ഒരു ആങ്കർ മാത്രമായിട്ടും എങ്ങനെ ബിഎംഡബ്യു വാങ്ങിയെന്ന് ചോദിക്കുന്ന അസൂയാലുക്കളോട് ലക്ഷ്മി നക്ഷത്രയ്ക്കു പറയാനുള്ളത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
43 SHARES
514 VIEWS

റേഡിയോ ജോക്കിയായി തുടക്കമിട്ട ലക്ഷ്മി നക്ഷത്ര ഇന്ന് ടെലിവിഷൻ അവതാരകയാണ്. ഫ്‌ളവേഴ്‌സ് ചാനലിൽ ലക്ഷ്മി അക്ഷരാർത്ഥത്തിൽ കസറുകയാണ്. ടമാർ പടാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളിൽ വന്നതോടെയാണ് ലക്ഷ്മിയെ ലോകം അറിഞ്ഞത്. നല്ലൊരു പാട്ടുകാരിയുമാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ അവതാരശൈലി ആണ് ഏറെ ശ്രദ്ധേയം. ഇതിനൊക്കെ പുറമെ ലക്ഷ്മിയ്ക്ക് ഒരു യൂട്യൂബ് ചാനലുണ്ട്. തന്റെ ജീവിതത്തിലെ പ്രധാനകാര്യങ്ങൾ ആരാധകരുമായി ഷെയർ ചെയ്യാൻ ലക്ഷ്മി മടികാട്ടാറില്ല.

താൻ ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി. ബി എം ഡബ്ള്യു 3 സീരീസ് 330 എം എം സ്പോർട്സ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. . ബിഎംഡബ്ല്യു 3 സീരിസ് ഗ്രാൻലിമോസിൻ 330 എൽഐ എം സ്പോർട്ട് പതിപ്പാണ് കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്ന് താരം ഗാരിജിലെത്തിച്ചത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 3 സീരിസ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.2 സെക്കൻഡ് മാത്രം വേണ്ടിവരുന്ന കാറിന്റെ ഉയർന്ന വേഗം 250 കിലോമീറ്റാണ്. ഏകദേശം 56.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.

ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ

“ചില കാര്യങ്ങൾ സഫലമാകാൻ കുറച്ച് കാര്യങ്ങൾക്ക് സമയമെടുക്കും ! എന്നാൽ അത് ജീവിതത്തിൽ ഏറ്റവും അർത്ഥപൂർണ്ണമായിത്തീരുന്നു ! നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ കൺമുന്നിൽ നിറവേറുമ്പോൾ 🤗നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ഒന്നിനും കഴിയില്ല, നിങ്ങൾക്ക് ധൈര്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ. അവരുടെ സ്വപ്നത്തിനായി കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും ഇതാ ! സ്വപ്നം കാണാൻ കരുത്തുള്ള എല്ലാവർക്കും ഇതാ!❤️ എനിക്ക് പ്രിയപ്പെട്ടൊരു സിനിമയിൽ കറുത്ത #BMW കണ്ടപ്പോൾ ഞാൻ കുട്ടിയായിരുന്നു. വലുതാകുമ്പോൾ അങ്ങനെ ഒന്ന് വേണമെന്ന് ഞാൻ ആഗ്രഹിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, ഞാൻ വളർന്നപ്പോഴും എന്റെ ഹൃദയത്തിൽ ആ സ്വപ്നം ഉണ്ടായിരുന്നു. സമയം നീങ്ങി , സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്ക് ഞാൻ നീങ്ങി, ആളുകളിൽ നിന്നും ആളുകളിലേക്ക്, സ്ഥലങ്ങളിലേക്ക് സ്ഥലങ്ങളിലേക്ക്. അപ്പോഴും ആ സ്വപ്നം വഴിമാറിയിരുന്നില്ല. പക്ഷെ അതിലൂടെ ഞാൻ പഠിച്ചത്, നിങ്ങളുടെ കഠിനാധ്വാനത്തിന് ഏതൊരു സ്വപ്നവും യാഥാർത്ഥ്യമാക്കാൻ കഴിയും. 🤗🤗 എന്റെ കണ്ണുകൾക്ക് മുന്നിൽ, എന്റെ സ്വപ്നം ജീവിക്കുന്നു 💙✨ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ ..”

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