Connect with us

എന്തിനാണ് കല്യാണം കഴിക്കുന്നത് എന്ന് നമ്മൾ ആലോചിക്കേണ്ട ചോദ്യമാണ് ?

അഞ്ജലി മേനോൻ യുവതാരനിരയെ അണിനിരത്തി 2014ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് ബാംഗ്ലൂർ ഡേയ്സ്. നസ്രിയ, ദുൽഖർ, നിവിൻ എന്നിവരുടെ

 113 total views

Published

on

Lal Chand

“അങ്ങനെ അവളും ലോക്കായി” കൂടെ ചിരിക്കുന്ന ഒരു സ്മൈലിയും
നമ്മുടെ ഒക്കെ വാട്സാപ്പ് സ്റ്റാറ്റസുകളിൽ ഡെയിലി ചുരുങ്ങിയത് ഒരു സ്റ്റാറ്റസ് എങ്കിലും കാണും, സേവ് ദി ഡേറ്റ്, കല്യാണം അല്ലേൽ എൻഗേജ്മെന്റ് ഫോട്ടോകൾ

അവധി ദിവസം ആണേൽ അത് പത്തും ഇരുപതും, ചില ദിവസം അമ്പത് വരെ പോവാറുണ്ട്. ഈ ഫോട്ടോക്കൊപ്പം രസകരമായ ക്യാപ്ഷനും പലരും ചേർക്കാറുണ്ട്
അതിൽ ഏറ്റവും കൂടുതൽ ഇറിറ്റേഷൻ തോന്നാറുള്ള ഒരു ക്യാപ്ഷൻ ആണ് മോളിൽ പറഞ്ഞത് അവൾ ലോക്കായി, അവൻ ലോക്കായി, അവനെ പൂട്ടി
ആ ഒരു അർഥം വരുന്ന കൊറേ ക്യാപ്ഷൻസ് ഉണ്ട്. തമാശ ആണെന്ന് തോന്നുന്നു ഇടുന്നവർ ഉദ്യേശിക്കുന്നത് .

Funny, real, and surprising: Why 'Bangalore Days' is a rare urban  entertainer | The News Minuteഅഞ്ജലി മേനോൻ യുവതാരനിരയെ അണിനിരത്തി 2014ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് ബാംഗ്ലൂർ ഡേയ്സ്. നസ്രിയ, ദുൽഖർ, നിവിൻ എന്നിവരുടെ എനർജി പാക്ക്ഡ് പെർഫോമൻസ് കൊണ്ടും, ഫഹദ് പാർവതി തുടങ്ങിയവരുടെ മികച്ച പ്രകടനം കൊണ്ടും. ഫീൽ ചെയ്യിക്കുന്ന രീതിയിൽ സിനിമ പിടിക്കാനുള്ള അഞ്ജലി മേനോന്റെ കഴിവുകൊണ്ടുമെല്ലാം ഒരുപാട് പേർക്ക് പ്രിയപ്പെട്ട ഒരു ചിത്രമാണത്.ഇന്നും ആ സിനിമ കാണുമ്പോ ഒരു എനർജി ആണ്, കൊറേ സ്നേഹം ഫീൽ ചെയ്യാറുണ്ട്.ഇതൊക്കെ ആണെങ്കിലും അറിഞ്ഞോ അറിയാതെയോ ആ സിനിമയിൽ കടന്നു കൂടിയ ഒരുപാട് പിന്തിരിപ്പൻ ചിന്താഗതികളുണ്ട്. പലരും അവയെ വിശകലനം ചെയ്തിട്ടുമുണ്ട്.അക്കൂട്ടത്തിൽ ഏറ്റവും പിന്തിരിപ്പനായി തോന്നിയ ഒന്നാണ്
“പച്ചക്കിളിക്കൊരു കൂട്” എന്ന് തുടങ്ങുന്ന പാട്ട്

അതിന്റെ എനർജി കൊണ്ടും പവർ പാക്കഡ് ഡാൻസ് പെർഫോമൻസ് കൊണ്ടും ഒരുപാടുപേരുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഉള്ള ആ പാട്ട് പക്ഷെ മലയാളത്തിൽ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും കൂടുതൽ പിന്തിരിപ്പൻ ചിന്താഗതി മുന്നോട്ട് വയ്ക്കുന്ന പാട്ടുകളിലൊന്നാണ് എന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷെ “പൂമുഖ വാതിലിൽ പൂത്തിങ്കളാകുന്ന ഭാര്യക്ക് പിറകിൽ രണ്ടാം സ്ഥാനം കൊടുക്കാൻ പറ്റുന്ന ഒന്ന്.
“നീ എന്തെങ്കിലും ജോലി നോക്കുന്നുണ്ടേൽ ഇപ്പൊ നോക്കിക്കോ കല്യാണം കഴിഞ്ഞാൽ പിന്നെ അതൊന്നും പറ്റില്ല”
“എന്തേലും ടൂർ പോകുന്നുണ്ടേൽ ഇപ്പൊ പൊക്കോ കല്യാണം കഴിഞ്ഞാൽ അതൊന്നും പറ്റില്ല”
“എക്സാം ഒക്കെ എഴുതിയെടുക്കാൻ ഉണ്ടേൽ ഇപ്പൊ എഴുതിയെടുത്തോ കല്യാണം കഴിഞ്ഞാൽ പിന്നെ ഭയങ്കര ബുദ്ധിമുട്ടാവും”

ഇതിലെന്തെങ്കിലുമൊക്കെ കേൾക്കാത്തവർ ചുരുക്കമായിരിക്കും
ഇതൊക്കെ ശരി തന്നെ അല്ലെ, പിന്നെ പറയുന്നത് കൊണ്ട് എന്താണ് കുഴപ്പം എന്ന് നിങ്ങളിൽ ചിലരെങ്കിലും ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും.
തീർച്ചയായും നിങ്ങൾ ചിന്തിക്കുന്നതിലെ ആദ്യഭാഗം ശെരിയാണ്. സമൂഹത്തിൽ നടക്കുന്നത് ഏറെക്കുറെ ഇതൊക്കെത്തന്നെയാണ്. പക്ഷെ അത് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മാറ്റേണ്ടതാണ് എന്നുകൂടെ പലരും ചിന്തിക്കാറില്ല.

