പ്രവാസികൾ ഇന്ത്യയിലേക്ക് വരുന്നത് എന്ത് അർത്ഥത്തിലാണ് വന്ദേ ഭാരത് മിഷൻ എന്ന പേരിട്ടിരിക്കുന്നത് ?

  298

  Lal Thomas (കാപ്പിലാൻ)

  വന്ദേ ഭാരത് മിഷൻ !!
  ഇന്നലെയോ അല്ലെങ്കിൽ ഒരാഴ്ച മുമ്പെയോ മുതൽ കേട്ട് തുടങ്ങിയതാണ് വന്ദേ ഭാരത് മിഷ്യൻ !! എന്നാൽ എന്താണ് ഈ മിഷൻ എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല . പണ്ട് കുവൈറ്റ് ഇറാഖ് യുദ്ധത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിച്ച വീര കഥകൾ ഉണ്ട് . അത് പോലെ പല യുദ്ധമുഖങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കുവാൻ നമ്മുടെ നേതാക്കൾ ഉണ്ടായിരുന്നു . എന്നാൽ എന്താണ് ഇവിടെ ഭാരതത്തിൽ ഉള്ള പ്രത്യേകത എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല .

  30 വർഷങ്ങൾ ആകുന്നു ഞാൻ പ്രവാസത്തിൽ ആയിട്ട് . ഒരിക്കൽ പോലും കേരളത്തിലെയോ ഇന്ത്യയിലെയോ ഒരു പഞ്ചായത്ത് മെമ്പറിന് പോലും വോട്ട് കൊടുക്കാനോ വോട്ട് മറിക്കാനോ ജയിപ്പിക്കാനോ ആയിട്ടില്ല . എന്നാലും ഞാൻ വിശ്വസിക്കുന്ന എന്റെ രാഷ്ട്രീയം എനിക്കുണ്ട് .ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി വാദിക്കേണ്ട ആവശ്യങ്ങളും എനിക്കുണ്ട് .
  ഓർമ്മ വെച്ച നാൾ മുതൽ നാട്ടിൽ പ്രവാസികൾ ഉണ്ട് . അവരുടെ അത്തറിന്റെ മണം ഉണ്ട് . അവർ കൊണ്ടുവരുന്ന പുത്തൻ ഉടുപ്പുകളുടെ നിറം ഉണ്ട് . അതൊക്കെ കണ്ട് കൊണ്ടും ആ വഴി പോയതും കൊണ്ടാണ് ഞാനും ഒരു പ്രവാസി ആയി തീർന്നത് എന്ന് വൈകിയാണെങ്കിലും കാതരേ ! ഞാൻ മനസിലാക്കുന്നു . പണ്ട് കാലം തൊട്ട് ഇന്നോളം ഒരു യാത്രക്കാരനെയും പാതി വഴിയിൽ ഫ്‌ളൈറ്റിൽ നിന്നും ഒരു പൈലറ്റും ചെല്ലക്കിളിയും ഇറക്കി വിട്ടിട്ടില്ല . ടിക്കറ്റ് ഇല്ലാതെ ആരും ഫ്‌ളൈറ്റിൽ കയറീട്ടും ഇല്ല .

  മൊബൈൽ ഫോൺ എന്ന ആദ്യ സമ്പ്രദായം വന്ന നാൾ മുതൽ ഇന്നോളം നോക്കിയ , അൽക്കാടെൽ മുതൽ ഇന്നത്തെ സാംസങ് ആപ്പിൾ വരെ പ്രവാസികൾ ഉപയോഗിക്കുന്നുണ്ട് . ഇന്ന് പ്രവാസികൾ കൂടുതലും ഉപയോഗിക്കുന്നത് ആപ്പിൾ ഫോണുകൾ ആയിരിക്കാം . എന്റെ ആദ്യ ഫോൺ നോക്കിയ ആയിരുന്നു . അതിൽ കൂടി ആദ്യമായി അമേരിക്കയിൽ വിളിച്ച ഒരാളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ കരുതി ഞാൻ ആകും ആദ്യമായി മൗണ്ട് എവറസ്റ്റ് കീഴടക്കിയത് എന്ന് . അത്രക്ക് വിലയുണ്ടായിരുന്നു ആ വിളിക്ക് !!! സത്യം .നാട്ടിൽ വരുന്ന പ്രവാസികൾക്ക് ഒന്നും രണ്ടും സിമ്മുകൾ ഉണ്ടാകും . അത് സ്വാഭാവികം . വീണ്ടും ബി എസ് എൻ എൽ സിമ്മുകൾ കൊടുക്കാം എന്ന് കേരള മുഖ്യൻ പറഞ്ഞത് എന്ത് കൊണ്ട് എന്നറിയില്ല എങ്കിലും ചിലപ്പോൾ നഷ്ടത്തിൽ ഓടുന്ന കമ്പനിയെ ലാഭത്തിൽ ഓടിക്കാൻ ഉള്ള തന്ത്രമാകും . ഇതിനെക്കുറിച്ച് വിവരം ഉള്ളവർ പറഞ്ഞാൽ നന്നാകും .(ഒരു വിവരവും ഇല്ലാത്തവരുടെ വാക്കുകളും കേൾക്കും ).

  കേരളത്തിൽ വരുന്ന പ്രവാസികൾക്ക് സിം കാർഡ് കൊടുക്കാം എന്ന് മുഖ്യൻ പറയുമ്പോഴും ടിക്കറ്റ് പോലും കൊടുക്കാത്ത പ്രധാനമന്ത്രിയെ വാഴ്ത്തി , ഒരു ടിക്കറ്റ് പോലും എടുക്കാൻ ശേഷി ഇല്ലാത്തവർ അല്ല പ്രവാസികൾ ..അഥവാ അങ്ങനെ ടിക്കറ്റ് കൊടുക്കേണ്ടി വന്നാൽ സംസ്ഥാനവും കേന്ദ്രവും വലിയ കടക്കെണിയിൽ പോകും എന്ന് പറഞ്ഞു കൊണ്ട് ചില ചെറ്റകളുടെ ചെറ്റ പോസ്റ്റ് കണ്ടത് കൊണ്ടാണ് ഈ പോസ്റ്റ്. നിങ്ങളും ആ നിലവാരത്തിൽ ഇതിനെ കണ്ടാൽ മതി . അല്ലെങ്കിൽ തന്നെ നിന്നെയൊക്കെ നന്നാക്കിയിട്ട് എനിക്ക് പുണ്യം കിട്ടാൻ പോകുന്നില്ലല്ലോ .

  മഹാന്മാരായ കോൺഗ്രസ് പ്രധാനമന്ത്രിമാർ ജീവിച്ച ഭരിച്ച ഭാരതത്തിലാണ് നമ്മൾ ജീവിക്കുന്നത് . നെഹ്‌റു മുതൽ ഇന്ദിര പ്രിയദർശിനി വരെ അല്ലെങ്കിൽ രാജീവ് ഗാന്ധിമുതൽ മൻമോഹൻ സിങ് വരെ പ്രഗത്ഭരായ രാഷ്ട്ര തന്ത്രഞ്ജർ ജീവിച്ച മണ്ണിൽ , ഒരു ഇന്ത്യക്കാരൻ എന്ന് പായുന്നതിൽ നമ്മൾ നാണിക്കേണ്ട ഗതികേടിൽ കൊണ്ടെത്തിച്ചത് ഇന്നത്തെ രാഷ്ട്രീയക്കാരാണ് .ഒരു മഹാമാരി വരുമ്പോൾ അല്ലെങ്കിൽ രാജ്യത്തിൽ ഒരു ആപത്ത് നേരിടുമ്പോൾ അവരൊക്കെ ധൈര്യമായി മുന്നോട്ട് വന്ന ചരിത്രങ്ങൾ ഉണ്ട് .ഇന്നലെ വരെ ഞാൻ ഒരു ഭാരതീയൻ എന്നതിൽ അഭിമാനിച്ചെങ്കിൽ ഇന്ന് പൊതു സമൂഹത്തിൽ ഞാനും ഒരിന്ത്യൻ എന്ന് പറയുവാൻ എനിക്ക് ലജ്ജ തോന്നുന്നു . ഒരു പൊതു സമൂഹത്തെ രണ്ട് മാസമായി പാത്രം കൊട്ടിയും വിളക്ക് കൊളുത്തിയും മൃത പ്രായമായവരുടെ നെഞ്ചത്ത് പൂക്കൾ വിതറിയും സുഖിച്ച് അഭിരമിക്കുന്ന ഒരു പ്രധാനമന്ത്രി .! അതിന്റെ ഓരം പറ്റി റാൻഎന്ന് മാത്രം പറഞ്ഞു ശീലിച്ച ഒരു മുഖ്യൻ ..ഇവരല്ലാതെ എന്താണ് എന്റെ ഭാരതവും കേരളവും !! എനിക്ക് ഇവരെ ഓർക്കുമ്പോൾ ഒരു വികാരവും എന്റെ സിരകളിൽ കൂടി ഓടില്ല…വെറും ശവങ്ങൾ !! അത്ര മതി .

  വിഷയത്തിലേക്ക് വരാം …എന്താണ് ഭാരത് മിഷൻ !!ഞാൻ ഈ വിഷയത്തിൽ ആദ്യ ചർച്ച കേൾക്കുന്നത് ഒരു മാസം മുമ്പാണ് . അന്നാണ് പ്രവാസികളെ ഗൾഫിൽ നിന്നും കൊണ്ടുവരുന്ന കാര്യം ഏഷ്യ നെറ്റിൽ ഒരു ചർച്ചയിൽ കണ്ടത് . അന്നും ആ മൈരൻ ആ വിഷയത്തിൽ ഉഴപ്പി കളിക്കുന്നത് കണ്ടു . എന്താണ് പ്രവാസികൾ ? എന്ന് പോലും ചോദിക്കുന്നത് ഒരു സമയം കണ്ടു എന്നാണ് എന്റെ ഓർമ്മ .അവനെയാണ് വിദേശസഹ മന്ത്രിയായി നമ്മൾ കൊണ്ടാടുന്നത് . അവൻ പറയുന്നതിന്റെ അർഥം എന്താണ് എന്ന് അവന് തന്നെ അറിയില്ല . { സോറി , അദ്ദേഹം എന്നും സാർ എന്നും വിളിക്കാൻ എന്റെ പട്ടി വരും }.

  ഇന്നാണ് വീണ്ടും ഭാരത് മിഷന്റെ പോസ്റ്റ് ഒരുവന്റേത് കാണുന്നത് . അതിൽ അവൻ പറയുന്നത് പ്രവാസികൾ വരുമ്പോൾ അവർക്ക് കട്ടിൽ കിടക്കുന്നുണ്ട് . പല്ല് തേക്കാൻ പേസ്റ്റ് കൊടുക്കുന്നുണ്ട് , ബ്രഷ് ഉണ്ട് . ബസ് ഉണ്ട് . പിന്നെ ടിക്കറ്റും കൊടുക്കണോ ? ടിക്കറ്റ് എടുക്കാൻ പാങ്ങില്ലാത്തവർ അല്ല ഗൾഫിൽ കിടക്കുന്നത് എന്നെല്ലാമാണ് . പത്ത് പതിനഞ്ച് വർഷം അറബി നാട്ടിൽ ചൊരച്ച സംഘി കുട്ടന് അറിയാത്തതല്ല . ഗൾഫ് നാട്ടിലെ പ്രവാസി ദുരിതങ്ങൾ . അപ്പോഴും അവൻ ന്യായികരിക്കുന്നത് , പ്രവാസികൾക്ക് ടിക്കറ്റ് കൊടുത്താൽ രാഷ്ടം വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകുമെന്നാണ് . കോടിക്കണക്കിന് രൂപ വിദേശ സഞ്ചാരത്തിന് വേണ്ടി ഉപയോഗിച്ച ഒരു തെണ്ടിയുടെ അനുയായിയാണ്‌ ഇത് എന്നോർക്കണം . തെണ്ടി എന്ന വാക്ക് ഉപയോഗിച്ചത് മനഃപൂർവം ആണ് . കഴിഞ്ഞ ശനിയാഴ്ച 700 ടൺ ppe കിറ്റുകൾ ആണ് ദുബായിൽ നിന്നും ഇന്ത്യയിൽ വന്നത് . കൂടാതെ ലോകം മുഴുവൻ പിഎം കെയർ എന്ന ഫണ്ടിലേക്ക് തെണ്ടുന്ന തെണ്ടിയും കൂടിയാണ് ഇത് . ഒരു രാജ്യത്തെ എത്ര ദുസ്ഥിതിയിൽ ആണ് ചില കൂട്ടർ എത്തിച്ചത് എന്നോർക്കുക .

  എനിക്കിപ്പോഴും മനസിലാകാത്ത ഒരു കാര്യം ,….. പ്രവാസികൾ ഇന്ത്യയിലേക്ക് വരുന്നത് എന്ത് അർത്ഥത്തിലാണ് വന്ദേ ഭാരത് മിഷൻ എന്ന പേരിട്ടിരിക്കുന്നത് എന്നാണ് ? ആദ്യമായിട്ട് ഒന്നുമല്ല ഇന്ത്യക്കാർ കടൽ കടക്കുന്നതും പ്രവാസികൾ ആയി മാറുന്നതും . ഇവർ എന്തെങ്കിലും പ്രവാസികൾക്ക് വേണ്ടി ചെയ്തിരുന്നു എങ്കിൽ ആ വാക്കിന് വിലയുണ്ടായിരുന്നു .. ഞാൻ എന്ത് അർത്ഥത്തിലാണ് ഈ മിഷനെ ഏറ്റെടുക്കേണ്ടത് എന്ന് അർത്ഥശങ്കയിൽ ഉഴലുന്ന ഒരു പ്രവാസി .