കോളറാ കാലത്തെ പ്രണയത്തിൽ ഫെർമിനയും അർബിനോയും തമ്മിലുള്ള ബന്ധത്തിൽ ചില പ്രശ്നങ്ങളുണ്ടായപ്പോൾ അർബിനോ മൂത്രമൊഴിക്കുമ്പോ ക്ലോസറ്റിന്റെ സൈഡിലൊക്കെ വീഴുന്നു എന്ന് ഫെർമിന സ്ഥിരമായി പരാതി പറയുന്നുണ്ട്.

വിവാഹജീവിതത്തിലെന്നല്ല ഏത് തരം ബന്ധങ്ങളിലും (അമ്മ മക്കൾ, ഫ്രണ്ട്സ് ആൺകുട്ടിയോളും പെൺകുട്ടിയോളും, ചേച്ചീം അനിയത്തീം ഹോസ്റ്റൽ മേറ്റ്സ് ഒക്കെ ) പരസ്പര ബഹുമാനത്തോട് കൂടിയുള്ള വ്യത്തിയും വെടിപ്പും അടുക്കും ചിട്ടയും പാലിക്കേണ്ടത് ശീലിക്കേണ്ടതും അത്യാവശ്യമാണ്.
എന്റെ അടുത്ത ബന്ധുവിന്റെ മുൻ ഭർത്താവ് ഗീതയുടെ കഥാനായകനെപ്പോലെയായിരുന്നു. ആരുടെയെങ്കിലും ബ്രഷ് മതിയായിരുന്നു പല്ല് തേക്കാൻ . കടയിൽ നിന്ന് മൂത്രമൊഴിക്കാൻ പോകുന്ന സമയം ലാഭിക്കാൻ കടയുടെ പിറകിലായി ഒരു കലത്തിൽ മൂത്രമൊഴിച്ച് വക്കുമായിരുന്നു. അത് വൃത്തിയാക്കേണ്ടത് ഭാര്യയായിരുന്നു. മറ്റുള്ളവർക്ക് വരുന്ന എഴുത്ത് വായിക്കാൻ കിട്ടണമെന്ന് വാശി പിടിക്കുമായിരുന്നു. അവർ പിരിഞ്ഞത് അതിനൊക്കെയായിരുന്നോയെന്നറിയില്ല. എന്റെ കുട്ടിക്കാലത്തെ കഥയാണ്.
ഒത്തിരി വൃത്തിക്കാരിയായിട്ടും ഗീതയുടെ കഥാനായികയെപ്പോലെ എനിക്ക് ചീപ്പോ ടർക്കിയോ ഭക്ഷണമോ ഒന്നും പങ്ക് വക്കാൻ മടിയില്ല ആരുമായും .അതൊക്കെ സൗഹ്യദത്തിന്നും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ചഷകത്തിലെ വീഞ്ഞിന്റെ ലഹരി പോലെയെന്ന് കരുതുന്നു.
രതിയിലും പ്രണയത്തിലും എല്ലാ സ്നേഹസ്രവങ്ങളും നുകർന്ന് ഒന്നാകാൻ ശ്രമിക്കുന്ന മനുഷ്യർക്കിടയിൽ ഇതിനൊക്കെ എന്ത് പ്രസക്തി.?
(ഒരു രഹസ്യം പറയാം ഓഫീസിൽ പോയിരുന്ന സമയത്ത് ഷഡി ഉണങ്ങിയ തില്ലെങ്കിൽ ചിലപ്പോഴൊക്കെ ഞാൻ നിയാസിന്റെ ഷഡി എടുത്തിടാറുണ്ടായിരുന്നു)
എന്നാൽ വൃത്തിയെന്നത് അടുക്കും ചിട്ടയുമെന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാകുന്ന ഈ വ്യവസ്ഥയോട് എനിക്ക് തീർത്താൽ തീരാത്ത പകയുണ്ട്.