വണ്ടി പോട്ടെ വണ്ടി പോട്ടെ, വണ്ടി വടക്കോട്ട് തന്നെ പോകട്ടെ !

60

Indian railway clipart 11 » Clipart StationLal Thomas (കാപ്പിലാൻ)

എല്ലാ വണ്ടിയ്മ് വടക്കോട്ടാ ?

കേരളത്തിൽ കൂടി ഇന്നലെ മുതൽ ബംഗാളി ബാബുമാരെ കൊണ്ട് ട്രെയിനുകൾ ഓടിത്തുടങ്ങി . നല്ല കാര്യം . ചില കൊങ്ങികളും സംഘികളും പറയുന്നത് ആ ട്രെയിനുകളിൽ ഒന്നിൽ പോലും എൻജിൻ ഇല്ലാതെയാണ് ഓടുന്നത് . ചക്കളത്തി സഖാക്കളും വിജ്ജ്യനും കൂടി തള്ളി തള്ളിയാണ് വണ്ടികൾ വടക്കോട്ട് എടുക്കുന്നത് എന്നാണ് . സത്യം എന്താണ് എന്ന് അറിയില്ല , എന്നാൽ ഒരു സത്യം അറിയാം അമ്മാതിരി തള്ളുകൾ ആണ് സഖാക്കൾ ട്രെയിൻ തള്ളുന്നതിൽ കാട്ടുന്നത് എന്നാണ് . ബംഗാളിലേക്ക് ഓടേണ്ട വണ്ടി കേരളം തെക്കോട്ട് എടുക്കുന്ന ഈ സമയത്ത് എന്തിനാണ് സഖാക്കൾ തള്ളി വടക്കോട്ട് വിടുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല . ഈ തള്ളുന്നതിൽ കേരളത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്നും അറിയില്ല .

എന്നാൽ എനിക്കെന്റെ ചെറിയ മനസ്സിൽ തോന്നിയ ഒരു വലിയ കാര്യം പറയാം . അതാകാം ഈ തള്ളലിന്റെ ലക്‌ഷ്യം എന്നാണ് ഞാൻ മനസിലാക്കുന്നത് . അതോ ഇനി വേറെ വല്ല കാര്യവും ഉണ്ടോ ആവോ ! ഇന്ത്യ മഹാരാജ്യത്തിന്റെ അതിരുകളിൽ അല്ലാതെ വേറെങ്ങും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലയുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല . സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര വർഷം കഴിഞ്ഞിട്ടും എന്നത് പ്രത്യേകം ഓർക്കണം . രണ്ടിടത്ത് നിന്നും മൂടോടെ പിഴുത് മാറ്റിയത് ഈ സമയം ഓർക്കാതെ വയ്യ . കേരളത്തിൽ കുറെ കാലം കൊണ്ട് കമ്മ്യൂണിസ്റ്റ് പച്ച പോലെ സഖാക്കൾ വിളകൾ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അവിടം മാത്രമാണ് ഇനിയുള്ള ആകെ പ്രതീക്ഷ .
അപ്പോൾ എന്താണ് വഴി ?

ഒരു കമ്മ്യൂണിസ്റ്റ് തുടർഭരണം കൊണ്ടല്ല ബംഗാളി ബാബുമാർ നാട് വിടേണ്ടി വന്നത് സാധാരണ ജനങ്ങളിലേക്ക് എത്തിക്കണം . ബംഗാളികൾ , മലയാളികൾ എന്നീ രണ്ട് ജനത എന്ത് കൊണ്ട് നാട് വിട്ട് പ്രവാസം അനുഭവിക്കേണ്ടി വന്നു എന്നതൊക്കെ ഈ സമയത്ത് ആലോചിക്കുന്നത് നന്നാകും 🙂 കേരളത്തിൽ വന്നവർ എല്ലാവരും ബംഗാളികൾ ആയിരുന്നില്ല . ബീഹാറിയും ഒറീസയിൽ നിന്നുമൊക്കെ കേരളത്തിൽ വന്നിട്ടുണ്ട് . എന്നാലും പൊതുവെ കൂടുതൽ ബംഗാളികൾ ആയിരുന്നു . അത് ഇവർ പറഞ്ഞില്ലെങ്കിലും നമുക്കറിയാം .കേരളത്തിൽ ഒരു തുടർഭരണം കമ്മികൾ ആഗ്രഹിക്കുന്നുണ്ടാകാം . നമുക്കവരെ കുറ്റം പറയാൻ ഒക്കില്ല . ആഗ്രഹിക്കാൻ എല്ലാവർക്കും അവകാശം ഉണ്ടല്ലോ . പക്ഷെ ആഗ്രഹങ്ങൾ കടുത്തു പോകരുത് . ആഗ്രഹിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ ദാസാ / വിജയ .കാര്യങ്ങൾ എന്ത് തന്നെയായാലും ഞാൻ ഇപ്പോഴും ചിന്തിക്കുകയാണ് ..നമ്മുടെ ബംഗാളി ബാബുമാർ എവിടെ ? വണ്ടി പോട്ടെ വണ്ടി പോട്ടെ വണ്ടി വടക്കോട്ട് തന്നെ പോകട്ടെ !