രാവ് പകലാക്കി അദ്ധ്വാനിച്ച ഒരാളെ എത്ര നിസാരമായ “കറിവേപ്പില” പോലെയാണ് മൂലക്ക് ഇരുത്തിയത്

137

Lal Thomas

വികല മാനസരെ നിങ്ങൾക്ക് സ്വസ്തി !

വൈകുന്നേരം 6 മണി മുതൽ സ്ഥിരമായി കൊറോണ കാലത്ത് കേട്ട് കൊണ്ടിരുന്ന വിജയേട്ടന്റെ ” തള്ളൽ ” എന്നൊക്കെ ചിലർ ആക്ഷേപിക്കുന്ന പത്ര സമ്മേളനം നിർത്തിയത് കണ്ടപ്പോൾ , അത് കേൾക്കാതെ ഇരുന്നപ്പോൾ ഇന്ന് വല്ലാത്ത അസ്വസ്ഥത ഉണ്ടായി എന്നത് സത്യമാണ് . സ്ഥിരമായി അത് കേട്ട് കൊണ്ടിരുന്നപ്പോൾ മറ്റെന്തും നമ്മൾ മറക്കുന്ന ഒരവസ്ഥ ആയിരുന്നു ആ ആറ് മണി നേരം എന്നുള്ളത് ഒരു സത്യമായിരുന്നു .കൂട്ടിൽ കിടക്കുന്ന കോഴിയെ കുറിച്ചും കാട്ടിൽ കിടക്കുന്ന ആനയെ കുറിച്ചും കുരങ്ങിനെ കുറിച്ച് പോലും ഇത്രയധികം കരുതൽ ഉള്ള ഒരു മനുഷ്യൻ നമുക്ക് മുഖ്യനായി കിട്ടിയതിൽ എല്ലാവരെയും പോലെ ഞാനും സന്തോഷിച്ചിരുന്നു . ചില നേരങ്ങളിൽ ഒക്കെ അടുക്കള ജോലികളിൽ ഭർത്താക്കന്മാർ ഭാര്യമാരെ സഹായിക്കണം എന്നൊക്കെ പറയുമ്പോൾ നമ്മുടെ ഭാര്യമാർ പോലും വികാര തള്ളിച്ചയാൽ മൂർത്തികൾ ആയി പോയി എന്നതാണ് സത്യം .

ഇന്ത്യയിൽ കേരളം എന്നൊരു സംസ്ഥാനം ഉണ്ടെന്നും , മലനാട് ഇടനാട് തീര പ്രദേശം എന്നിങ്ങനെ മൂന്നായി തരം തിരിച്ച കേരളത്തിൽ ഇങ്ങനെ ഒരു മുഖ്യൻ ഉണ്ടെന്നും നമ്മൾ അറിയാതെ പോയി .” ഇത് കേരളമാണെടാ ” എന്ന സ്ഥിരം കമ്മി വചനങ്ങൾ കേൾക്കാതെ പോകുന്ന നാളുകൾ …..! വിജയേട്ടൻ ഒരു ശുംഭൻ ( സ്വയം പ്രകാശിക്കുന്ന ) ആയത് കൊണ്ടാകാം പത്ര സമ്മേളനം നിർത്തിയത് എന്ന് ഞാൻ ആശ്വസിക്കുകയാണ് . അതോ സ്പ്രിംഗ്ളർ ചീറ്റിയപ്പോൾ അതിൽ കാല് തട്ടി വീണുവോ ? മാറി നിൽക്ക് , പണി നോക്ക് , കടക്ക് പുറത്ത് എന്നൊക്കെ പത്ര വൃന്ദം ആയ നാലാം ലിംഗക്കാരെ മാറ്റി നിർത്തിയിരുന്ന വിജയേട്ടൻ എത്ര ആത്മാർത്ഥം ആയാണ് ഓരോ ആറ് മണി നേരങ്ങളും പത്രക്കാരെ ചേർത്ത് നിർത്തി . നമുക്കായി കരുതിയത് !!! ഓർക്കുമ്പോൾ തന്നെ എനിക്ക് സങ്കടം വരുന്നുണ്ട് .

ബ്രണ്ണൻ കോളേജിന്റെ മുന്നിൽ ഊരിപിടിച്ച വാളിന്റെ ഇടയിൽ കൂടി ചങ്കും വിരിച്ചു നടന്ന വിജയേട്ടൻ ! ചെന്നിത്തലയന്റെയും ഗുണ്ട് ഷാജിയുടെയും ഉണ്ടയില്ലാത്ത വെടിക്ക് മുമ്പിൽ കാലിടറുന്ന വീണ വിജയേട്ടൻ! ആയി ഞാൻ എന്റെ മുഖ്യനെ കാണുന്നില്ല . എന്തൊക്കെയോ അദ്ദേഹത്തിന് ഇനിയും പറയുവാൻ ഉണ്ടായിരുന്നു . പറയാൻ ഒരായിരം വാക്കുകൾ ബാക്കി വെച്ചിട്ടാണ് അദ്ദേഹം നിർത്തിയത് എന്നോർക്കുമ്പോൾ ചില നേരങ്ങളിൽ ഒക്കെ ഞാൻ നെടുവീർപ്പ് ഇടാറുണ്ട് . പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്ന സമയത്താണല്ലോ അദ്ദേഹം പോയത് എന്നൊരു വിഷമം ഇല്ലാതെയില്ല . അതോ പ്രവാസികളെ ഓർത്ത് അദ്ദേഹം ഏതെങ്കിലും ഒരു മൂലയിൽ ഇരുന്ന് “തേങ്ങാ” റുണ്ടോ ആവോ !!പ്രവാസികൾക്ക് വേണ്ടി അദ്ദേഹം വാഗ്ദാനം ചെയ്ത സ്വപ്ന പദ്ധതികൾ ഓർക്കുമ്പോൾ ഇപ്പോഴും ഞാൻ രോമാഞ്ചം അണിയാറുണ്ട് . പ്രവാസികളിൽ പലർക്കും കൊറോണ ബാധിച്ചത് അദ്ദേഹത്തെ നന്നായി അലട്ടിയിരുന്നു എന്നത് അവസാന നാളുകളിലെ പത്ര സമ്മേളനം കണ്ടാൽ മനസിലാകും .

എന്തൊക്കെ ആയാലും , മലയാളികൾ ഒരിക്കലും നന്ദി ഇല്ലാത്തവർ ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു . രാവ് പകലാക്കി അദ്ധ്വാനിച്ച ഒരാളെ എത്ര നിസാരമായ ” കറിവേപ്പില ” പോലെയാണ് മൂലക്ക് ഇരുത്തിയത് . വിജയേട്ടന്റെ മനസ് നന്നായി നൊന്തിട്ടുണ്ടാകണം . അല്ലെങ്കിൽ അദ്ദേഹം ഒരിക്കലും ഇത്തരത്തിൽ ഒരു കടുത്ത തീരുമാനം എടുക്കില്ല എന്നത് ഉറപ്പാണ് . അത്തരത്തിൽ ഒരു തീരുമാനം വിജയേട്ടനെ കൊണ്ട് എടുപ്പിച്ചവർ ആരായാലും അവർക്ക് വലിയ വില കൊടുക്കേണ്ടി വരും !! വല്യ വെല വികല മാനസ്കരെ നിങ്ങൾക്ക് മാപ്പില്ല !!!


കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ് നേതാവായിരുന്ന ലാലാ ജഗത് നരേൻ സ്ഥാപിച്ച പ്രമുഖ പത്രമായ പഞ്ചാബ് കേസരിയിൽ ക്യാപ്റ്റന്റെ ചിത്രവും കൊടുത്ത് സംസ്ഥാനത്തെ അഭിനന്ദിച്ചുകൊണ്ട് ഒരു റിപ്പോർട്ട് ഉണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയായ ക്യാപ്റ്റൻ അമരിന്ദർ സിംഗിനെ അല്ല കേരളത്തിന്റെ ക്യാപ്റ്റൻ സഖാവ് പിണറായി വിജയനെകുറിച്ചാണ്.അതിന്റെ തലക്കെട്ട് ഇങ്ങനെ ആണ്‌. “സബാഷ് കേരളാ! കമാൽ കർ ദിയാ”.ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് മുതൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിൽ എടുത്ത നടപടികളും വിശദീകരിച്ചുകൊണ്ട് അങ്ങനെ പോകുന്ന റിപ്പോർട്ട് മറ്റു സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണം എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.  ഈ പഞ്ചാബുകാരൊന്നും ഷാജിയുടെയും ബലരാമന്മരുടെയും ഫേസ്‌ബുക്ക് പോസ്റ്റ് ഒന്നും കാണുന്നില്ല എന്നതിൽ അതിയായ നിരാശയുണ്ട്.