Connect with us

feminism

പൊരിച്ച മീനിൽ നിന്ന് വലിയ പൊട്ടിലേക്ക്

ഫെമിനിസവുമായി ബന്ധപ്പെട്ട് ചർച്ചകളോ, മൂവ്മെന്റുകളോ അതിനു മുന്നേ ഉണ്ടായിരിക്കാമെങ്കിലും, കേരളത്തിലെ സാധാരണ

 46 total views

Published

on

Lal Chand

പൊരിച്ച മീനിൽ നിന്ന് വലിയ പൊട്ടിലേക്ക്

ഫെമിനിസവുമായി ബന്ധപ്പെട്ട് ചർച്ചകളോ, മൂവ്മെന്റുകളോ അതിനു മുന്നേ ഉണ്ടായിരിക്കാമെങ്കിലും, കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിൽ അതൊരു വലിയ സംസാരവിഷയമാവുന്നത് ഒരു പൊരിച്ച മീനിലൂടെയാണ്. ഒരുപാട് തവണ പിന്നീട് പുറത്തെടുക്കപ്പെട്ട് പരിശോധിക്കപ്പെട്ട, വറുത്ത എണ്ണയിൽ ഒരുപാട് തവണ പിന്നെയും പിന്നെയും പൊരിച്ചെടുക്കപ്പെട്ട ഒരു പാവം മീൻ.

ഫെമിനിസം, അഥവാ സ്ത്രീകൾക്ക് തുല്യ സ്വാതന്ത്ര്യം, തുല്യ അവകാശം, തുല്യ അവസരം എന്ന കോൺസെപ്റ് പിന്തുടർന്ന് വന്നിരുന്ന പല ശീലങ്ങൾക്കും വിരുദ്ധമായിരുന്നതിനാൽ സ്ത്രീകളടക്കമുള്ള വലിയൊരു സമൂഹത്തിന് അതംഗീകരിക്കാനായില്ല. ഒരുപാട് വിദ്യാഭ്യാസമുള്ളവർ, യോഗ്യതകളുള്ളവർ, വലിയ സ്ഥാനത്തിരിക്കുന്നവർ അങ്ങിനെ ഒട്ടനവധി പേരുണ്ടായിരുന്നു ആ കൂട്ടത്തിൽ. ഒരു പൊരിച്ച മീനിന്റെ രാഷ്ട്രീയം ഒരുപാട് കളിയാക്കപ്പെട്ടു, അതിന്റെ മുളളടക്കം കടിച്ചു ചവച്ചു തുപ്പി. ഇത്ര നിസ്സാര കാര്യമൊക്കെ പൊക്കിപ്പിടിച്ചു ആളാവാൻ നടക്കുന്നവരാണ് ഫെമിനിസ്റ്റുകൾ എന്ന പൊതുബോധനിർമിതി ശക്തമായി.

ഫെമിനിസം എന്ന കോൺസെപ്റ് സാധാരണക്കാർക്കിടയിൽ പതുക്കെപ്പതുക്കെ അംഗീകരിക്കപ്പെട്ടുതുടങ്ങി, അതൊരു പുരോഗമന ആശയമായി. അതിനെ എതിർക്കുന്നവർ പിന്തിരിപ്പനാണ് എന്നൊരു ചിന്ത രൂപപ്പെട്ടു. പൊരിച്ച മീൻ എന്ന ആശയത്തോട് യോജിക്കാൻ കഴിയാത്ത പലർക്കും സമൂഹത്തിലെ മുഖം നിലനിർത്താൻ ആ ആശയത്തോട് യോജിക്കണം എന്ന നില വന്നു തുടങ്ങി.
അങ്ങിനെയാണ് യഥാർത്ഥ ഫെമിനിസം, പ്‍സ്യൂഡോ ഫെമിനിസം എന്നത് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. ലോജിക് സിംപിൾ ആണ്, തന്നെ ബാധിക്കുന്ന, തനിക്ക് അംഗീകരിക്കാൻ കഴിയാത്തതെല്ലാം പ്‍സ്യൂഡോ എന്ന ലേബലിനുള്ളിലേക്ക് നൈസ് ആയി ഒതുക്കി. മെറിൻ ജോസഫ് എന്ന IPS കാരി, അതിർത്തിയിൽ തോക്കേന്തിയ പട്ടാളക്കാരി വനിത, ഇപ്പോൾ ലേറ്റസ്റ്റ് ആയി ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്നു വന്ന എസ്ഐ ആയ മലയാളി വനിത, ഇവരെല്ലാം ഒരുപാട് ആഘോഷിക്കപ്പെട്ടു. തീർച്ചയായും അത് സമൂഹത്തിൽ സ്ത്രീസമൂഹത്തിൽ നിന്ന് അത്തരം നേട്ടങ്ങൾ ഈ ഒരു സാഹചര്യത്തിൽ ആഘോഷിക്കപ്പെടേണ്ടതാണ്, സ്റ്റാറ്റസുകളിലെല്ലാം നിറഞ്ഞു ഒട്ടനവധി പേർക്ക് പ്രചോദനമാവേണ്ടതാണ്‌.

പക്ഷെ അതാണ്, അത് മാത്രമാണ് യഥാർത്ഥ ഫെമിനിസം എന്ന് പറഞ്ഞു വെക്കുന്നതിലെ അപകടം നമ്മൾ തിരിച്ചറിയാതെ പോകരുത് .സ്ത്രീ എന്ന ഐഡന്റിറ്റിയിൽ ജനിച്ചത് കൊണ്ടു മാത്രം, അതുകൊണ്ട് മാത്രം ഒരു വ്യക്തിക്ക് എന്തെങ്കിലും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ, അവസരങ്ങൾ കിട്ടാതിരിക്കുന്നെണ്ടെങ്കിൽ, അസമത്വം നേരിടേണ്ടി വരുന്നുണ്ടെങ്കിൽ അതിനെതിരെ ഉയരുന്ന ഓരോ ശബ്ദവും ഫെമിനിസമാണ്. നിരത്തിൽ തന്റെ അവകാശങ്ങൾക്ക് വേണ്ടി ഉയരുന്ന അവളുടെ മുദ്രാവാക്യമായാലും, സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റ് ആണെങ്കിലും, അതിൽ ലൈംഗികചുവയുള്ള കമന്റ് ഇട്ടവനെ പബ്ലിക് പ്ലാറ്റഫോമിൽ എക്സ്പോസ് ചെയ്യുന്നതും, വീട്ടിൽ സഹോദരനെ കളിയ്ക്കാൻ വിടുമ്പോൾ തന്നെ അവന്റെ ഡ്രസ്സ് അലക്കാൻ വിടുന്നതിനുള്ള അവളുടെ പ്രതിഷേധമാണെങ്കിലും, ഓഫീസിലെ ജോലി കഴിഞ്ഞു തളർന്നു വന്നിട്ടും തന്നെ വീട്ടുജോലി ഒറ്റക്ക് ചെയ്യാൻ വിടുന്ന ഭർത്താവിനോട് കാണിക്കുന്ന ദേഷ്യത്തോടെയുള്ള നെടുവീർപ്പാണെങ്കിലും, ഇതെല്ലം ഫെമിനിസം തന്നെയാണ്.

തന്നോട് പ്രണയാഭ്യർത്ഥന നടത്തിയവനോട് ആസിഡ് അറ്റാക്ക് പേടിക്കാതെ പറ്റില്ല എന്ന് പറയാൻ പറ്റുന്നതും ഫെമിനിസമാണ്, എനിക്ക് ഞാൻ പറയുമ്പോൾ കല്യാണം മതി എന്ന് ഒരുവളുടെ ശബ്ദമുയരുന്നതും ഫെമിനിസമാണ്, രാത്രി പുരുഷന്മാരെപ്പോലെ ഇറങ്ങി നടക്കുന്നതും ഫെമിനിസമാണ്, ഒരു ഓഫീസ് പാർട്ടിക്കിടയിൽ ആൺ സുഹൃത്തുക്കളോടൊപ്പം ബിയർ കഴിക്കാൻ കഴിയുന്നതും ഫെമിനിസമാണ്. അത് ചിലപ്പോൾ തനിക്കിഷ്ടമുള്ള പോലെ വസ്ത്രം ധരിക്കാനാവും, പൊട്ടു കുത്താനാവും, ചുണ്ടത്ത് ചായം തേക്കാനാവും, ഇഷ്ടമുള്ളവനെ വിവാഹം കഴിക്കാനാവും, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനാവും.

Advertisement

സ്ത്രീ എന്നത് ഒരു വ്യക്തിക്ക് ഒരിക്കലും ഒരു പരിമിതി ആവരുത്, ആ ഒരു കാരണത്തിന്റെ പേരിൽ മാത്രം സമൂഹം ഏതെങ്കിലും കാര്യത്തിൽ അവൾക്ക് പരിമിതികൾ നൽകുന്നുണ്ടെങ്കിൽ അത് മറികടക്കാനുള്ള ഓരോ ശ്രമവും ഫെമിനിസമാണ്. അതിപ്പോൾ പൊരിച്ച മീനിന്റെ പങ്കു കിട്ടുന്ന കാര്യത്തിൽ ആയാലും, ഐ പി എസ് ഓഫീസർ ആവുന്നതിൽ ആയാലും, ഇനി പൊട്ടു കുത്തുന്നതിൽ ആയാലും
ഫെമിനിസം എന്ന കോൺസെപ്റ് ഇന്ന് ഒരുപാട് വളർന്നു, സ്ത്രീ പുരുഷൻ എന്നതിൽ നിന്ന് ട്രാൻസ്ജൻഡർ, എൽജിബിടിക്യു, ക്യുവെർ കമ്മ്യൂണിറ്റി എന്നിവരെയും കൂടി നമ്മളിന്നതിൽ ചേർക്കുന്നുണ്ട്. അതിനിയും വളരണം. ജാതിയോ, മതമോ, ലിംഗമോ, വംശമോ, വർണമോ, വർഗ്ഗമോ ഒരാൾ ജനിച്ചതിന്റെ പേരിൽ, മറ്റുള്ളവരെ നേരിട്ട് ബാധിക്കാത്ത അയാളുടെ ചോയ്‌സിന്റെ പേരിൽ അയാൾക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ, അയാളെ വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അതിനെതിരെയുള്ള ഓരോ ശബ്ദത്തെയും ഉൾക്കൊള്ളുന്ന രീതിയിലേക്ക് ഇനിയുമിനിയും ഉയരങ്ങളിലേക്ക്, വിശാലതകളിലേക്ക് തനിക്ക് കൂച്ചുവിലങ്ങിടാൻ വരുന്ന ചങ്ങലകലെ തകർത്തെറിഞ്ഞു ഉയർന്നു പടർന്നു വളരാൻ ആ വാക്കിന് കഴിയട്ടെ

 47 total views,  1 views today

Advertisement
Entertainment14 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 day ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam3 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment4 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement