‘മൊയ്‌ദീൻ ഭായ് എത്തി’; ലാൽ സലാം ചിത്രത്തിൽ രജനികാന്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മൊയ്‌ദീൻ ഭായുടെ വരവ് ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിൽ രജനികാന്ത് എത്തുന്നതോടെ ചിത്രത്തിന് ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചാണ് രജനികാന്തിനെ പോസ്റ്ററിൽ കാണുന്നത്. താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും. ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. അർധരാത്രിയോടെയാണ് പോസ്റ്റർ പുറത്ത് വന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സംഗീതം – എ ആർ റഹ്മാൻ, ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റർ – പ്രവീണ് ഭാസ്‌കർ, പി ആർ ഒ – ശബരി

Leave a Reply
You May Also Like

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

സൂഫി പറഞ്ഞ കഥയിലൂടെയാണ് ഷർബാനി മുഖർജി എന്ന ബോളിവുഡ് നടി മലയാളികൾ ശ്രദ്ധിക്കുന്നത് . ചിത്രത്തിലെ…

കൺഫ്യൂസ്ഡ് ആക്കുന്ന ശിവരാജ് കുമാറിന്റെ ഗോസ്റ്റ്

കൺഫ്യൂസ്ഡ് ആക്കുന്ന ശിവരാജ് കുമാറിന്റെ ഗോസ്റ്റ് തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ സ്റ്റാറ്റസ് :…

‘രാമറാവു ഓൺ ഡ്യൂട്ടി’ ബോക്സോഫീസ് ദുരന്തമായപ്പോൾ രവിതേജ നിർമ്മാതാവിനോട് ചെയ്തത്

സിനിമ പൊളിഞ്ഞാൽ ഒരു കൂസലും ഇല്ലാതെ കൈകഴുകുന്ന തങ്ങൾ ആണ് പൊതുവെ സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളത്.…

ബ്ലൗസ് ലെസ് സാരിയിൽ സുന്ദരിയായി നിഖില

സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ്…