ലക്ഷ്മി നാരായണൻ

അതിഭാവുകത്വവും നാടകീയതയും നിറഞ്ഞ ഖോ ഖോ

ഖോ ഖോ കണ്ടു..സ്പോർട്ട്സ് ഡ്രാമകൾ തേടിപ്പിടിച്ചു കാണുന്ന എന്നെ തീർത്തും നിരാശപ്പെടുത്തിയ ചിത്രം. പ്രതീക്ഷയുടെ അമിതഭാരം ഒന്നും ഇല്ലാതെ പോയിരുന്നു കണ്ടാൽ പോലും കല്ല്‌ കടി തോന്നുന്ന ഒന്ന്.ഒറ്റവാചകത്തിൽ അങ്ങനെയേ പറയാനാകൂ..സ്ഥിരം ജോണറുകളിൽ നിന്നും മാറി, പ്രേക്ഷകർക്കായി നൽകുന്ന ഒരു വിഷ്വൽ ട്രീറ്റ് എന്ന നിലയ്ക്കാണ് സ്പോർട്സ് ചിത്രം എന്ന നിലക്ക് ഖോ ഖോ കണ്ടത്..എന്നാൽ ഫോർവേഡ് ചെയ്ത് കണ്ടാൽ പോലും ലാഗ് തോന്നുന്ന മേക്കിംഗ്…ചിത്രത്തിൽ ഇഷ്ടമായ 3 ഘടകങ്ങൾ കാമറ, അഞ്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമിത , അഞ്ചുവിന്റെ അച്ഛനായി അഭിനയിച്ച പൊന്നച്ചൻ പെരുമ്പള്ളി എന്നിവരുടെ അഭിനയമാണ്..

Watch: Teaser of Rajisha Vijayan's Kho-Kho - Malayalam News - IndiaGlitz.comചിത്രത്തിൽ ഏറ്റവും ദുർബലമായി തോന്നിയത് അതിന്റെ അതിഭാവുകത്വവും നാടകീയതയും ചേർന്ന ഡയലോഗുകൾ ആണ്..ഏത് നാടക കമ്പനിക്കാരാണ് ഈ ഡയലോഗുകൾ എഴുതി തരുന്നത് എന്ന് ഒരു നിമിഷം ആരും ചിന്തിച്ചു പോകും..സ്പോർട്ട്സ് ചിത്രം എന്നാൽ കോച്ചിന്റെ മോട്ടിവേഷണൽ സ്പീച്ച് മാത്രമാണോ എന്ന്‌ ആശങ്ക തോന്നുന്നവർ ചക്ദേ, കന, സൈന തുടങ്ങി ഏതാനും ചില ചിത്രങ്ങൾ ഒന്നെടുത്ത് കണ്ടാൽ മതി..ഇത്തരത്തിൽ നല്ലൊരു ഹോംവർക്കിന്റെ അപാകത മേക്കിംഗിലും രജിഷ വിജയൻ ഉൾപ്പെടയുള്ളവരുടെ അഭിനയത്തിലും കഥാ തന്തുവിലും അനുഭവപ്പെടുന്നുണ്ട്..സ്പോർട്ട്സിനോടുള്ള നായികയുടെ താല്പര്യം വാക്കുകളിലൂടെ വിളിച്ചു കൂവാൻ അല്ലാതെ വിഷ്വൽസിലൂടെ പ്രേക്ഷരുടെ മനസിലേക്ക് കയറ്റാൻ ഒരു സീനിൽ പോലും കഴിഞ്ഞില്ല..നാഷണൽ മീറ്റിൽ സെലക്ഷൻ കിട്ടാതെ പോയത് പോലും ഒറ്റഷോട്ടിൽ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഇല്ലാതാകുന്നത് സ്പോർട്ട്സ് ഡ്രാമയുടെ സ്പോർറ്റ്സ്മാൻ സ്പിരിറ്റ് തന്നെയാണ്. ഇത് തന്നെയാണ് ഒരു സ്പോർട്ട്സ് ഡ്രാമ എന്ന നിലക്ക് ഖോ ഖോയുടെ ഏറ്റവും വലിയ പരാജയവും.

നായിക കഥാപത്രത്തിന്റെ പ്രൊഫഷണൽ ജീവിതവും വ്യക്തി ജീവിതവും തുല്യ പ്രാധാന്യത്തോടെ കാണിക്കാൻ നടത്തിയ ശ്രമത്തിൽ ‘സ്പോർട്ട്സ് ചിത്രം’ എന്ന ടാഗ് പാളിപ്പോയി…ചിലയിടങ്ങളിൽ കൃത്രിമത്വം നിറഞ്ഞ കഥാസന്ദര്ഭങ്ങൾ കണ്ണിൽ കരടായി അവശേഷിച്ചു.. ഒരുമാതിരി ഇല്ലത്ത് നിന്ന്‌ പുറപ്പെടുകയും ചെയ്തു…അമ്മാത്ത് ഒട്ടു എത്തിയുമില്ല എന്ന അവസ്ഥ…

