fbpx
Connect with us

history

ക്രൂരവും പൈശാചികവുമായ അക്രമ രീതികളാണ് വൈക്കിങ്ങുകൾക്ക് ചരിത്രത്തിൽ ഇടം നേടി കൊടുത്തത്

യൂറോപ്യൻ ചരിത്രത്തിലെ ഇരുണ്ട യുഗം എന്ന് അറിയപ്പെട്ടിരുന്ന കാലഘട്ടം. റോമൻ സാമ്രാജ്യത്തെ പ്രാകൃതന്മാർ ( Barbarianas ) ആക്രമിച്ച് ആധിപത്യം സ്ഥാപിച്ച് അവരുടെ സാംസ്കാരിക വളർച്ചയെ തളച്ചിട്ട കാലം. എ ഡി അഞ്ചാം നൂറ്റാണ്ട് മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെ ഈ കാലഘട്ടം നിലനിന്നിരുന്നു.

 192 total views

Published

on

Lal Kishor

യൂറോപ്യൻ ചരിത്രത്തിലെ ഇരുണ്ട യുഗം എന്ന് അറിയപ്പെട്ടിരുന്ന കാലഘട്ടം. റോമൻ സാമ്രാജ്യത്തെ പ്രാകൃതന്മാർ ( Barbarianas ) ആക്രമിച്ച് ആധിപത്യം സ്ഥാപിച്ച് അവരുടെ സാംസ്കാരിക വളർച്ചയെ തളച്ചിട്ട കാലം. എ ഡി അഞ്ചാം നൂറ്റാണ്ട് മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെ ഈ കാലഘട്ടം നിലനിന്നിരുന്നു.

നോർഡിക് മേഖല എന്നറിയപ്പെടുന്ന യൂറോപ്പിലെ ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന ഭൂപ്രദേശത്തെയാണ് സ്കാൻഡിനേവിയ എന്ന് അറിയപ്പെട്ടിരുന്നത്. ഡെന്മാർക്ക്, നോർവേ, സ്വീഡൻ എന്നീ മൂന്ന് രാജ്യങ്ങളടങ്ങിയ ഭൂവിഭാഗത്തെയാണ് ഈ പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. സാംസ്കാരികമായും സാമ്പത്തികമായും ഇന്ന് വളരെ ഉയർന്ന ജീവിതനിലവാരം ഈ രാജ്യങ്ങൾ കൈവരിച്ചിരിക്കുന്നു. എന്നാൽ ഇവരുടെ പൂർവ്വികർക്ക് ലോകജനതയെ ഞെട്ടിച്ച, യൂറോപ്യൻസിന്റെ ഉറക്കം കെടുത്തിയ രാത്രികളുടെ പല കഥകളും പറയുവാനുണ്ട്.

ഇംഗ്ലണ്ട് മുതൽ ബാഗ്ദാദ് വരെ നീണ്ട് കിടക്കുന്നു അവരുടെ ആക്രമണ പരമ്പരകൾ.
കൊളംബസ് അമേരിക്കയിൽ എത്തുന്നതിന് അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് തന്നെ വൈക്കിങ്സ് അവിടെ എത്തിയിരുന്നു. നോർസ് ( സ്കാൻഡിനേവിയ ) ജനതയിലെ ഒരു വിഭാഗമാണ് വൈക്കിങ്ങുകൾ. പോരാളികൾ, കടൽക്കൊള്ളക്കാർ എന്നീ നിലകളിൽ ഇവർ പ്രശസ്തരാണ്. എട്ടാം നൂറ്റാണ്ടിന്റെ അവസാന കാലം മുതൽ പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടം വരെ ഇവർ യൂറോപ്പിലെ വ്യത്യസ്തമായ പ്രദേശങ്ങൾ കൊള്ള ചെയ്യുകയും കോളനിവൽക്കരിക്കുകയും ചെയ്തു. വൈക്കിങ്ങുകളുടെ വ്യാപനം നടന്ന ഈ കാലഘട്ടത്തെ വൈക്കിങ് യുഗം എന്നാണ് അറിയപ്പെടുന്നത്.

