Connect with us

സീരിയസ് സീനുകളിൽ താങ്കൾ ഫ്രെമിൽ വേണ്ട ആളുകൾ ചിരിക്കും എന്നുപോലും പരിഹസിപ്പപ്പെട്ടിരുന്ന കാലം

നിനക്ക് എവിടെയെങ്കിലും ഒരു ഫീൽഡിൽ ഉറച്ചു നിൽക്കാൻ പറ്റോ? കൊറേക്കാലം എഞ്ചിനീയറിംഗ് ഫീൽഡ് തന്നെ മതി എന്ന് പറഞ്ഞു നടന്നു. പിന്നെ കൊറേക്കാലം സിവിൽ സർവീസ്

 26 total views

Published

on

Lal Chand

നിനക്ക് എവിടെയെങ്കിലും ഒരു ഫീൽഡിൽ ഉറച്ചു നിൽക്കാൻ പറ്റോ? കൊറേക്കാലം എഞ്ചിനീയറിംഗ് ഫീൽഡ് തന്നെ മതി എന്ന് പറഞ്ഞു നടന്നു. പിന്നെ കൊറേക്കാലം സിവിൽ സർവീസ് എന്ന് പറഞ്ഞു നടന്നു. ഇപ്പൊ സിനിമ എന്ന് പറയുന്നു. ഇനി നാളെ വേറെ വല്ലോം പറയും. എവിടെയെങ്കിലുമൊക്കെ ഉറച്ചു നിക്കാതെ നീ ഒരു തേങ്ങയും ആവാൻ പോണില്ല.പെർസീവറൻസ് എന്നൊരു സംഗതി ഉണ്ട്, എത്ര പ്രതിസന്ധി ഉണ്ടായാലും തനിക്ക് ശരിയെന്നു തോന്നുന്ന ഫീൽഡിൽ ഉറച്ചു നിക്കണം. ഫലം കിട്ടിയില്ലേലും കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കണം. അങ്ങനെ ചെയ്യുമ്പോ ഒരിക്കൽ നമ്മുടെ ദിവസം വരും.

ആ അമ്മക്ക് വല്യ തത്വചിന്ത ഒക്കെ പറയാം. ഒരു ഒണക്ക പെർസീവറൻസ് കൊണ്ട് വന്നേക്കാണ്. ഞാൻ എഞ്ചിനീയറിങ്ങിന്റെ എത്ര എക്സാം എഴുതിയിട്ടുണ്ട് എന്ന വല്ല പിടിയും ഇണ്ടോ? ഗേറ്റ് 3 പ്രാവശ്യം. പിന്നെ BEL,HPCL,IOCL,NPCIL, MIL അങ്ങനെ ഇന്ത്യയിലുള്ള സകലമാന പിഎസ് യു, കമ്പനി എല്ലാം. ഒന്നിലും നടപടി ആവാണ്ടല്ലേ അത് നിർത്തീത്. പിന്നെ ഗൾഫ് പറ്റില്ല, ജാർഖണ്ഡ് പറ്റൂല എന്നുള്ള നിങ്ങടെ പിടിവാശിയും. 3 കൊല്ലം ആണ് അതിന്റെ പുറകെ പോയത്. ഇതിനൊക്കെ ഭാഗ്യം വേണം അധ്വാനിച്ചിട്ട് മാത്രം കാര്യമില്ല.

May be an image of 5 people, beard, people standing and glassesപിന്നെ സിവിൽ സർവീസ്, അത് പിന്നെ കിട്ടാൻ ഭയങ്കര എളുപ്പാണല്ലോ. അയ്‌നും കൊടുത്തു 3 കൊല്ലം. അയ്‌ന്റെടേൽ ബാങ്ക് എസ്എസ്സി തുടങ്ങി വേറെയും. 3 കൊല്ലം ഒക്കെ ധാരാളം ആണ്. അയ്‌നും കൂടുതൽ പെർസീവറൻസ് പറഞ്ഞിരുന്നാ അവിടിരിക്കത്തെ ഉള്ളൂ. അടുത്ത വഴി നോക്കണം.
“നീ ഈ ഫോട്ടോ ഒന്ന് നോക്കിയേ. ഈ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു പാവം മനുഷ്യനെ കണ്ടോ?”

