Entertainment
തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

ബിഗ്ബോസ് സീസൺ 4 ൽ അവസാനദിനങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. മത്സരാർത്ഥിയായ ലക്ഷ്മിപ്രിയ വളരെ ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇപ്പോൾ ബിഗ്ബോസിൽ നടന്ന ഒരു സംഭാഷണത്തിനിടെ ലക്ഷ്മിപ്രിയ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയ ചർച്ച ചെയുന്നത്. നാടക വേദികളിൽ നിന്ന് ലഭിക്കുന്ന അഭിനന്ദനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് താരം അക്കാര്യം പറഞ്ഞത്. തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ചും നാടകത്തിൽ നിന്നും സിനിമയിൽ എത്തിയതിനെ കുറിച്ചുമെല്ലാം ഹൗസിലെ മറ്റ് അംഗങ്ങളോട് പലപ്പോഴായി ലക്ഷ്മിപ്രിയ പറഞ്ഞിട്ടുണ്ട്.
നാടകം അവതരിപ്പിച്ച ശേഷം കാണികൾ നൽകുന്ന അഭിപ്രായങ്ങൾ തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ . ലക്ഷ്മിപ്രിയ. ബ്ലെസ്ലിയും റിയാസുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടെയാണ് നാടക സ്റ്റേജുകളിൽ നിന്നും ലഭിക്കുന്ന് അഭിനന്ദനങ്ങളെ കുറിച്ച് ലക്ഷ്മിപ്രിയ പറയുന്നത്. വലിയ സ്റ്റേജായിരിക്കും. അലറി വിളിച്ചൊക്കെ അഭിനയിക്കേണ്ടി വരും. നാടകത്തിലെ ചില ഡയലോഗുകൾ ഞാൻ പറയുമ്പോൾ അറിയാതെ കണ്ണ് നിറയും. കാരണം അത്രത്തോളം അർഥവത്തായ വരികളായിരിക്കും എല്ലാം. നാടകം കഴിയുമ്പോൾ കാണികൾക്ക് അഭിപ്രായം എഴുതാൻ ഫീഡ്ബാക്ക് പേപ്പർ കൊടുക്കാറുണ്ട്.
അപ്പോൾ പലരും എഴുതി തന്നിട്ടുണ്ട് ലേഡി മോഹൻലാൽ ആണെന്ന്. കാരണം അദ്ദേഹമാണ് സിനിമാ നടൻ ആയിട്ടും ഇപ്പോഴും നാടകങ്ങൾ ഏറ്റവും കൂടുതൽ സ്റ്റേജിൽ അവതരിപ്പിച്ചിട്ടുള്ളത് എന്ന് ലക്ഷ്മിപ്രിയ പറയുന്നു. ഒപ്പം താൻ അഭിനയിച്ച ചില നാടകങ്ങളിലെ ഡയലോഗുകൾ വീട്ടില മറ്റ് അംഗങ്ങൾക്ക് മുമ്പിൽ ലക്ഷ്മിപ്രിയ അവതരിപ്പിക്കുന്നുമുണ്ട്. വീഡിയോ പ്രേക്ഷകരും ഏറ്റെടുത്തു.
668 total views, 8 views today