അനൂപ് മേനോൻ നായകനായെത്തിയ സിനിമയാണ് 21 ഗ്രാംസ് . ഒരുപക്ഷെ അനൂപ് മേനോന്റെ കരിയറിൽ വഴിത്തിരിവായേക്കാവുന്ന ചിത്രം. കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് പറയുന്നത്. ഒരു അസ്സൽ ത്രില്ലർ എന്നാണു പലരുടെയും അഭിപ്രായം. ജിത്തു ജോസഫ്, മിഥുന്‍ മാനുവല്‍ തുടങ്ങിയ പ്രഗത്ഭർ ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തി. ഏറ്റവുമൊടുവിൽ പ്രശംസയുമായി എത്തുന്നത് ലാൽജോസ് ആണ്. വമ്പൻ ചിത്രങ്ങൾക്കിടയിൽ 21 ഗ്രാംസിന് തിയേറ്ററുകൾ നിറയ്ക്കാൻ കഴിയുന്നത് വലിയ കാര്യമെന്നാണ് ലാൽ ജോസ് അഭിപ്രായപ്പെട്ടത്. ലാൽ ജോസ് പറയുന്നതിങ്ങനെ .
കുറിപ്പ് വായിക്കാം
“21 ഗ്രാംസ് കണ്ടു. നല്ല തിയേറ്റര്‍ എക്‌സിപീരിയന്‍സ് അടുത്തിനിയെന്ത് സംഭവിക്കും എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനില്‍ ജനിപ്പിക്കുന്ന ചിത്രം. വമ്പന്‍ പടങ്ങള്‍ക്കിടയിലും തീയറ്റര്‍ നിറക്കാന്‍ ഈ സിനിമയ്ക്ക് സാധിക്കുന്നുവെന്നത് വലിയ കാര്യം. നവാഗത സംവിധായകന്‍ ബിബിന്‍ കൃഷ്ണ കൈയൊതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു. അനൂപ് മേനോനും ഒപ്പം അഭിനയിച്ചവരും നന്നായി. Congratulations team 21 Grams.”
“ആദ്യ ദിനങ്ങള്‍ മുതല്‍ നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഗംഭീര അഭിപ്രായം നേടിയെടുത്ത് ബോക്‌സ് ഓഫീസില്‍ ഒരു കറുത്തകുതിരയായി മാറുകയായിരുന്നു ചിത്രം! പുറകെ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെയും, ധാരാളം പ്രമുഖരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ നേടിയെടുക്കാന്‍ തുടങ്ങിയതോടെ ചിത്രത്തിന്റെ തലവരയും തെളിഞ്ഞു. തുടക്കത്തില്‍ നിന്ന് നാല് ദിവസം പിന്നിട്ടപ്പോള്‍ തന്നെ നിരവധി തിയേറ്ററുകളില്‍ ചിത്രത്തിനായി അധിക ഷോകള്‍ കളിക്കാന്‍ തുടങ്ങിയിരുന്നു.”