ഒരുപക്ഷെ വളർന്നു വന്ന സമൂഹത്തിന്റെ സംസ്കാരമാകാം, അതുമല്ലെങ്കിൽ ലൈംഗിക ദാരിദ്ര്യമാകാം, കല്യാണം നിർബന്ധമായും ചെയ്യേണ്ട ഒന്നാണെന്ന് ഇപ്പോഴും കരുതിപ്പോരുന്ന ഒരു സമൂഹമാണ് നമ്മളുടേത്.
മൾട്ടി നാഷണൽ കോര്പറേഷനിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ജോലി ചെയ്യുമ്പോഴും
സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ പറ്റുന്ന സ്ഥാനത്തിരിക്കുമ്പോഴും
എന്തൊക്കെ ഉണ്ടായിട്ടെന്താ 30 വയസ്സ് കഴിഞ്ഞിട്ടും കല്യാണം കഴിഞ്ഞില്ലല്ലോ എന്ന് പറഞ്ഞു സഹതപിക്കുന്ന സമൂഹമാണ്.

ഇതേ സിനിമയിൽ പറഞ്ഞ പോലെതന്നെ ജോലി കിട്ടിയിട്ട് കല്യാണം കഴിഞ്ഞില്ലേൽ കാര്യമന്വേഷിക്കുന്ന നാട്ടുകാരാണ്, അവർക്കെന്തെലും കുഴപ്പമുണ്ടാവും അല്ലേൽ പരാജയപ്പെട്ട പ്രണയമുണ്ടാവും, അല്ലേൽ ആരെയെങ്കിലും കാത്തിരിക്കുന്നുണ്ടാവും എന്നൊക്കെ പ്രചരിപ്പിക്കുന്ന അയൽക്കൂട്ടമാണ്.അപ്പോൾപിന്നെ കല്യാണം ഒരു നിർബന്ധമാവുന്നതിനും, കല്യാണം സെറ്റാവുന്നത് അഭിനന്ദിക്കപ്പെടാൻ മാത്രമുള്ള ഒരു കാരണമാവുന്നതിനും കുറ്റം പറയാൻ പറ്റില്ല.

എന്തിനാണ് കല്യാണം കഴിക്കുന്നത് എന്ന് നമ്മൾ ആലോചിക്കേണ്ട ചോദ്യമാണ്?
ബാക്കി എല്ലാവരും ചെയ്യുന്നത് കൊണ്ടോ? വീട്ടുകാർ പറഞ്ഞത് കൊണ്ടോ? ലൈംഗിക ദാരിദ്ര്യം മൂലമോ? ഏറ്റവും ലളിതമായി പറഞ്ഞാൽ ഒറ്റക്കാവുന്നതിനേക്കാൾ സന്തോഷവും സമാധാനവും കിട്ടുന്നത് ഒരാൾ കൂടെ ഉണ്ടാവുമ്പോൾ ആണെന്ന് തോന്നുമ്പോൾ മാത്രമല്ലേ കല്യാണം കഴിക്കേണ്ടതുള്ളൂ. അതും നിങ്ങൾ സെലക്ട് ചെയ്യുന്ന ആളുടെ കൂടെ നിങ്ങൾ ഇപ്പൊ ഉള്ളതിനേക്കാൾ സന്തോഷവാനോ സന്തോഷവതിയോ ആവുമ്പോൾ മാത്രം.

Advertisement

ഇപ്പൊ ഉള്ളതിനേക്കാൾ സ്വാതന്ത്ര്യം നിങ്ങൾക്ക് കുറയുകയാണെങ്കിൽ, നിങ്ങൾ ലോക്കാവുകയാണെങ്കിൽ, നിങ്ങളുടെ സന്തോഷം കുറയുകയാണെങ്കിൽ, നിങ്ങൾക്ക് കടിഞ്ഞാണ് വീഴുകയാണെങ്കിൽ നിങ്ങൾ എന്തിനാണ് കല്യാണം കഴിക്കാൻ പോകുന്നത്. ഇരുപതുകളിലോ മുപ്പതുകളിലോ നാല്പതുകളിലോ എപ്പോ വേണമെങ്കിൽ ആയിക്കോട്ടെ, നിങ്ങൾക്ക് തോന്നുമ്പോൾ മാത്രമല്ലെ നിങ്ങൾ കല്യാണം കഴിക്കേണ്ടതുള്ളൂ? ഈ പാട്ടിലെ അങ്ങേയറ്റം പിന്തിരിപ്പനായ ആ വരികൾ കൂടി പറഞ്ഞ ശേഷം ഈ ലേഖനം അവസാനിപ്പിക്കാം
“കുറുമ്പ് കട്ടുറുമ്പ് കൂട്ടം
നുഴഞ്ഞു കേറാതടച്ചു കൂട്ടി
എനിക്കവൻ ഒരുക്കി നൽകും ഒരു സ്വർഗം”
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇത് വിവരിക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നു.

 114 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema13 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema7 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement