“ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും”, രോഷത്തോടെ ലക്ഷ്മിപ്രിയ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
40 SHARES
483 VIEWS

ലക്ഷ്മിപ്രിയ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ കഴിവുതെളിയിച്ച താരമാണ്. നാടകീയ അഭിനയമെന്നും ഓവറക്റ്റ് എന്നും പഴി കേൾക്കാറുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കൊണ്ട് ലക്ഷ്മിപ്രിയ വളരെ ഉറച്ച ശബ്ദമെന്നു തന്നെ പറയാൻ സാധിക്കും. ഇപ്പോൾ വിനായകനെതിരെ രൂക്ഷമായ പ്രതികരണം തന്നെയാണ് താരം ഉന്നയിച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയയുടെ വാക്കുകൾ ഇങ്ങനെ

“ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല!! അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്.ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും.
നമസ്കാരം ലക്ഷ്മി പ്രിയ”

ആ പേര് എഴുതാന്‍ പോലും തനിക്കു ഇഷ്ടമില്ല എന്നും വിനായകനെ അത്രയ്ക്ക് വെറുത്തു എന്നുമാണ് താരം കമന്റുകൾക്ക് മറുപടിയായി പറഞ്ഞത്. ”ഞാന്‍ ആ സദസ്സില്‍ ഉണ്ടായിരുന്നു എങ്കില്‍ ഒരു നോട്ട് പാഡ് എങ്കിലും എടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞിട്ട് ആ പത്രപ്രവര്‍ത്തകക്കുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേനെ. കേസും വഴക്കും പിന്നെ നോക്കും” എന്നും ലക്ഷ്മിപ്രിയ ധാർമ്മിക രോഷത്തോടെ കമന്റുകൾക്കുള്ള മറുപടിയായി പ്രതികരിച്ചു.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്