Kho Kho trailer gives a proper sports-drama feelമറിയ ടീച്ചർ പരിശീലിപ്പിച്ച പിള്ളേർ കൊള്ളാം…അവർ അവരുടെ റോൾ നന്നായി ചെയ്തു. എല്ലാ സിനിമകളും ഹാപ്പി എൻഡിംഗ് ആകണം എന്നു യാതൊരു നിർബന്ധവും ഇല്ല, പക്ഷെ സ്പോർട്സിനെ സ്നേഹിക്കുന്ന, സ്പോർട്ട്സ് ആണ് ജീവിതം എന്ന്‌ പറഞ്ഞിരുന്ന, പ്രണയം കായികരംഗത്തെ തന്റെ ശ്രദ്ധ കളഞ്ഞു എന്നു പറയുന്ന കേന്ദ്ര കഥാപാത്രം ഭർത്താവ് വന്ന് വിളിച്ചപ്പോൾ സ്പോർട്ട്സും ജോലിയും എല്ലാം വേണ്ടെന്ന് വയ്ക്കാൻ തയ്യാറായതും പിന്നീട് അയാളുമൊത്ത് വിദേശത്ത് താമസമാക്കിയതും ‘മിഖച്ഛ ഒരു ഇതായിരുന്നു….’

ചുരുക്കി പറഞ്ഞാൽ സിനിമ കണ്ട്‌ തീരുമ്പോൾ ആരാണ് മറിയ? എന്താണ് മറിയ? എന്താണ് കഥാതന്തു? എന്താണ് ഖോ ഖോ? എന്താണ് സിനിമ പറയുന്ന സന്ദേശം? തുടങ്ങി കുറച്ചു ചോദ്യങ്ങൾ മനസിൽ ബാക്കിയായാൽ ഉത്തരം സിംപിൾ ആണ്…..”എന്തിനോ വേണ്ടി തിളച്ച സാമ്പാർ”????

You May Also Like

വ്യാകുലതകള്‍ – ചെറു കഥ

ഗോപന്‍ തന്‍റെ ജോലി കഴിഞ്ഞിട്ടും കസേരയില്‍ നിന്നും എഴുന്നേല്‍ക്കാതെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തന്നെ ഇരുന്നു .കഴിഞ്ഞ ദിവസം ഭാര്യയുമായി ഉണ്ടായ വഴക്കിനെ കുറിച്ചുള്ള ചിന്തകള്‍ അയാളുടെ മനസ്സിനെ അസ്വസ്ഥതനാക്കി കൊണ്ടേയിരുന്നു. അയാളുടെ ജീവിതത്തില്‍ ഇതുവരെ ഇങ്ങിനെയൊരു അവസ്ഥ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലായിരുന്നു .

“കോൺഗ്രസ് നേതാക്കന്മാരുടെ ചിത്രങ്ങൾ പതിച്ച ജയയുടെ വീട്ടിൽ നിന്നും വിവാഹത്തിന് സമ്മതം മൂളിപ്പോൾ തന്നെ രാജേഷിന്റെ വിശാലമനസ്സ് നമുക്ക് കാണാവുന്നതാണ്”

Bino Mathew രാജഭവനിൽ മുഴങ്ങിയ ജയ ജയ ജയ ജയ ഹേ (സർക്കാസം) വിപിൻദാസ് സംവിധാനം…

അവള്‍

തെരുവിന്‍റെ മൂലയിലെവിടുന്നോ ഒരു ചങ്ങലകിലുക്കം. രാത്രിയുടെ സ്വൈര്യവിഹാരങ്ങളില്‍ ഇര തേടിയിറങ്ങിയ ശ്വാനന്മാര്‍ക്ക്‌ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ട് ചങ്ങലകിലുക്കം നിശബ്ദതയ്ക്ക് താളമേകിക്കൊണ്ടിരുന്നു. കിലുങ്ങുന്ന ചങ്ങലകളിലേക്ക് ശ്രദ്ധ തിരിക്കാതെ വളകിലുക്കവും തേടി അവര്‍ മുന്നേറി.

എന്‍റെ പ്രിയപ്പെട്ടവള്‍

ഞാന്‍ അവളെ ശ്രദ്ധിച്ചു. ചോദ്യപ്പേപ്പറിന്‍റെ പേജുകള്‍ തിരിച്ചും മറിച്ചും നോക്കി നെടുവീര്‍പ്പിടുകയാണവള്‍. ഞാന്‍ നോക്കുന്നത് അവള്‍ ശ്രദ്ധിച്ചിട്ടെന്നോണം ചോദ്യപ്പേപ്പറില്‍ നിന്നും കണ്ണുകള്‍ വെട്ടിച്ച് എന്നെ ഒന്നുനോക്കി. ഞാന്‍ ചിരിച്ചു. അവളും ചിരിച്ചു. “എങ്ങനെയുണ്ടായിരുന്നു എക്സാം?”