Literature
‘ ഒന്ന് ‘ കേൾക്കുമ്പോൾ കാണുമ്പോൾ ചെറുതായി തോന്നാം, പക്ഷേ ചിന്തകളിൽ അതിന്റെ സ്ഥാനം വലുതാണ്
‘ ഒന്ന് ‘ കേൾക്കുമ്പോൾ കാണുമ്പോൾ ചെറുതായി തോന്നാം, പക്ഷേ ചിന്തകളിൽ അതിന്റെ സ്ഥാനം വലുതാണ്. മനുഷ്യൻ ഒന്നിന്റെ കണക്ക് പുസ്തകം തുറക്കുമ്പോൾ ജീവപരിണാമത്തിൽ നിന്നുതന്നെ തുടങ്ങേണ്ടി വരും.
224 total views

‘ ഒന്ന് ‘ കേൾക്കുമ്പോൾ കാണുമ്പോൾ ചെറുതായി തോന്നാം, പക്ഷേ ചിന്തകളിൽ അതിന്റെ സ്ഥാനം വലുതാണ്. മനുഷ്യൻ ഒന്നിന്റെ കണക്ക് പുസ്തകം തുറക്കുമ്പോൾ ജീവപരിണാമത്തിൽ നിന്നുതന്നെ തുടങ്ങേണ്ടി വരും. ശാസ്ത്രത്തിന്റെ ആധുനിക നിഗമനം അനുസരിച്ച് ഏകദേശം 370 കോടിവർഷം മുൻപ് ജീവിച്ചിരുന്ന ‘ ഒരു ‘ പൊതുജീവിവിയിൽ നിന്നുമാണ് നമ്മുടെ ഈ പ്രകൃതിയിൽ ഇന്ന് കാണപ്പെടുന്ന എല്ലാ ജീവജാലകങ്ങളും ഉടലെടുത്തത്.
‘ ഒന്ന് ‘ എന്ന് പറയുന്ന സംഖ്യയുമായി അത്രയേറെ വർഷങ്ങളുടെ ബന്ധം നമുക്കുണ്ട്. പരിണാമവും ജീവശാസ്ത്രത്തേയും നമുക്ക് അതിന്റെ വഴിക്ക് വിടാം. മനുഷ്യന് അവന്റെ ജീവിതത്തിൽ സാമൂഹ്യപരമായി ‘ ഒന്ന് ‘ എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് എന്ന് എന്റെ ചെറിയ ചിന്തകളിലൂടെ നമുക്കൊരു യാത്ര പോയി വരാം.
മനുഷ്യൻ അവന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണത്തിനുവേണ്ടി കൃഷി ചെയ്തു ഒരുമിച്ചു ജീവിച്ചു തുടങ്ങി. ഒരു പ്രത്യേക ഭൂവിഭാഗത്തിൽ കൃഷി ചെയ്തിരുന്നവർ അഭിവൃദ്ധി പ്രാപിക്കുകയും മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്ക് അത്ര കിട്ടാതിരിക്കുകയും ചെയ്തപ്പോൾ അത്യാഗ്രഹം കാരണം സംഘട്ടനങ്ങൾ ഉണ്ടാകുവാതിരിക്കാൻ അവർ ഒരുമിക്കുവാൻ തീരുമാനിച്ചു. ആളുകളെ ഒന്നിച്ചു നിർത്തുന്നതിന് വേണ്ടി ഒരു നേതാവിനെ ആവശ്യമായതിനാൽ അവർ അവരുടെ കൂട്ടത്തിൽ നിന്നും ഒരു നേതാവിനെ കണ്ടെത്തുകയും ചെയ്തു. ഈ നേതാക്കൾ തന്നെ ആയിരിക്കണം പിന്നീട് രാജാക്കന്മാർ ആയി തീർന്നതും.
ഒരു സമൂഹത്തിന് ഒരുമിച്ച് നിൽക്കണമെങ്കിൽ ‘ ഒരു ‘ നേതാവിനെ ആവശ്യമുണ്ട് എന്നുള്ള ആശയം മനുഷ്യൻ പണ്ടേ തിരിച്ചറിഞ്ഞിട്ടുള്ള കാര്യമാണ്. കാര്യങ്ങൾ രാജഭരണത്തിലേക്ക് മാറിയപ്പോൾ മേധാവിത്വം രാജകുടുംബങ്ങളിലെ പിൻഗാമികളിലേക്ക് കൈമാറി വന്നു.പിന്നീട് ഓരോ രാജ്യങ്ങളുടെ തലവൻമാരെ ജനങ്ങളാൽ തിരഞ്ഞെടുക്കുവാൻ തുടങ്ങി.ഈ കാലയളവിൽ തന്നെ മതം മനുഷ്യന്റെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു അതി ശക്തമായി തന്നെ. മനുഷ്യൻ ഗോത്രങ്ങളായി തിരിഞ്ഞു തുടങ്ങിയ സമയങ്ങളിൽ തന്നെ അവർക്കെല്ലാം ഓരോ ദൈവങ്ങളും ഉണ്ടായി തുടങ്ങി. ദൈവങ്ങളുടെ സൃഷ്ടിയോട് കൂടി ഓരോ സമൂഹവും ഏതെങ്കിലും ‘ഒരു’ വിശ്വാസത്തിൽ അടിയുറച്ചു വിശ്വസിക്കുകയും അതിനെ പിന്തുടരുകയും ചെയ്തു.
ആധുനിക മനുഷ്യൻ അവൻ വിശ്വസിക്കുന്നത് മാത്രം സത്യവും മറ്റുള്ളതെല്ലാം പൊള്ളയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ഇതോടു കൂടി എന്തിനോടെങ്കിലും ‘ ഒന്നിനോട് ‘ ഉള്ള അന്ധമായ വിശ്വാസം അവനിൽ ഉടലെടുക്കുകയും ചെയ്തു.അധികാര മോഹികൾ ചില ആശയങ്ങൾ ജനങ്ങളിലേക്ക് അടിച്ചേല്പിക്കുകയും അതാണ് സത്യമെന്നും അതിൽ അടിയുറച്ചു വിശ്വസിക്കുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. മുൻ തലമുറകളിൽ നിന്നും അവനിലേക്ക് കൈമാറിവന്ന മതവിശ്വാസങ്ങളുടെ അടിസ്ഥാനതത്വം ( എന്തിനോടെങ്കിലും ‘ ഒന്നിനോട് ‘ അന്ധമായി വിശ്വസിക്കുക ) അവനെ ഈ ആശയങ്ങൾ വേഗത്തിൽ ഉൾക്കൊള്ളുവാൻ പ്രേരിപ്പിച്ചു.
ഈ തീവ്രവിശ്വാസം മറ്റുള്ളവർ പറയുന്നത് ശരിയോ തെറ്റോ എന്ന് കേൾക്കുവാനുള്ള മനുഷ്യന്റെ ക്ഷമയെ ഇല്ലാതാക്കി.അവന്റെ വിശ്വാസങ്ങളെ നേതാക്കൾ മുതലെടുത്തു. മതം എന്ന ഭ്രമം അവനെ അവന്റെ സഹജീവികളെ തിരിച്ചറിയുവാൻ കഴിയാത്ത വിധം ഭ്രാന്തനാക്കുന്നു.ഹിറ്റ്ലറിനെ പോലെയുള്ള നേതാക്കളും ലോകത്തോട് ചെയ്തത് ഇത് തന്നെ. എന്തിനോടെങ്കിലും ഒന്നിനോട് മാത്രം തീവ്രമനോഭാവം പുലർത്തുക, അതിൽ മാത്രം ഉറച്ചു വിശ്വസിക്കുക. ഈ ആശയം ഇന്നലെയും ഇന്നും നാളെയും മനുഷ്യരാശിയെ ആപത്തിലേക്ക് മാത്രമേ നയിച്ചിട്ടുള്ളൂ, ഇനി നയിക്കുകയുമുള്ളൂ എന്നാണ്ണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
അടിച്ചമർത്തലുകളും ജൂതവിരോധവും ഹിറ്റ്ലറിലെ ആര്യനെ ഉണർത്തി.ആര്യ സമൂഹം ആയിരിക്കണം ഈ ലോകത്തിന്റെ നാളെയുടെ തലമുറയെ നയിക്കേണ്ടതെന്നും അതിനെ എതിർക്കുന്നവരെയെല്ലാം നശിപ്പിക്കുവാനും അയാൾ മുന്നിട്ടിറങ്ങി. ഒരു വ്യക്തിയിൽ നിന്നും അനേകലക്ഷം ആളുകളിലേക്ക് തന്റെ വിശ്വാസത്തെ കൊണ്ടു വരിക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമില്ലാ, പക്ഷേ അത് അവിടെ സാധ്യമായെങ്കിൽ അവിടുത്തെ ജങ്ങൾക്കും ആ വിശ്വാസങ്ങളോട് ചെറിയ രീതിയിലെങ്കിലും ഒരു അനുഭാവം ഉണ്ടായിരുന്നു എന്നുള്ളതുകൊണ്ട് മാത്രമാണ്.
ഒരു സമൂഹത്തിന്റെ ആ ബലഹീനതയാണ് ഒരു നേതാവിന്റെ ആയുധം. ആ ആയുധത്തിൽ എത്ര ചോര വീണാനും അധികാര ലഹരിയിൽ അവൻ ആനന്ദത്തിലാണ്. ഒരുവനിൽ അധികാരം വന്നു കഴിഞ്ഞാൽ അതിന്റെ ഉന്മാദാവസ്ഥയിൽ നിന്നും അവന് താഴേക്ക് ഇറങ്ങുവാൻ കഴിയില്ലാ. അത് പിടിച്ചു നിർത്തുവാൻ അവൻ ഏകാതിപതിയാകുന്നു, അവന്റെ അനുയായികളിലേക്ക് വർഗീയതയുടെ വിഷം തീണ്ടികൊണ്ടേയിരിക്കുന്നു. ഫലത്തിൽ നേതാവിന് അധികാരവും ജനങ്ങൾക്ക് രാജ്യവും കിട്ടുമെന്നുള്ള സന്തോഷത്താൽ രാജ്യസ്നേഹം എന്ന വിഷത്തിൽ നിന്നും രക്ഷപെടുവാൻ അവർ ആഗ്രഹിക്കുന്നില്ലാ…
ജനിച്ച മണ്ണിനോട് എല്ലാവർക്കും സ്നേഹമുണ്ട്. നമ്മുടെ പൂർവ്വികർ അതിരുകൾ തിരിച്ച് ഓരോ ഭൂപ്രദേശവും നമുക്ക് നൽകിയിട്ടുണ്ടെങ്കിൽ, അതിന്റെ അടിസ്ഥാനം മനുഷ്യന്റെ വൈവിധ്യങ്ങളാണ്.ആ വൈവിധ്യങ്ങളെ ജാതീയത കൊണ്ട് നമ്മൾ തരംതിരിച്ചു, എന്നിട്ട് തമ്മിലടിച്ചു. വിഭവിച്ചതിനെയൊക്കെയും വീണ്ടും വിഭവിച്ചു. അതിന്റെ അടിസ്ഥാനം ജനിച്ചു വീണ മണ്ണിനോടുള്ള സ്നേഹമായിരുന്നില്ലാ അവനെ വളർത്തിയ മതത്തിനൊടുള്ള നന്ദി ആയിരുന്നു. അതിനെ രാജ്യസ്നേഹം എന്ന് വിളിക്കപ്പെട്ടു.
ഇന്ന് സോഷ്യൽ മീഡിയയിലൂടെയും മറ്റും നമുക്കിടയിൽ ചിലരുടെയെങ്കിലും തലച്ചോറിനെ ബാധിച്ചിരിക്കുന്ന ഈ ലഹരി വൈറസിനെക്കാൾ വലിയ ഒരു മഹാമാരിയാണ്. പല നേതാക്കളിലും, അവർക്ക് കഴിവും മികവുറ്റതുമായ ഒരു ബാഗ്ഗ്രൗണ്ട് ഉണ്ടായിരുന്നിട്ട് കൂടി അവർ രാഷ്ട്രീയത്തിലേക്ക് എത്തുമ്പോൾ അവരുടെ ആശയങ്ങൾ മാറുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. വളരെ വലിയ ഉദാഹരണം നമ്മുടെ ചില അടുത്ത സുഹൃത്തുകളിലേക്ക് നോക്കിയാൽ നമുക്ക് മനസ്സിലാകും. ഇവരോട് നമുക്ക് വാദിച്ചു ജയിക്കുവാനോ അവരുടെ കാഴ്ച്ചപ്പാടുകൾ മാറ്റി എടുക്കുവാനോ നമുക്ക് കഴിയില്ലാ. അവരുടെ വിശ്വാസങ്ങൾ അത്രയേറെ അടിയുറക്കപ്പെട്ടവയാണ്.ഇത് മാറും എന്ന് ഞാൻ വിശ്വസിക്കുന്നില്ലാ വരും തലമുറ ഈ ‘ ഒന്നിന്റെ ‘ വേറൊരു രൂപം കൊണ്ടു നടക്കുക തന്നെ ചെയ്യും കാരണം ഈ ‘ ഒന്നിന് ‘ സമൂഹത്തിൽ അത്രയേറെ സ്വീകാര്യത ലഭ്യമാണ്.
225 total views, 1 views today