1981ലാണ് ഈ ചെറുപ്പക്കാരൻ വസ്ത്രാലങ്കാരം ചെയ്തു കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്നത്. അഭിനയിക്കാൻ വലിയ മോഹമായിരുന്നു. നാടകങ്ങളിൽ ഒക്കെ അഭിനയിക്കുമായിരുന്ന അദ്ദേഹം. അഭിനയസാധ്യതയുള്ള, ഇച്ചിരി ഗൗരവസ്വഭാവമൊക്കെയുള്ള, ആളുകൾ കുറെ ഓർത്തിരിക്കുന്ന, പിന്നീട് പഠിക്കാൻ ഒക്കെ സാധ്യതയുള്ള ഒരുപിടി കഥാപത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിക്കണം എന്ന വലിയ മോഹങ്ങളുമായി ആ ചെറിയ മനുഷ്യൻ അങ്ങനെ മലയാളം സിനിമയിലേക്ക് കാലെടുത്തുവച്ചു. അദേഹത്തിന്റെ ആകാരഭംഗിക്ക് പക്ഷെ അന്നത്തെ സംവിധായകർ കണ്ട പ്രധാന സാധ്യത കോമെഡി ആയിരുന്നു.

നന്നേ മെലിഞ്ഞു, നീണ്ട കഴുത്തുള്ള ആ കുറിയ മനുഷ്യനെ സ്‌ക്രീനിൽ കാണുമമ്പോളെ ആളുകൾ അന്ന് ചിരിക്കുമായിരുന്നു.സ്വന്തം രൂപത്തെ ആളുകൾക്ക് ചിരിക്കാനുള്ള ഉപകരണമായി വിട്ടുകൊടുത്തുകൊണ്ട് അദ്ദേഹം സിനിമയിൽ നിന്നു. കുടക്കമ്പി, കുളക്കോഴി, എലുമ്പൻ എന്നിങ്ങനെ പല എഴുത്തുകാരും അദ്ദേഹത്തിന് പേരുകൾ ചാർത്തിക്കൊടുത്തുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ചു. അയാൾക്ക് പരാതികളോ പരിഭവങ്ങളോ ഇല്ലായിരുന്നു. ഈ പ്രത്യേകതയുള്ള രൂപമുള്ളത് കൊണ്ടാണ് ഒരുപാട് സുന്ദരമാരുള്ള സിനിമയിൽ തനിക്ക് വരാനും തന്റെതായ ഇടമുണ്ടാക്കാനും കഴിഞ്ഞത് എന്നദ്ദേഹം വിശ്വസിച്ചു. ആ രൂപത്തിൽ തന്നെ സൃഷ്ടിച്ചവനോട് അദ്ദേഹം നന്ദി പറഞ്ഞു.

ചിലപ്പോഴെങ്കിലും സിനിമയുടെ ക്ലൈമാക്സിനോട് ചേർന്ന് നിൽക്കുന്ന സീരിയസ് സീനുകളിൽ, താങ്കൾ ഫ്രെമിൽ വേണ്ട, കാരണം താങ്കളെ കണ്ടാൽ ആളുകൾ ചിരിക്കും എന്ന് ചില സംവിധായകർ പറയുമ്പോൾ അദ്ദേഹത്തിന് വലിയ വിഷമം തോന്നുമായിരുന്നു. എന്നാലും ശുഭാപ്തി വിശ്വസം കൈവിടാൻ ഒരിക്കലും അദ്ദേഹം ഒരുക്കമായിരുന്നില്ല. എന്നെങ്കിലും താൻ ആഗ്രഹിച്ച പോലത്തെ ഒരുപിടി കഥാപത്രങ്ങൾ തന്നെ തേടി വരും എന്ന ഉറച്ച വിശ്വാസത്തിൽ തന്നെ അദ്ദേഹം മുന്നോട്ട് പോയി.

