പട്ടാളത്തെ കോമഡിയാക്കി, ചിത്രം പരാജയം, മമ്മൂട്ടി ഏറെകാലം തന്നോട് മിണ്ടില്ലായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
318 VIEWS

മമ്മൂട്ടി മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കഴിവുകളെ വിവിധകാലങ്ങളിൽ സംവിധായകരും തിരക്കഥാകൃത്തുക്കളും വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയെ വച്ച് ഒരു മറവത്തൂർ കനവ് എന്ന സൂപ്പർഹിറ്റ് ചിത്രം ചെയ്ത സംവിധായകനാണ് ലാൽജോസ്. ലാൽജോസിന്റെ ആദ്യ സിനിമയും അതായിരുന്നു. എന്നാൽ 2003 ൽ ഓണം റിലീസായി വലിയ പ്രതീക്ഷയോടെ എത്തിയ മമ്മൂട്ടി ചിത്രം പട്ടാളവും ലാൽജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു. എന്നാൽ ചിത്രം ഒരു പരാജയമായിരുന്നു.എന്നാൽ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. വിദ്യാസാഗർ ആയിരുന്നു പട്ടാളം സിനിമയ്ക്ക് സംഗീതം നൽകിയത്.

മമ്മൂട്ടിക്ക് പുറമേ കലാഭവൻ മണി, ബിജു മേനോൻ, ഇന്ദ്രജിത്ത്, ഇന്നസെന്റ്, ജ്യോതിർമയി, ടെസ്സ തുടങ്ങി വമ്പൻ താരനിര ആയിരുന്നു ഈ സിനിമയിൽ അണി നിരന്നത്. ഒരു പട്ടാളക്കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കാൻ ആയിരുന്നു ലാൽ ജോസിന്റെ ശ്രമം. എന്നാൾ ഈ ശ്രമം ഒട്ടും വിജയം കണ്ടില്ല എന്ന് മാത്രമല്ല മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറി പട്ടാളം സിനിമ. അത് അവർ തമ്മിലുള്ള സൗഹൃദത്തെ പോലും ബാധിച്ചു എന്നാണു പറയപ്പെടുന്നത്. പട്ടാളം പരാജയപ്പെടാൻ ഉണ്ടായ കാരണം എന്തെന്ന് വിശദീകരിക്കുകയാണ് ലാൽജോസ്.

“പട്ടാള വേഷങ്ങൾ എന്നും സൂപ്പർ ഹിറ്റാക്കിയിട്ടുള്ള താരമാണ് മമ്മൂട്ടി. അതുകൊണ്ടു തന്നെ വമ്പൻ പ്രതീക്ഷയോടെ മമ്മൂട്ടിയുടെ തീപ്പൊരി ആക്ഷൻ രംഗങ്ങളും കിടിലൻ ഡയലോഗുകളും കാണാൻ എത്തിയ പ്രേക്ഷകർക്ക് ചിത്രം ഒരു കോമാളിപ്പടം പോലെ തോന്നി എന്ന് മാത്രമല്ല വലിയ രീതിയിൽ കളിയാക്കലുകളും മമ്മൂട്ടി ഏറ്റു വാങ്ങി.പാമ്പിനെ പിടിക്കാനും പട്ടിയെ പിടിക്കാനായി പട്ടാളക്കാർ ഇറങ്ങിയത് പ്രേക്ഷകർക്ക് ഒട്ടും ദഹിച്ചില്ല. ആ വർഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറി പട്ടാളം. ആ ചിത്രത്തിന്റെ പരാജയം മമ്മൂക്കയുമായുള്ള എന്റെ അടുപ്പത്തിന് വരെ മങ്ങലേൽപ്പിച്ചു . പിന്നീട് മമ്മൂട്ടി എന്നോട് മിണ്ടാതാടി. കുറേക്കാലത്തിന് ശേഷമാണു മമ്മൂക്കയുമായി സംസാരിച്ച് തുടങ്ങിയത് ” – ലാൽ ജോസ് പറയുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.