1880 ൽ നോർ‌വേ പുരാവസ്‌തു ശാസ്‌ത്രജ്ഞരുടെ കണ്ടെത്തലുകളാണ് വൈക്കിങ്ങുകളുടെ ഭൂതകാലത്തിന്റെ ജാലകം തുറന്ന് തന്നത്. അവരുടെ ജീവിതരീതികൾ എങ്ങനെ ആയിരുന്നെന്ന് ഇതിലൂടെ പഠനങ്ങൾ നടത്തുകയുണ്ടായി. എഴുത്തിനോടും കലയോടും ഒന്നുംതന്നെ ഇവർക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ലാ, അതുകൊണ്ട് തന്നെ ഇവരെ കുറിച്ചുള്ള അറിവുകൾ കൂടുതലും ലഭ്യമാകുന്നത് ഇവർ ആക്രമണം നടത്തിയ മറ്റ് രാജ്യങ്ങളിൽ നിന്നുമാണ്‌. മൂർച്ചയുള്ളതും ഒറ്റപ്പെട്ടതുമായ ഉപകരണങ്ങൾ അവരുടെ ശവ കുടീരങ്ങളിൽ നിന്നും കണ്ടെത്തുകയുണ്ടായി. മരണാനന്തര ജീവിതം സ്വർഗ്ഗ തുല്യമായാണ് അവർ കണ്ടിരുന്നത്.
ചെറിയ ബോട്ടുകളിൽ മരണമടഞ്ഞവരുടെ ശരീരത്തിനോടൊപ്പം അവരുടെ സമ്പാദ്യവും ആയുധങ്ങളും കൂടി ശവസംസ്‌കാരത്തിൽ ഉൾപ്പെടുത്തിയിരുന്നു.

Advertisement

വൈക്കിങ്ങുകളുടെ ക്രൂരവും പൈശാചികവുമായ അക്രമ രീതികളാണ് അവർക്ക് ചരിത്രത്തിൽ ഇടം നേടി കൊടുത്തത്. മറ്റ് രാജ്യങ്ങൾ പുരോഗതിയുടെ പാതയിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്ന സമയങ്ങളിലും അവർ പിന്തുടർന്നത് പ്രാചീന സംസ്കാരവും ആചാരങ്ങളുമായിരുന്നു. ചരിത്രത്തിലെ പല യുഗങ്ങളും വൈകിയാണ് സ്കാണ്ടിനേവിയയിൽ ആരംഭിച്ചത്.
അവരുടെ ദൈവങ്ങൾ ആയിരുന്നു അവർക്ക് ഏറ്റവും പ്രിയപ്പെട്ടവർ. ഇവരെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ അവരുടെ ദൈവങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്.

മൂർച്ചയേറിയ നീളമുള്ള കുന്തവുമായി നിൽക്കുന്ന രാജകീയ രൂപമാണ് ” ഓഡിൻ “.
ജ്ഞാനം,കവിത,മരണം,ഭാവികാലം,ജാലവിദ്യ
എന്നിവയുടെ ദേവനായിരുന്നു “ഓഡിൻ”
ഭീമാകാരമായ ചുറ്റികയും കയ്യിലേന്തി നിൽക്കുന്ന ദേവനാണ് ” തോർ ” . ഇടി, മിന്നൽ, കൊടുങ്കാറ്റ്‌,
ശക്തി, മനുഷ്യരാശിയുടെ സംരക്ഷണം എന്നിവയുടെ പ്രതീകമായിരുന്നു ‘ തോർ ‘.
കയ്യിൽ വാളേന്തി നിൽക്കുന്ന ദേവനാണ് ‘ ഫ്രയർ ‘.
സമുദ്ര ദേവന്റെ മകനായ ‘ ഫ്രയർ ‘
യുദ്ധം, വൈരാഗ്യം, സമാധാനം, സമൃദ്ധി, സൂര്യപ്രകാശം,കാലാവസ്ഥ എന്നിവയുടെ പ്രതീകമായിരുന്നു.
മരണത്തെ ഒരിക്കലും അവർ ഭയന്നിരുന്നില്ലാ.
വൈക്കിംഗുകൾ വിത്യസ്തർ ആയിരുന്നു. ഗർഭപാത്രത്തിൽ നിന്ന് പുറത്തുവരുന്നത് മുതൽ എങ്ങനെ പോരാടി മരിക്കണമെന്ന് ഒരു ചിന്ത
മാത്രമേ അവരുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.
” ദേവന്മാർ ഇതിനകം നമ്മുടെ വിധി തീരുമാനിച്ചിട്ടുണ്ടാകും ജീവിതം പോരാടുവാനുള്ളതാണ്, മരണമെന്ന വിധി എന്നെ കീഴടക്കുമ്പോൾ, സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കപ്പെടുന്നു. അവിടെ ദൈവം എന്റെ ബന്ധുക്കൾക്കൊപ്പം എനിക്കായി വിരുന്നൊരുക്കി കാത്തിരിക്കുന്നു ” എന്നവർ വിശ്വസിച്ചു.

ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ആടിനെയും, പോത്തിനെയും, പന്നിയേയും എന്തിനേറെ പറയുന്നു മനുഷ്യനേയും അവർ കുരുതി കൊടുത്തു. ദൈവത്തിന് കുരുതി കൊടുക്കുവാൻ വേണ്ടി തന്റെ തല അറുക്കുമ്പോൾ പോലും ചിരിച്ച മുഖവുമായി അതിനെ സ്വീകരിക്കുവാൻ അവർ തയ്യാറായിരുന്നു.ദൈവ സന്നിധിയിലേയ്ക്കുള്ള യാത്രയയപ്പായി അവരതിനെ കണ്ടു.അതി കഠിനമായ ശൈത്യകാലത്തെ നേരിടുവാനുള്ള വൈക്കിങ്ങുകളെ കഴിവ് ശാരീരികമായി അവരെ കൂടുതൽ ശക്തരാക്കി. കൃഷിയും മീൻ പിടുത്തവും ജീവിത മാർഗ്ഗങ്ങൾ ആയിരുന്നെങ്കിലും മൃഗങ്ങളെ വേട്ടയാടുന്നത് ഒരു വിനോദമായിരുന്നു. കരടികളെ ഒറ്റയ്ക്ക് നേരിട്ട് കീഴ്‌പ്പെടുത്തികൊണ്ട് അവർ അവരുടെ കരുത്ത് തെളിയിച്ചിരുന്നു. മനുഷ്യനേയും മൃഗങ്ങളേയും
ദാരുണമായി കൊല്ലുന്നത് നോക്കി നിൽക്കുവാൻ സ്ത്രീകൾക്കും കുട്ടികൾക്കും യാതൊരു മടിയും ഉണ്ടായിരുന്നില്ലാ. അവരുടെ ഇടയിൽ സ്ത്രീകളും കരുത്തുറ്റ പോരാളികളായിരുന്നു. കടൽ കടന്ന് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് സഞ്ചരിച്ചാൽ കൃഷിയ്ക്ക് അനുയോജ്യമായ കൂടുതൽ സമ്പത്തുള്ള പ്രദേശങ്ങൾ ഉണ്ടാകുമെന്ന് അവർ വിശ്വസിച്ചു. തങ്ങളുടെ കരുത്തുവെച്ച് വിദേശികളെ ആക്രമിച്ച് കീഴടക്കി സമ്പത്ത് കൊള്ളയടിക്കാൻ അവർ തീരുമാനിച്ചു.

ജീവിത നിലവാരത്തിൽ അവർ ഏറെ പിന്നിലായിരുന്നെങ്കിലും ലോകത്തെ തന്നെ മാറ്റി മറിച്ച, കപ്പൽ നിർമ്മാണത്തിൽ നാഴികക്കല്ലായ ” വൈക്കിങ് ലോങ്ഷിപ്പുകൾ ” അവർ പണിതുയർത്തി. വിപ്ലവകരമായ ഡിസൈനുകൾ അടുത്ത മൂന്ന് നൂറ്റാണ്ടുകൾ അവരെ യൂറോപ്യൻസിനെ ഭയപ്പെടുത്തുന്ന ക്രൂരന്മാരായ കടൽക്കൊള്ളക്കാരാക്കി മാറ്റി.കൊടുങ്കാറ്റും വമ്പൻ തിരമാലകളും അവർക്ക് ഒരു പ്രശ്നമേ ആയിരുന്നില്ലാ. കപ്പൽ നിർമ്മാണത്തിലെ അവരുടെ വൈദഗ്ദ്ധ്യം വളരെ അത്ഭുതം നിറഞ്ഞതായിരുന്നു. ഏത് പ്രതികൂല സാഹചര്യത്തെയും നേരിടുവാൻ കഴിയുന്നതായിരുന്നു അവരുടെ കപ്പലുകൾ.നീണ്ടതും വണ്ണം കുറഞ്ഞതും ഭാരമില്ലാത്തതുമായ ഇവയ്ക്ക് മണിക്കൂറിൽ 28 കിലോമീറ്റർ എന്ന തോതിൽ വേഗതയും ഉണ്ടായിരുന്നു. അവരുടെ കപ്പലുകളെ കുറിച്ച് പല പഠനങ്ങളും പിൽക്കാലത്ത് നടന്നിട്ടുണ്ട്.

Advertisement

ഇന്ന് മ്യൂസിയങ്ങളിൽ വൈക്കിങ് ലോങ്ഷിപ്പുകളെ നമുക്ക് കാണുവാൻ കഴിയും.വ്യാളീ മുഖത്തോട് കൂടിയ ഇവയെ ‘വ്യാളികപ്പൽ’ എന്നും വിളിക്കുന്നു.ദിശയറിയുവാൻ പ്രത്യേക സാങ്കേതിക വിദ്യകൾ അവർ കണ്ടെത്തിയിരുന്നു. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും,കടൽ കാക്കകളും എല്ലാം അവർക്ക് വഴികാട്ടിയായി. കൊടുങ്കാറ്റും, പേമാരിയും, ഇടിയും, മിന്നലും ഒന്നും അവർക്ക് മാർഗ്ഗതടസ്സങ്ങളായില്ലാ. അതൊക്കെയും അവരുടെ ദൈവങ്ങളുടെ പരീക്ഷണങ്ങളായി അവർ വിശ്വസിച്ചു. അവരുടെ കയ്യിൽ സൂക്ഷിച്ചിരുന്ന പക്ഷികളെ ദൂരേയ്ക്ക് പറത്തി വിടുകയും, ആ പക്ഷികൾ തിരിച്ചെത്തിയില്ലെങ്കിൽ കരയോട് അടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ‘ലിൻഡിസ്‌ഫാൺ’ എന്ന ചെറിയ ദ്വീപിലെ ഒരു ക്രിസ്ത്യൻ ആരാധനാലയം ആയിരുന്നു അവർ ആദ്യമായി കണ്ടെത്തിയതും ആക്രമണങ്ങളുടെ പരമ്പര തുടങ്ങിയതും. അവിടുത്തെ പുരോഹിതൻമാരെ വളരെ നിഷ്ഠൂരമായി അവർ വകവരുത്തി.793-ൽ സ്കാൻഡിനേവിയൻ വൈക്കിംഗ് കുടിയേറ്റത്തിന് ഇവിടെ നിന്നും തുടക്കം കുറിച്ചു. പുരോഹിതൻമാരെ കൊല്ലുകയും കടലിലേക്ക് വലിച്ചെറിയുകയും, ശേഷിച്ചവരെ അടിമകളാക്കുകയും ചെയ്തു. സമ്പന്നരുടെ കേദാരമായിരുന്ന പുരോഹിത മഠങ്ങൾ. പള്ളികളിൽ സൂക്ഷിച്ചിരുന്ന നിധികളെല്ലാം കവർച്ച ചെയ്തു. ഈ ഒരൊറ്റ സംഭവത്തിലൂടെ വൈക്കിംഗ് യമകിങ്കരന്മാർ യൂറോപ്യന്മാരുടെ പേടി സ്വപ്‌നമായി മാറി.കരുത്തുറ്റ പോരാളികൾ ആയിരുന്നു അവർ.

Why Is Lindisfarne Attack Important? - BaviPower Blog

സൈനിക പരിശീലനങ്ങൾ നേടിയവർ ആയിരുന്നില്ലെങ്കിലും സൈനികരെക്കാൾ മികച്ച പ്രകടനം അവർ കാഴ്ച്ചവെച്ചു. ലോകത്തിലെ ഏറ്റവും മികച്ച പോരാളികളായിട്ടാണ് ചരിത്രം ഇവരെ രേഖപ്പെടുത്തുന്നത്. അവരുടെ ആയുധങ്ങൾ വളരെ മികവുറ്റതായിരുന്നു. മൃഗങ്ങളുടെ കൊമ്പുകളുള്ള കിരീടങ്ങൾ ആയിരുന്നു അവരുടെ നേതാക്കൾക്ക് ഉണ്ടായിരുന്നത്. ചങ്ങലകൾ കൂട്ടി കെട്ടിയത് പോലെയുള്ള സംരക്ഷിത കുപ്പായങ്ങളും, മൂർച്ചയേറിയ കോടാലി,വാളുകൾ, നീണ്ട കുന്തം,അമ്പുംവില്ലും, മരത്തിൽ തീർത്ത വട്ടത്തിലുള്ള വലിയ പരിചകൾ എന്നിവയായിരുന്നു അവരുടെ പ്രധാന ആയുധങ്ങൾ.

ഒരു കയ്യിൽ വാളും, മറു കയ്യിൽ മഴുവുമായി കൊടുങ്കാറ്റ് പോലെ ചീറിപ്പാഞ്ഞു വരുന്ന യോദ്ധാക്കളെ കാണുമ്പോൾ തന്നെ എതിർ വശത്തെ സൈനികരുടെ ധൈര്യം ചോർന്ന് തുടങ്ങുമായിരുന്നു. ആക്രമണത്തിലെ വേഗതയായിരുന്നു അവരുടെ കൈമുതൽ. എതിരാളിയുടെ തലച്ചോർ ചിന്നി ചിതറുന്നത് പോലെ ലക്ഷ്യസ്ഥാനത്ത് മഴു എറിഞ്ഞു കൊള്ളിക്കുന്നതിൽ അവർ പ്രഗൽഭരായിരുന്നു. രക്തദാഹികളായി കണ്ണിൽ ചോരയില്ലാത്ത ക്രൂരതയുമായി അവർ വളർന്ന് കൊണ്ടേയിരുന്നു. കാൽ വെയ്ക്കുന്നിടത്ത് നിന്ന് പൊന്നും വെള്ളിയുമായി തിരിച്ചു പോകുമ്പോൾ അടിമകളെയും അവർ കൊണ്ട് പോയിരുന്നു.

845 ൽ റാഗ്നർ ലോഡ്ബ്രോക്ക് എന്ന നേതാവ് തന്റെ പോരാളികളുമായി 120 കപ്പലുകളിൽ സീൻ നദി മുറിച്ച് കടന്ന് പാരീസ് അക്രമിക്കുവാനായി എത്തിച്ചേർന്നു. പാരീസ് ഭരണാധികാരികൾ അതിനെ ചെറുത്തു നിന്നെങ്കിലും പൂർണ്ണമായി അവർക്ക് വിജയിക്കുവാൻ കഴിഞ്ഞില്ലാ. ഒരു സൈന്യത്തിന്റെ സമ്പൂർണ്ണ നാശം പോലും അവരുടെ ആക്രമണത്തിന്റെ അവസാനത്തിലേക്ക് നയിക്കില്ല എന്നവർ തിരിച്ചറിഞ്ഞു. അത്യാഗ്രഹത്താലും പ്രതികാരം തീർക്കുന്നതിനുമായി അവർ ശക്തിയോടെ മടങ്ങി വരുവാൻ സാധ്യതയുണ്ട്.

Advertisement

ഈ കടന്നുകയറ്റങ്ങൾക്ക് അറുതി വരുത്താനുള്ള ഏക മാർഗം അനുയോജ്യമായ ഒരു ചർച്ച തന്നെയാണെന്ന് അവർ കരുതി. ഫ്രാൻസിലെ രാജാവ് അവർക്ക് സ്വർണവും വെള്ളിയും മറ്റ് അമൂല്യ ശേഖരങ്ങളും നൽകി അവരെ തൃപ്തിപ്പെടുത്തി. കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും അവരുടെ ആക്രമണങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു. ഇംഗ്ലണ്ട്, സ്കോട്ലാണ്ട്, അയർലാൻഡ് ഗ്രീൻലാൻഡ്, ഫ്രാൻസ്, ജർമനി, റഷ്യ, തുർക്കിവരെ നീണ്ടുകിടക്കുന്നു അവരുടെ പര്യവേക്ഷണം. ലീഫ് എറിക്സൻ എന്ന വൈക്കിങ് നായകൻ അമേരിക്കവരെ എത്തുകയുണ്ടായി.

ഈ അന്ധകാരത്തിൽ നിന്നും പശ്ചിമയൂറോപ്പിനെ മോചിപ്പിക്കുന്നത് ക്രിസ്തുമതമാണ്. റോമൻ പ്രദേശങ്ങളെയാകെ തകർത്ത പ്രാകൃതന്മാർ വിവിധ പ്രദേശങ്ങളിൽ ക്രമേണ താമസം ഉറപ്പിച്ചപ്പോൾ അവരിൽ ഉൾക്കൊണ്ടിരുന്ന കാടത്തം മെല്ലെ വിട്ടകന്നു. ക്രൈസ്തവസംസ്കാരം അവരെ സ്വാധീനിച്ചപ്പോൾ പ്രാകൃതന്മാരും റോമാസംസ്കാരത്തിന്റെ അതിപ്രസരത്തിൽ അമർന്നു. ക്രിസ്തുമതത്തിൽ അഭയം തേടിയ അവർ മതപുരോഹിതന്മാരുടെ സ്വാധീനവലയത്തിലായി. പ്രാകൃതന്മാരുടെ രാജ്യങ്ങൾ അധഃപതിച്ചപ്പോൾ രാജ്യഭരണവും പുരോഹിതഹസ്തങ്ങളിൽ വന്നമർന്നു. ക്രൈസ്തവദേവാലയങ്ങൾ പെരുകി ഏകീകൃത ഭരണത്തിൻകീഴിൽ വന്നതോടൊപ്പം പശ്ചിമയൂറോപ്പും അന്ധകാരത്തിൽ നിന്നും മോചനം നേടി. രാജവാഴ്ചയും കൂടി പുനഃസ്ഥാപിതമായതോടെ യൂറോപ്പിൽ നിന്നു രാഷ്ട്രീയ അരാജകത്വം വിട്ടകന്നു; അതോടെ അന്ധകാരകാലഘട്ടവും.

ഇവരുടെ ഈ പോരാട്ടത്തിന്റെ കഥ ഒറ്റ ദിവസത്തെ
ഒരാളുടെ സങ്കൽപ്പത്തിൽ നിന്നും പിറവിയെടുത്തതല്ലാ. ഘട്ടം ഘട്ടമായി ഇതെങ്ങനെ സാധ്യമാകുമെന്ന് അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന
‘ വൈക്കിങ്സ് സീരീസ് ‘ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
Bright Fox എന്ന യൂട്യൂബ് ചാനലിൽ ഇതിന്റെ
വീഡിയോ ലഭ്യമാണ്. പ്രിയ സുഹൃത്തുക്കൾ കാണുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Here is the full Video link

Advertisement

 193 total views,  1 views today

Advertisement
Entertainment10 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment11 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment11 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX11 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy12 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment12 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health13 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy13 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket14 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment14 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment15 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment6 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment4 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment4 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment4 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »