ഐശ്വര്യ രജനികാന്തിന്റെ ‘ലാൽ സലാം’ ഫെബ്രുവരി 9ന് തിയറ്ററുകളിൽ ! കേരളാ ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ

രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ലാൽ സലാം’. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിക്കറ്റാണ് പ്രമേയം. ഫെബ്രുവരി 9ന് ചിത്രം തിയറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായ് ചിത്രം പ്രദർശനത്തിനെത്തും. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാന്റെതാണ് സംഗീതം. ചിത്രത്തെ കുറിച്ച് ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ശ്രീ കൃഷ്ണമൂർത്തിയുടെ വാക്കുകൾ,”ലൈക്ക പ്രൊഡക്ഷൻസുമായ് വീണ്ടും കൈകോർക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഞങ്ങൾ അറിയിക്കുന്നു. ‘ജയിലർ’ന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രമാണ് ‘ലാൽ സലാം’. രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ താരകുടുംബത്തോടൊപ്പം പങ്കുചേരാൻ വീണ്ടും സാധിച്ചതിൽ വലിയ അഭിമാനമുണ്ട്. ഭാവിയിൽ ഇനിയും ഒരുപാട് സിനിമകൾ ലൈക്ക പ്രൊഡക്ഷൻസുമായ് സഹകരിച്ചുകൊണ്ട് ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു”.

വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തിൽ ‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ‘3’, ‘വൈ രാജ വൈ’ എന്നീ ചിത്രങ്ങൾക്കും ‘സിനിമാ വീരൻ’ എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വർഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ‘ലാൽ സലാം’. ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീൺ ഭാസ്‌കർ, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലൻ, പിആർഒ: ശബരി.

You May Also Like

ഇരൈവൻ ബോക്‌സ് ഓഫീസിൽ പൊളിഞ്ഞു, ജവാൻ നായികയ്ക്ക് ആ നേട്ടം ആവർത്തിക്കാൻ ആയില്ല

ഇരൈവൻ ബോക്‌സ് ഓഫീസിൽ പൊളിഞ്ഞു തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച…

ദൃശ്യം 2 മലയാളത്തെ കുറിച്ച് കമാല്‍ ആര്‍ ഖാന്‍ പറഞ്ഞത്, മലയാളികൾ ഇന്ന് പുള്ളിയെ എയറിൽ കയറ്റും

മലയാളത്തിൽ ചരിത്രം സൃഷ്ടിച്ച സിനിമയാണ് ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം . ഇതിന്റെ…

നിങ്ങളെ ആത്മ ആനന്ദനിർവൃതിയുടെ പരകോടിയിൽ എത്തിക്കുന്ന ‘ഡിസയർ’

Desire (2011) Drama, Romance Love, desire and complications… നിള ഒരു ഇറോട്ടിക് ഡ്രാമാ…

മോഹൻലാലിന്റെ ‘വൃഷഭ’യിലൂടെ പാൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ഷനായ കപൂർ

മോഹൻലാലിന്റെ ‘വൃഷഭ’യിലൂടെ പാൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ഷനായ കപൂർ കഴിഞ്ഞ കുറച്ച് നാളുകളായി കണക്ട്…