ന് 220-440 Km ദൂരത്തിൽ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ് പിടിച്ചടക്കാൻ ഒരു അർദ്ധ ശ്രമം പാകിസ്ഥാൻ നടത്തി എന്ന് ഒരു അഭിപ്രായം (ഇന്ത്യയിലും പാകിസ്താനിലും) ഉണ്ട്. ആ കഥ ഇങ്ങനെ…

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ത്യ ആയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പാകിസ്ഥാനും ആയി രണ്ട് രാജ്യങ്ങൾ നിലവിൽ വന്നു. പക്ഷെ കീറാമുട്ടികളായി മൂന്ന് നാട്ടു രാജ്യങ്ങൾ, കശ്മീർ (ഹിന്ദു രാജാവ്-മുസ്ലിം ഭൂരിപക്ഷ ജനത), ജുനഗഡ്, ഹൈദരാബാദ് (മുസ്ലിം സുൽത്താൻ-ഹിന്ദു ഭൂരിപക്ഷം). ഇതിൽ ജുനഗഡും ഹൈദെരാബാദും ഇന്ത്യക്കകത്തായതിനാൽ താരതമ്യേനെ എളുപ്പത്തിൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ടു. പാക്കിസ്ഥാൻ ആക്രമിച്ചതിനെ തുടർന്ന് രാജ ഹരിസിംഗ് കാശ്മീരിനെ ഇന്ത്യയിൽ ചേർത്തെങ്കിലും ഇന്നും പ്രശ്നങ്ങൾ തീർന്നിട്ടില്ല. എന്നാൽ വിഭജന സമയത്ത് ഇന്ത്യയും പാകിസ്ഥാനും താല്പര്യമെടുക്കാതിരുന്ന, അറബിക്കടലിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു ലക്ഷദ്വീപ്.

ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന് ശേഷമാണ് ലക്ഷദ്വീപ് പിടിച്ചെടുത്താലുള്ള അറബിക്കടലിലെ സാധ്യതകളെ കുറിച്ച് പാകിസ്ഥാൻ ഭരണകൂടം ആലോചിക്കുന്നത്. 1947 ഓഗസ്റ്റ് അവസാനത്തോടെ പാകിസ്ഥാൻ നാവിക സേന ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങി. അതേ സമയം അന്നത്തെ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ശ്രീ സർദാർ വല്ലഭായി പട്ടേലിന് പാകിസ്ഥാന്റെ നീക്കത്തെ കുറിച്ച് വിവരം ലഭിച്ചു. അദ്ദേഹം ഉടനെ മൈസൂർ ദിവാനായിരുന്ന ആർക്കോട്ട് രാമസ്വാമി മുതലിയാരെ ഒരു പോലീസ് നീക്കത്തിന് ചുമതലപ്പെടുത്തി. രാമസ്വാമി മുതലിയാർ, തിരുവിതാകൂറുമായുള്ള തന്റെ നല്ല ബന്ധം ഉപയോഗിച്ച്, തിരുവിതാംകൂർ പോലീസിനെയാണ് ഈ ദൗത്യത്തിന് വിനിയോഗിച്ചത്. തിരുവിതാംകൂർ പോലീസ് വേഗം തന്നെ ലക്ഷദ്വീപിൽ എത്തി ഇന്ത്യൻ പതാക ഉയർത്തി. പാകിസ്ഥാൻ നാവിക സേന, അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ഇന്ത്യൻ കൊടി ഉയർന്നു പറക്കുന്ന ലക്ഷദ്വീപാണ്‌. കൂടുതൽ ശ്രദ്ധ കാശ്മീരിലായതിനാലാവാം ഒരു യുദ്ധത്തിന് നിൽക്കാതെ പാകിസ്ഥാൻ നാവിക സേന മടങ്ങി.

ഈ സംഭവത്തിന് കുറച്ച്‌ ദിവസം മുൻപാണ് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരെ കെ സി എസ്‌ മണി വെട്ടി നാട്ടിൽ നിന്നോടിച്ചത്. അത് നടന്നില്ലായിരുന്നെങ്കിൽ ഇത്ര എളുപ്പത്തിൽ ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാവില്ലായിരുന്നു. രാമസ്വാമി അയ്യരുടെ സ്വാർത്ഥതാല്പര്യങ്ങൾ ചരിത്രത്തിന്റെ ഭാഗമാണല്ലോ.

 

You May Also Like

ഒരു വിസയും ഗ്രീൻ കാർഡും തമ്മിലുള്ള വ്യത്യാസം എന്താണ് ? അമേരിക്കയിൽ പോകാൻ ആഗ്രഹിക്കുന്ന നിങ്ങൾ തീർച്ചയായും വായിച്ചിരിക്കണം

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച്, 2018-ൽ മാത്രം 666,582 പേർ യുഎസിൽ വിസ കാലാവധി…

സ്വന്തം മുഖത്തെ രോമം കൊണ്ട് മരണപ്പെട്ട മനുഷ്യന്‍

സ്വന്തം മുഖത്തെ രോമം കൊണ്ട് മരണപ്പെട്ട മനുഷ്യന്‍ ആര്? അറിവ് തേടുന്ന പാവം പ്രവാസി അഡോൾഫ്…

അന്യഗ്രഹജീവി അല്ല, ഇത് ഹാർപി പരുന്ത്

ഒരൊറ്റ പങ്കാളിക്കൊപ്പം കുടുംബമായി ഇത് 30 വർഷം വരെ ജീവിക്കുന്നു! മറ്റ് പക്ഷികളിൽ കാണാത്ത ഒരു പ്രവണതയാണ്

66 മില്യൺ വര്ഷങ്ങള്ക്കു മുൻപ് അന്ന് എന്താണ് സംഭവിച്ചത് ?

Suresh Nellanickal 66 മില്യൺ വര്ഷങ്ങള്ക്കു മുൻപ് അന്ന് എന്താണ് സംഭവിച്ചത് ?? അന്ന് എന്ത്…