കാത്തിരിപ്പ് പക്ഷേ വളരെ നീണ്ടതായിരുന്നു. 1994ലെ സിഐഡി ഉണ്ണികൃഷ്ണൻ എന്ന സിനിമയിലൂടെ ഒരു മികച്ച കോമെഡിയനായി അംഗീകരിക്കപ്പെട്ടപ്പോഴും അദ്ദേഹം ആഗ്രഹിച്ച സീരിയസ് കഥാപാത്രം ഇനിയും അകലെയായിരുന്നു. കാത്തിരിപ്പ് 10 വർഷം കൂടി നീണ്ടു. 2004il ടിവി ചന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ക്ലാസ്സിക്‌ ചിത്രമായ കഥാവശേഷനിലാണ് കണ്ണ് നട്ട് കാത്തിരുന്ന ആ സീരിയസ് വേഷം അദ്ദേഹത്തിന് ആദ്യമായി കിട്ടുന്നത്. സ്വന്തം ശരീരം കൊണ്ട് മറ്റുള്ളവരെ ചിരിപ്പിക്കുന്ന ടൈമിംഗ് ഉള്ള ഒരു കോമെഡിയനപ്പുറം ആഴമുള്ള ഒരു നടൻ ആ ചെറിയ ശരീരത്തിലുണ്ട് എന്ന് നമുക്ക് മനസ്സിലാക്കിത്തന്ന ഒരു കഥാപാത്രമായിരുന്നു ആ സിനിമയിലെ കള്ളൻ.

Advertisement

കേവലം 10 മിനിറ്റോളം മാത്രമുണ്ടായിരുന്ന ആ കഥാപാത്രം പക്ഷേ വളരെ വലിയ ഒരു ചേഞ്ച്‌ ഒന്നും അദേഹത്തിന്റെ അഭിനയ ജീവിതത്തിലുണ്ടാക്കിയില്ല. ഇടക്കൊരു വില്ലൻ വേഷം കിട്ടിയെങ്കിലും പിന്നീടദേഹം വളരെയധികം ശ്രദ്ധിക്കപ്പെടുന്നത് വീണ്ടുമൊരു 10 വർഷങ്ങൾക്ക് ശേഷമാണ്. മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കിരി അദേഹത്തിന്റെ സിനിമജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.താൻ സിനിമയിലേക്ക് വന്നതിനു ഏതാണ്ട് മൂന്നരപതിറ്റാണ്ടിനു ശേഷം വന്നു ചേർന്ന ഒരു വേഷം. വളരെ കുറച്ച് നേരം മാത്രം സ്‌ക്രീനിൽ വന്ന ആ കഥാപാത്രം നമ്മളെ കരയിപ്പിച്ചു. എങ്ങലടിച്ചു കരയിപ്പിച്ചു. ചിരിപ്പിക്കാൻ മാത്രമല്ല ആ മനുഷ്യന് കഴിയുന്നത് എന്ന് സിനിമലോകം ഒന്നടങ്കം ശ്രദ്ധിച്ചു തുടങ്ങി. ആ പുതിയ അവതാരത്തിനു, മികച്ച പ്രകടനത്തിന് ഒരു അവാർഡ് കൊടുക്കാതിരിക്കാൻ കേരള സ്റ്റേറ്റിനു കഴിഞ്ഞില്ല.

അദ്ദേഹത്തിനതൊരു തുടക്കം മാത്രമായിരുന്നു. 35 വർഷങ്ങൾക്ക് മുൻപ് താൻ കണ്ട സ്വപ്നത്തിലേക്ക് ആ മനുഷ്യൻ അളവെടുത്തു ചുവടുകൾ വച്ചു തുടങ്ങുകയായിരുന്നു. സ്പെഷ്യൽ മെൻഷൻ അവാർഡ് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ആയി മാറാൻ പിന്നീട് അധികം വർഷം കാത്തിരിക്കേണ്ടി വന്നില്ല. ആളൊരുക്കം എന്ന അഭിലാഷ് സംവിധാനം ചെയ്ത സിനിമയിലൂടെ ഒരുപാട് പേർ സ്വപ്നം കാണുന്ന ആ അവാർഡും അദ്ദേഹം വീട്ടിലെത്തിച്ചു. വെയിൽമരങ്ങൾ എന്ന സിനിമയിലൂടെ അദേഹത്തിന്റെ പ്രശസ്തി ഇന്ത്യക്ക് പുറത്തേക്കും കടന്നു.ഇതിനിടയിൽ അഞ്ചാം പാതിര എന്ന കമർഷ്യൽ സിനിമയിൽ വെറും 5 മിനുട്ടിൽ താഴെയുള്ള റിപ്പർ രവി എന്ന കഥാപാത്രമായി വന്നു അദ്ദേഹം നമ്മളെയെല്ലാവരെയും ഞെട്ടിച്ചു. അദേഹത്തിന്റെ ആ ചിരി ആ സിനിമക്ക് കൊടുത്ത ഹോറർ പഞ്ച്, അത് വേറെ ലെവൽ ആയിരുന്നു.
കൊടും ഭീകരനായ പോലീസുകാരനായി തനിക്ക് പകർന്നാടൻ കഴിയുമെന്ന് മാലിക്കിലൂടെ അദ്ദേഹം വീണ്ടും തെളിയിച്ചു.

ഏറ്റവുമൊടുവിൽ തന്റെ 65ആം വയസ്സിൽ ഹോം എന്ന ഇപ്പോൾ ജനപ്രീതിയാർജിച്ച സിനിമയിലൂടെ അദ്ദേഹത്തെ കാണുമ്പോൾ. അദേഹത്തിന്റെ ഓരോ ഭാവവും ഹൃദയത്തിൽ തട്ടുമ്പോൾ. അദ്ദേഹത്തിനൊപ്പം കരയുമ്പോൾ, ചിരിക്കുമ്പോൾ, ടെൻഷൻ അടിക്കുമ്പോൾ ഒരു പ്രേക്ഷകനെന്ന നിലയിൽ ഒരുപാട് സന്തോഷമുണ്ടാവുകയാണ്. ഒരുപാടൊരുപാട് സന്തോഷം, ഉള്ളു നിറഞ്ഞു കവിയുന്ന സന്തോഷം.
ഇന്ദ്രൻസ് എന്ന നടനെ ഇനിയാരും ഒരു കോമെഡി നടൻ എന്ന രീതിയിൽ മാത്രം ഓർക്കില്ല. നമ്മളെ കരയിപ്പിക്കാനും, ചിരിപ്പിക്കാനും, വിസ്മയിപ്പിക്കാനും കഴിയുന്ന ഒരു മഹാനടൻ. മലയാള സിനിമയിലെ മഹാരഥന്മാരുടെ നിരയിലേക്ക് സ്വയം അളവെടുത്ത കുപ്പായമിട്ടു കൊണ്ട് ആ മനുഷ്യൻ നടന്നു കയറുകയാണ്. നമ്മുടെ മനസ്സിൽ നമ്മളേറ്റവും സ്നേഹത്തോടെ അണിയിച്ചൊരുക്കിയ ആ സിംഹാസനത്തിലേക്ക്.പെർസീവറൻസ് എന്താണെന്ന് നിനക്ക് മനസ്സിലായോ? ആ വാക്കിന് ഒരു രൂപമുണ്ടെങ്കിൽ അതീ മനുഷ്യന്റെ മുഖമാണ്. അമ്മ പറഞ്ഞു നിർത്തി.

 27 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment18 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement