Connect with us

സിനിമയിലെ ശ്രമങ്ങൾ പാളിയെങ്കിലും സ്റ്റേജിൽ റിമി കിരീടം വെക്കാത്ത റാണി തന്നെയാണ്

കുറേ ആളുകളുടെ കൂട്ടത്തിനിടയിൽ എല്ലാവരും ശ്രദ്ധിക്കുന്ന ചിലരുണ്ട്. വല്ലാത്തൊരു ഗ്രേസ് ഉണ്ടായിരിക്കും അവർക്ക്. അവരുടെ ചുറ്റുമുള്ളവരിലേക്ക് ഒക്കെ ആ സന്തോഷം ഒരു ലഹരി പോലെ

 53 total views,  3 views today

Published

on

Lal Chand

കുറേ ആളുകളുടെ കൂട്ടത്തിനിടയിൽ എല്ലാവരും ശ്രദ്ധിക്കുന്ന ചിലരുണ്ട്. വല്ലാത്തൊരു ഗ്രേസ് ഉണ്ടായിരിക്കും അവർക്ക്. അവരുടെ ചുറ്റുമുള്ളവരിലേക്ക് ഒക്കെ ആ സന്തോഷം ഒരു ലഹരി പോലെ പടരും.മ്യൂസിക്കൽ റിയാലിറ്റി ഷോ അധികം ഞാൻ കാണാറില്ല. ഇനി അഥവാ കാണുകയാണെങ്കിലും പെർഫോമൻസ് കണ്ട ശേഷം ജഡ്ജസിന്റെ കമന്റുകൾ ഓടിച്ചു വിടുകയാണ് പതിവ്. എന്നാൽ ജഡ്ജസിനെ കാണാനും അവരുടെ സംസാരം കേൾക്കാനും വേണ്ടി മാത്രം ഒരു റിയാലിറ്റി ഷോ കാണുന്നുണ്ടെങ്കിൽ അത് സൂപ്പർ 4 ആണ്. എത്ര വിഷമമുള്ള സമയം ആണെങ്കിൽ പോലും ഇതിലെ കൊറച്ചു ക്ലിപ്പിംഗ് എടുത്തു കാണുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്. സിത്തുമണി, വിധു അണ്ണൻ, ജ്യോ ബേബി എല്ലാവരും വളരെയധികം പ്രിയപ്പെട്ടവരാണ്

എന്നാലും ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്തിരിക്കാറുള്ളത് റിമി ടോമിയുടെ സംസാരത്തിനാണ്. പണ്ട് സലിംകുമാറോ മറ്റോ അവരെ സ്റ്റേജിനു വേണ്ടി ജനിച്ചവൾ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അക്ഷരം പ്രതി ശരിയാണെന്നു തോന്നിപ്പോവും ഈ റിയാലിറ്റി ഷോയിൽ അവരുടെ പെർഫോമൻസ്. വെറുതെ കുറച്ച് സംസാരം അതിപ്പോ കട്ട ചളിയാണെങ്കിൽപ്പോലും അങ്ങ് കേട്ടിരുന്നു പോകും.
സിനിമയിലേ ശ്രമങ്ങൾ അത്ര നല്ല അഭിപ്രായം ഉണ്ടാക്കിയില്ലെങ്കിലും, സ്റ്റേജിൽ റിമി ഇപ്പോഴും കിരീടം വെക്കാത്ത റാണി തന്നെയാണ്. ഇനിയും ഒട്ടേറെക്കാലം ഒട്ടനവധി വേദികളിൽ നമ്മളെയൊക്കെ സന്തോഷിപ്പിച്ചു അവർ ഇനിയും ഉണ്ടാവട്ടെ എന്ന ആഗ്രഹം മാത്രം

 54 total views,  4 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement