Connect with us

history

ചിന്തിച്ചാൽ നമുക്ക് തലകറങ്ങും, ആ തലകറക്കമാണ് ലോകത്തിന് മുന്നിൽ ഇതിനെ അത്ഭുതമാകുന്നത്

ലോകത്തിലെ ചരിത്രകാരന്മാരേയും വിനോദസഞ്ചാരികളേയും ഒരുപോലെ ഈജിപ്തിലേക്ക് നയിക്കുന്ന ചരിത്രസ്മാരകമാണ് ‘ ദി ഗ്രേറ്റ്‌ പിരമിഡ്.’ കെയ്‌റോ നഗരത്തിന്റെ വടക്ക് നൈൽ നദിയുടെ പടിഞ്ഞാറ് ഭാഗത്തായി

 36 total views

Published

on

Lal Kishor

ചിന്തിച്ചാൽ നമുക്ക് തലകറങ്ങും, ആ തലകറക്കമാണ് ലോകത്തിന് മുന്നിൽ ഇതിനെ അത്ഭുതമാകുന്നത്

ലോകത്തിലെ ചരിത്രകാരന്മാരേയും വിനോദസഞ്ചാരികളേയും ഒരുപോലെ ഈജിപ്തിലേക്ക് നയിക്കുന്ന ചരിത്രസ്മാരകമാണ് ‘ ദി ഗ്രേറ്റ്‌ പിരമിഡ്.’ കെയ്‌റോ നഗരത്തിന്റെ വടക്ക് നൈൽ നദിയുടെ പടിഞ്ഞാറ് ഭാഗത്തായി ഗിസയിലാണ് ഗ്രേറ്റ്‌ പിരമിഡ് സ്ഥിതിചെയ്യുന്നത്. പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളുടെ പട്ടികയിൽ ഇന്ന് അവശേഷിക്കുന്നത് ഗിസയിലെ ഗ്രേറ്റ് പിരമിഡ് മാത്രമാണ്. പിരമിഡ് ഒഴികെ മറ്റ് പുരാതന അത്ഭുത നിർമ്മിതികളൊക്കെയും പ്രകൃതിദുരന്തത്താൽ നശിപ്പിക്കപ്പെട്ടു. എഞ്ചിനീയറിംഗിന്റെയും നിർമ്മാണത്തിന്റെയും കാര്യത്തിൽ ഗ്രേറ്റ് പിരമിഡ് അത്ഭുതം തന്നെയാണ്.

Great Pyramid of Giza - Wikipedia1889-ൽ ഫ്രാൻസിലെ പാരീസിൽ ഈഫൽ ടവർ പൂർത്തിയാകുന്നതിന് മുൻപ്, നാലായിരത്തോളം വർഷങ്ങളായി നിലനിൽക്കുന്ന മനുഷ്യൻ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയെന്ന റെക്കോർഡും ഗ്രേറ്റ് പിരമിഡിനുണ്ട്. ഈജിപ്ത് കെയ്‌റോയിലെ ഗിസ പീഠഭൂമിയിൽ മൂന്ന് വലിയ പിരമിഡുകളാണ് ഉള്ളത്.’ഖുഫു ( ദി ഗ്രേറ്റ് പിരമിഡ് ) , ഖഫ്രെ, മെൻ‌കൗരെ’ എന്നിവ. ഓരോ പിരമിഡുകളും അവ നിർമ്മിച്ച രാജാക്കന്മാരുടെ പേരിലാണ് അറിയപ്പെടുന്നത്.

മരണാനന്തര ജീവിതത്തിൽ ഫറവോന്മാർ ദേവന്മാരാകുമെന്ന് അവർ വിശ്വസിച്ചിരുന്നു. അടുത്ത ലോകത്തേക്കുള്ള യാത്രയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി അവർ ദേവന്മാർക്ക് ക്ഷേത്രങ്ങളും, തങ്ങൾക്കുവേണ്ടി കൂറ്റൻ പിരമിഡ് ശവകുടീരങ്ങളും സ്ഥാപിച്ചു.ഓരോ ഭരണാധികാരികളും അടുത്ത ലോകത്തിൽ അവർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സമ്പത്തും ശവകുടീരത്തിനൊപ്പം നിറച്ചു.
നാലാം രാജവംശത്തിലെ ഫറവോയായ’ഖുഫു’ നിർമ്മിച്ചതാണ് ഗ്രേറ്റ് പിരമിഡ്. BCE 2560-ൽ ഇത് പൂർത്തിയായതായി കരുതപ്പെടുന്നു. ഇതിന്റെ ഓരോ വശത്തിനും ശരാശരി 755 അടി (230 മീറ്റർ) നീളവും 481 അടി (147 മീറ്റർ) ഉയരമുണ്ട്.

ഖുഫുവിന്റെ മകൻ ഫറവോ ഖഫ്രെയാണ് ഗിസയിൽ രണ്ടാമത്തെ പിരമിഡ് നിർമ്മിച്ചത്. ഏകദേശം 2520 ബി.സി.യിൽ ഇത് പണി കഴിപ്പിച്ചതായി കരുതപ്പെടുന്നു. ഓരോ വശങ്ങൾക്ക് 707 അടി (216 മീറ്റർ) നീളവും, 471 അടി (143 മീറ്റർ) ഉയരവുമുണ്ട്.അടിത്തറ അല്പം ഉയരം കൂടിയ സ്ഥലത്ത് നിർമ്മിച്ചത് കൊണ്ട് ഈ പിരമിഡിന് കാഴ്ച്ചയിൽ ഖുഫുവിന്റെ പിരമിഡിനെക്കാൾ
ഉയരം ഉണ്ടെന്ന് തോന്നാം, പക്ഷേ ഉയരത്തിൽ അദ്ദേഹത്തിന്റെ പിരമിഡ് അല്പം ചെറുതാണ്. പിരമിഡിന്റെ മുകൾഭാഗത്ത് ചുണ്ണാമ്പുകല്ലിന്റെ മനോഹരമായി മിനുക്കിയ ബ്ലോക്കുകൾ ഇന്നും നിലനിൽക്കുന്നു.സിംഹത്തിന്റെ ശരീരവും ഫറവോവയുടെ തലയുമുള്ള സ്ഫിങ്ക്സ് സ്മാരക പ്രതിമയും ഇതിനോട് ചേർന്ന് നിലകൊള്ളുന്നു.

പിരമിഡുകളിൽ മൂന്നാമതായി നിർമ്മിച്ചതുംകൂട്ടത്തിൽ ചെറുതുമാണ് മെൻ‌കൗരെ പിരമിഡ്. ഓരോ വശവും 356.5 അടി (109 മീറ്റർ) നീളവും,218 അടി (66 മീറ്റർ) ഉയരവുമാണ് ഇതിനുള്ളത്.ഗ്രേറ്റ്‌ പിരമിഡ് എങ്ങനെയാണ് ഒരു അത്ഭുതമായി മാറിയതെന്ന് നമുക്ക് നോക്കാം.

Why did the Ancient Egyptian civilization collapse? - Quoraപിരമിഡിന്റെ ഏറ്റവും താഴെയായി നിങ്ങളൊരു ഫോട്ടോയെടുക്കാൻ നിൽക്കുകയാണെന്ന് വിചാരിക്കുക.നിങ്ങൾ ചാരി നിൽക്കുന്ന ആ ഒരു കല്ലിന് രണ്ടായിരം കിലോയ്ക്ക് മുകളിൽ ഭാരമുണ്ട്. പത്തമ്പത് പേര് ചേർന്ന് ഓരോ കല്ലുവീതം പിറക്കിവെച്ച് മുകളിലോട്ട് 10,20,30 മീറ്റർ തുടങ്ങി 140 മീറ്ററോളം മുകളിൽ വരെ ചെന്ന് എത്തുന്നതിന് ഏകദേശം ഇരുപത്തിമൂന്ന് ലക്ഷം കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.പുതിയ പഠനങ്ങൾ പറയുന്നത് ഏകദേശം ഇരുപതിനായിരം മുതൽ മുപ്പതിനായിരം തൊഴിലാളികൾ ദിവസം പത്ത് മണിക്കൂർ വീതം ഓരോ മൂന്ന് മിനിറ്റിലും ഓരോ കല്ലുകൾ ബ്ലോക്കുകളാക്കി പിരമിഡിന്റെ പണി പൂർത്തിയായിക്കി എന്നാണ് കരുതപ്പെടുന്നത്. ഓരോ കല്ലുകളുടെയും ഭാരം ഇവിടെ ശ്രദ്ധേയമാണ്.

ചില കല്ലുകൾക്ക് അയ്യായിരവും പതിനായിരവും കിലോ ഭാരമുണ്ട്. കിങ് ചേംബർ നിർമ്മിച്ചിരിക്കുന്നിടത്ത് ബീമുകളായി ഉപയോഗിച്ചിരുന്നത് അറുപതിനായിരം കിലോയ്ക്ക് മുകളിൽ ഭാരമുള്ള ഗ്രാനൈറ്റ് കല്ലുകളാണ്. ഇത്രയും ഭാരമുള്ള ഈ കല്ലുകൾ 800KM അകലെയുള്ള ക്വാറികളിൽ നിന്നും നൈൽ നദിയിലൂടെ തോണിയിൽ കൊണ്ടുവന്നു എന്നാണ് പറയപ്പെടുന്നത്. ഈ ഭാരം താങ്ങുവാൻ
ആ തോണികൾക്ക് എങ്ങനെ കഴിഞ്ഞു എന്ന് വിശ്വസിക്കാൻ കഴിയുന്ന ഒന്നല്ല. പിരമിഡിന്റെ ആദ്യത്തെ കുറച്ച് തട്ടുകൾ നിർമ്മിക്കാൻ വലിയ പ്രയാസം ഉണ്ടാകില്ലായെന്ന് നമുക്ക് കരുതാം. എന്നാൽ മുകളിലോട്ട് ഇത്രയും കല്ലുകൾ എങ്ങനെ അവർ എത്തിച്ചു എന്ന് ആലോചിച്ചാൽ നമുക്ക് തലകറങ്ങും. ഈ തലകറക്കമാണ് ലോകത്തിന് മുന്നിൽ ഇന്ന് അത്ഭുതമാകുന്നത്.

The Great Pyramid of Giza Is Actually Lopsidedറാമ്പുകൾ ഉപയോഗിച്ചാണ് കല്ലുകൾ മുകളിലേക്ക് എത്തിച്ചതെന്ന് പറയുന്നു. എന്നാൽ ഇതിന് വ്യക്തമായ തെളിവുകളോ അവശിഷ്ടങ്ങളോ ഒന്നുമില്ല.റാമ്പുകളുടെ പല മോഡലുകൾ പഠനങ്ങളിൽ നമുക്ക് കാണാം.ഭൂമിയിലെ ഏറ്റവും കഠിനമായ കല്ലുകളിൽ ഒന്നാണ് ഗ്രാനൈറ്റ്. ഇവ ഇത്രയും കൃത്യമായി കട്ട് ചെയ്ത് ഉപയോഗിച്ചു എന്നുള്ളത് അതിശയകരമായ ഒന്നാണ്. ഇന്ന് മെഷീനുകൾ ഉപയോഗിച്ച്
തന്നെ എത്ര പാടുപെട്ടാണ് ഗ്രാനൈറ്റുകൾ മുറിക്കുന്നതെന്ന് നമ്മൾ കണ്ടിട്ടുള്ളതാണ്.ചരൽ ചേർത്ത് പല്ലുകളില്ലാത്ത വാളുകൾ ഉപയോഗിച്ചാണ് ഗ്രാനൈറ്റുകൾ മുറിച്ചതെന്ന് ചില സിദ്ധാന്തങ്ങൾ പറയുന്നു.

Great Pyramid of Giza: mystical experience that changed life of Napoleon  Bonaparte | by Anastasiia Shkuro | Mediumഗ്രേറ്റ് പിരമിഡിനുള്ളിൽ മുപ്പത് മീറ്റർ നീളമുള്ള ഒരു ഭൂഗർഭ അറയും,തുരങ്കങ്ങളും, ഇടനാഴികളുമുണ്ട്. നടുക്ക് ഭാഗത്തായി ‘ക്വീൻസ് ചേംബർ’ അതിന് മുകളിലായി ‘കിംഗ്സ് ചേംബർ’ എന്നിങ്ങനെ രണ്ട് മുറികളുണ്ട്. ഈ ചേംബറിൽ നിന്നും പിരമിഡിന്റെ പുറത്തേക്ക് നീളത്തിൽ രണ്ട് വശങ്ങളിലേക്കും ഓരോ ഷാഫ്റ്റുകൾ പണിതിട്ടുണ്ട്. രാജാവിന്റെ ആത്മാവിനെ നയിക്കാനുള്ള വഴികളായി ഇതിനെ കണ്ടിട്ടുണ്ടാകാം.മറ്റുള്ളവർക്ക് അവ “എയർ ഷാഫ്റ്റുകൾ” അല്ലെങ്കിൽ “സ്റ്റാർ ടാർഗെറ്റ്” ആണ്. നക്ഷത്രങ്ങളിലേക്കുള്ള കവാടങ്ങൾ.
ഇത് കൂടാതെ ഒരു വലിയ ഗാലറിയും ഈ പിരമിഡിനുള്ളിലുണ്ട്.

Pyramids of Gizaഖുഫുവിന്റെ പിരമിഡ് നിർമ്മിച്ചിരുന്ന സമയത്ത് ചുണ്ണാമ്പു കല്ല് കൊണ്ട് ഇതിനെ മുഴുവൻ വെള്ള നിറത്തിൽ പൊതിഞ്ഞിരുന്നു. ഈ വെള്ള നിറം പിരമിഡിനെ കൂടുതൽ ഭംഗിയുള്ളതാക്കിയിരുന്നു.ഭൂകമ്പത്തിൽപ്പെട്ട് ഈ ചുണ്ണാമ്പ് കല്ലുകൾ കുറച്ചൊക്കെ ഇളകുകയുണ്ടായി. പിൽക്കാലത്ത് വന്ന രാജാക്കന്മാർ പള്ളികളും,മറ്റു കെട്ടിടങ്ങൾ പണിയാനും ഈ ചുണ്ണാമ്പു കല്ലുകൾ പൊളിച്ചെടുത്തു. ചുണ്ണാമ്പ് കല്ലിന്റെ ശേഷിച്ച കുറച്ച് ഭാഗം ഖഫ്രെയുടെ പിരമിഡിന്റെ മുകൾഭാഗത്തായി നമുക്ക് ഇന്ന് കാണാൻ സാധിക്കും. മൂന്ന് പിരമിഡുകളും പുരാതനകാലത്തും മധ്യകാലഘട്ടങ്ങളിലും ആന്തരികമായും ബാഹ്യമായും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, ശ്മശാന അറകളിൽ ആദ്യം നിക്ഷേപിച്ചിരുന്ന ശവക്കല്ലറകളും കുറെയേറെ സമ്പത്തുകളും ഇന്ന് കാണാനില്ല. കാല പഴക്കവും പ്രകൃതിക്ഷോഭവും കാരണം ചെറിയ കേടുപാടുകൾ പിരമിഡുകൾക്ക് ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് പിരമിഡുകളുടെ യഥാർത്ഥ ഉയരങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ സംഭവിച്ചിട്ടുണ്ട്. പിരമിഡുകളുടെ നിർമ്മാതാക്കൾ അടിമകളായിരുന്നു എന്ന് ഒരു സിദ്ധാന്തം നിലനിന്നിരുന്നു. എല്ലാ പുരാവസ്തു ഗവേഷകരും ഈജിപ്റ്റോളജിസ്റ്റുകളും തെളിവുകളോട് കൂടി ഇന്ന് ഇതിനെ തള്ളികളഞ്ഞിരിക്കുന്നു.

സഹാറ മരുഭൂമിയിൽ നിന്ന് കിട്ടിയ തൊഴിലാളികളുടേത് എന്ന് കരുത്തപ്പെടുന്നവരുടെ അസ്ഥികളിൽ നിന്നും മനസ്സിലായത് അവർക്ക് നന്നായി ഭക്ഷണം ലഭിച്ചിട്ടുണ്ട് എന്നാണ്.ഒടിവുകൾ സംഭവിച്ച എല്ലുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള വൈദ്യസഹായങ്ങൾ കിട്ടിയിട്ടുള്ളതായും പറയുന്നു. ത്രികോണത്തിന്റെ ആകൃതിയിൽ പിരമിഡ് നിർമ്മിക്കുമ്പോൾ ഘടന തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകൾ നിരവധിയാണ്. എന്നാൽ ഈജിപ്തുകാർ തിരഞ്ഞെടുത്തത് എല്ലാം തികഞ്ഞ കൃത്യമായ ഒരു ഘടനയായിരുന്നു..ഗണിതശാസ്ത്രത്തെയും, ഭൗതികശാസ്ത്രത്തെയും രസതന്ത്രത്തിനെയും ഞെട്ടിക്കുന്ന നിർമ്മാണ രീതികകൾ ഗ്രേറ്റ്‌ പിരമിഡിൽ കാണാൻ കഴിയും. ഗണിത സമവാക്യങ്ങളുടെ ഒരു വിസ്മയം തന്നെ ഗ്രേറ്റ് പിരമിഡിന്റെ ജ്യാമിതീയ രൂപകൽപ്പനയിലുണ്ട്. അളവുകോലായ ‘ മീറ്റർ’
അന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

പൈ (π) സിദ്ധാന്തം, ഗോൾഡൻ റേഷ്യോ എന്നിവ കിറുകൃത്യമായി ഉപയോഗിച്ചിരുന്നു എന്നത് അത്ഭുതമാണ്.പിരമിഡുകൾ എങ്ങനെയാണ്
നിർമ്മിച്ചത് എന്നുള്ള ചോദ്യത്തിന് ഉത്തരം ആ മരുഭൂമിയുടെ മണ്ണിനടിയിലും പിരമിഡുകളിലുമായി ഒളിഞ്ഞിരിക്കുന്നു. കണ്ടെത്തുലുകൾ ഇന്നും പൂർണ്ണമായിട്ടില്ല. നിഗൂഡകൾ തേടിയുള്ള യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു.

Advertisement

 37 total views,  1 views today

Advertisement
Entertainment20 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement