കൊറോണ കാരണം കേരളത്തിലേക്ക് വരാൻ കഴിയാതെ ഇറ്റലിയിലെ എയർപോർട്ടിൽ കുടുങ്ങി മലയാളികൾ, ഇന്ത്യൻ സർക്കാർ ലാൻഡിങ്ങിനു അനുമതി നിഷേധിച്ചെന്ന് ഇറ്റലി

131

കൊറോണ കാരണം കേരളത്തിലേക്ക് വരാൻ കഴിയാതെ ഇറ്റലിയിലെ എയർപോർട്ടിൽ കുടുങ്ങി മലയാളികൾ,
ഇന്ത്യൻ സർക്കാർ ലാൻഡിങ്ങിനു അനുമതി നിഷേധിച്ചെന്ന് ഇറ്റലി.
പ്രവാസികൾ എവിടെ പോകാൻ ? കേന്ദ്ര-കേരള സർക്കാരുകൾ യോജിച്ചു ഒരു തീരുമാനം എടുക്കണം.

=======

കൊറോണ കാരണം കേരളത്തിലേക്ക് വരാൻ കഴിയാതെ ഇറ്റലിയിലെ എയർപോർട്ടിൽ കുടുങ്ങിയ മലയാളികളുടെ ദുരവസ്ഥ ശ്രദ്ധിക്കുക. ജന്മനാട്ടിൽ വരാൻ കഴിയാതെ പിന്നെ അവർ എവിടെ പോകാൻ ? ഇന്നത്തെ ദിവസത്തേക്കുള്ള ടിക്കറ്റും എടുത്താണ് അവർ എയപോർട്ടിൽ നിൽക്കുന്നത്. അനവധിപേരുണ്ട്. ചൈനയ്ക്കു ശേഷം കൊറോണ ഏറ്റവും ദുരന്തം വിതച്ച രാജ്യമാണ് ഇറ്റലി. അതുകൊണ്ടുതന്നെ ആ രാജ്യത്തിലേക്കുള്ള വിമാനസർവീസുകൾ പല രാജ്യങ്ങളും നിർത്തി വച്ചിരിക്കുകയാണ്. വളരെ പെട്ടന്ന് സംജാതമായ ഈ സ്ഥിതിവിശേഷം കാരണം വളരെ ദിവസങ്ങൾക്കു മുൻപ് ടിക്കറ്റും കാര്യങ്ങളും തയ്യാറാക്കി വച്ചവരാണ് ഇപ്പോൾ അവിടെ കുടുങ്ങിക്കിടക്കുന്നത്. കൊറോണയുടെ ആക്രമണത്തിൽ വികസിത രാജ്യമായ ഇറ്റലി പകച്ചുനിൽക്കുകയാണ്. കേരളത്തേക്കാൾ ആരോഗ്യസംവിധാനങ്ങൾ ഉണ്ടെന്നു നമ്മൾ കരുതിയിരുന്ന ഇറ്റലിയുടെ അവസ്ഥ ഭീകരമാണ്. അതുകൊണ്ടുതന്നെ അവിടെയുള്ള മലയാളികൾ ഭയത്തോടെയാണ് അവിടെ നിൽക്കുന്നതും. അവരെ നാട്ടിലെത്തിച്ചു ആരോഗ്യപരിശോധനകൾ നടത്താനുള്ള കാര്യങ്ങൾ കേന്ദ -കേരള സർക്കാരുകൾ ചെയ്യേണ്ടതാണ്. ഈ വീഡിയോ ശ്രദ്ധിക്കൂ. അവർ പറയുന്നത് കേൾക്കൂ…


ഇന്ത്യൻ സമയം രാത്രി 11.30 ആണ്.!
കേരള സർക്കാരിൻ്റെ അതിവേഗ ഇടപെടൽ ഉണ്ടായിരിക്കുന്നു

ഇറ്റലിയിൽ നിന്നും വരാൻ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാർക്ക് കോവിഡ് 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ യാത്ര ചെയ്യാൻ അനുമതി നൽകൂ എന്ന നിർദ്ദേശം നൽകിയതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം ടെസ്റ്റ്‌ റിപ്പോർട്ട് ഇല്ലാത്തതിന്റെ പേരിൽ നിരവധി മലയാളികൾ ഇറ്റലിയിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നതായി അറിയാൻ കഴിഞ്ഞു. യാത്രക്കാർക്ക് രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടത് നിർബന്ധമാക്കിയിരിക്കുകയാണ്. രോഗികളുടെ ബാഹുല്യം നിമിത്തം വിദേശത്തെ അധികൃതർ യാത്രക്കാരെ യഥാസമയം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിൽ വിമുഖത കാണിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതു നിമിത്തം ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഒട്ടനവധി പ്രയാസം നേരിടേണ്ടി വരുന്നുണ്ട്.
രോഗം പരക്കാൻ ഇടയാകാത്ത വിധം മുൻകരുതലുകളെടുക്കണം എന്ന കാര്യത്തിൽ സംശയമില്ല എങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കപ്പെടേണ്ടതാണ്. ഇന്ത്യയിലേക്ക് എത്തുമ്പോൾ തന്നെ അവരെ പരിശോധിച്ച് ആവശ്യമെങ്കിൽ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനവും നമ്മുടെ രാജ്യത്തുണ്ട്.
ഈ സർക്കുലർ പിൻവലിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ഇറ്റലിയിലെ എയർപോർട്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അഭ്യർത്ഥിക്കുന്നു.