ലാൽജോസ് സിനിമയിൽ ജോജു നായകൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
314 VIEWS

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ജോജു ജോർജ്ജ്. ഒരുപാട് സിനിമകളിൽ വളരെ ഇരുത്തം വന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ഈ നടൻ. ഇതിനോടകം ഒരു ‘കംപ്ലീറ്റ് ആക്റ്റർ ‘ എന്ന് പേരെടുത്ത ജോജു ഇപ്പോഴിതാ മലയാള സിനിമ കണ്ട വലിയ മെഗാഹിറ്റുകയുടെ സംവിധായകൻ ലാൽജോസിന്റെ സിനിമയിൽ നായകനായി അഭിനയിക്കുന്നു. ‘സോളമന്റെ തേനീച്ചകൾ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ജോജു ടൈറ്റിൽ റോൾ ആണ് ചെയുന്നത്. എൽജെ ഫിലിംസിന്റെ ബാനറിൽ ലാൽജോസ് തന്നെയാണ് ഈ സിനിമ നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതും. ലാൽ ജോസ് സംവിധാനം ചെയ്ത ‘നാപ്പത്തിയൊന്ന് ‘ എന്ന ബിജുമേനോൻ സിനിമയ്ക്ക് തിരക്കഥയെഴുതിയ പി ജി പ്രഗീഷ് ആണ് ഇതിന്റെ രചന. സംവിധാന രംഗത്തുനിന്നും അഭിനയത്തിലേക്ക് കടന്നുവന്ന ജോണി ആന്റണിയും ഇതിൽ ഒരു വേഷം അവതരിപ്പിക്കുന്നു. മഴവിൽ മനോരമയിലെ നായികാ നായകൻ ഷോയിലെ വിജയികൾ കൂടി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിദ്യാസാഗർ ആണ് ഇതിന്റെ പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അനവധി ലാൽജോസ് സിനിമകളിൽ സംഗീതം നിർവഹിച്ച വിദ്യാസാഗർ ഒൻപതു വർഷത്തിന് ശേഷമാണ് ലാൽജോസുമായി ഒന്നിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി