Connect with us

Women

എൻ്റെ പ്രിയപ്പെട്ട പുരുഷന്മാരേ നിങ്ങൾ നിങ്ങളുടെ കാമുകിക്ക് കൊടുക്കുന്ന ആദ്യ സമ്മാനം ഒരു മെൻസ്ട്രൽ കപ്പാവട്ടെ

മെൻസസിൻ്റെ ആദ്യകാലങ്ങളിലൊക്കെ ഉമ്മച്ചീടെ പഴയ വോയിൽ സാരിയൊക്കെ കീറിയെടുത്താണ് ഉപയോഗിച്ചിരുന്നത്. ആവശ്യം കഴിഞ്ഞ് അതൊക്കെ കഴുകിയുണക്കി വിറക്പുരയുടെ കഴുക്കോലിനിടയിൽ കൊണ്ട് വക്കും. ആരും കാണാതെ

 60 total views

Published

on

Lali P M എഴുതുന്നു

മെൻസസിൻ്റെ ആദ്യകാലങ്ങളിലൊക്കെ ഉമ്മച്ചീടെ പഴയ വോയിൽ സാരിയൊക്കെ കീറിയെടുത്താണ് ഉപയോഗിച്ചിരുന്നത്. ആവശ്യം കഴിഞ്ഞ് അതൊക്കെ കഴുകിയുണക്കി വിറക്പുരയുടെ കഴുക്കോലിനിടയിൽ കൊണ്ട് വക്കും. ആരും കാണാതെ വേണം ഈ പ്രൊസസ് എല്ലാം. കാരണം മെൻസസ് എന്നത് മുതിർന്ന സ്ത്രീകൾ രഹസ്യമായി മാത്രം സംസാരിക്കുന്ന വിഷയമാണ്.
പിന്നീട് കെയർ ഫ്രീ യൊക്കെ കോമണായെങ്കിലും വാങ്ങിക്കാൻ കാശൊക്കെയുണ്ടെങ്കിലും തുണി തരുന്ന കംഫർട്ട് മറ്റൊന്നും തന്നില്ല. കടയിൽ പോയി വാങ്ങാനുള്ള ചമ്മലും.

എറണാകുളത്ത് താമസിക്കാനെത്തിയപ്പോഴാണ് പാഡ് അത്രമേൽ സ്ത്രീകളുടെ ആർത്തവ ജീവിതത്തോട് ചേർന്നു എന്ന് മനസിലാകുന്നത്. തുണി ഉപയോഗിക്കുന്നതൊക്കെ വെറും കണ്ട്രി ഫെലോ ആയും അതിശയമായും ഒക്കെ മാറി.
ഫ്ളാറ്റുകളിലൊക്കെ ഈ പാഡുകൾ ഉണ്ടാക്കുന്ന അസൗകര്യങ്ങൾ നിസാരമായിരുന്നില്ല. മിക്കവരും ക്ലോസറ്റിൽ ഉപയോഗിച്ച നാപ്കിൻസ് ഇട്ട് ഫ്ള ഷ് ചെയ്ത് കക്കൂസ് പൈപ്പുകളിലൊക്കെ ബ്ലോക്കുണ്ടാകുന്നത് ഒരു സ്ഥിരം സംഭവമായി. പിന്നെ പബ്ളിക്ക് ടോയ്ലറ്റുകളുടെ ഉൾവശത്തൊക്കെ വേസ്റ്റ് ബിൻ ഒക്കെ നിറഞ്ഞ് നിലത്തൊക്കെ കിടന്ന് അത് വെള്ളവുമായി ചേർന്ന് അറപ്പിക്കുന്നതും ദുർഗ്ഗന്ധം നിറഞതുമായ കാഴ്ചയായി അത് മാറുന്നുണ്ട്.

ഏറ്റവും വിഷമം തോന്നിയത് നമ്മുടെ വേസ്റ്റ് എടുത്തോണ്ട് പോവുന്ന ആൾക്കാർ പരാതിയായി പറയുന്നത് കേൾക്കുമ്പഴായിരന്നു. നല്ലപോലെ പൊതിയാതെ വേസ്റ്റ് ബിന്നിലിട്ട് ചിലപ്പോഴൊക്കെ ഇത് കവറൊക്കെ പൊട്ടി ചിതറി അവരതൊക്കെ എടുത്ത് കളയേണ്ടി വരുന്നുണ്ട്. മാസം തോറും അൻപതോ നൂറോ മേടിക്കുന്നതിൻ്റെ പേരിൽ അവർ അത് ചെയ്യാൻ വിധിക്കപ്പെട്ടവരാകുന്നു.
മെൻസ്ട്രുവൽ കപ്പിനെപ്പറ്റി കുറേ പേരൊക്കെ എഴുതിക്കണ്ടെങ്കിലും ഈ വൈകിയ വേളയിൽ ഒരു പരിഷ്ക്കാരിയാവാൻ താൽപര്യമില്ലാത്തത് കൊണ്ട് പഴയ തുണിയിലൊക്കെ തന്നെയായിരുന്നു ഞാൻ അഭയം കണ്ടെത്തിയത്. മക്കൾ ടെ നിർബന്ധം കൊണ്ടാണ് ഒട്ടേറെ സംശയത്തോടെ അതുപയോഗിക്കാൻ തീരുമാനിച്ചത്.

3 ദിവസങ്ങൾ !
തുണി കഴുകലില്ല വിരിക്കലില്ല. ഓവർ ഫ്ളോയെ പറ്റി ചിന്തയില്ല. ആകപ്പാടെ സന്തോഷം.കുറച്ച് വണ്ണമുള്ള ദേഹമായതോണ്ട് നടക്കുമ്പോൾ ഉരഞ്ഞ് പൊട്ടുന്നതിനാൽ ആ ദിവസങ്ങളിൽ മോണിംഗ് വാക്കിങ്ങ് പോലുമൊഴിവാക്കിയിരുന്നു. കപ്പുപയോഗിച്ചത് കൊണ്ട് അതും നടന്നു. സാധാരണയുള്ള ചെറിയ നനവു പോലുമില്ലാതെ. ജട്ടി ഇട്ടില്ലേൽ പോലും കുഴപ്പമില്ലാത്ത അവസ്ഥ..
നമ്മൾ സ്ത്രീകൾ നമുക്ക് കിട്ടിയ ഈ സൗകര്യം, ഭാഗ്യം ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നൊ രപേക്ഷയുണ്ട്.

സൗകര്യവും സാമ്പത്തിക ലാഭവും മാത്രമല്ല. ലോക ജനസംഖ്യയിൽ പകുതിയിലേറെയുള്ള സ്ത്രീകൾ ഉണ്ടാക്കുന്ന പേഴ്സണൽ വേസ്റ്റിൽ നിന്നും പ്രകൃതിയെ മോചിപ്പിക്കേണ്ടതുണ്ട്. പ്രളയം നമ്മുടെ നദികളിൽ നിക്ഷേപിക്കുന്ന വേസ്റ്റുകളിൽ നല്ലൊരു പങ്ക് സാനിറ്ററി നാപ്കിനായിരുന്നൂവെന്ന് പറയപ്പെടുന്നു.എൻ്റെ പ്രിയപ്പെട്ട പുരുഷന്മാരേ നിങ്ങൾ നിങ്ങളുടെ കാമുകിക്ക് കൊടുക്കുന്ന ആദ്യ സമ്മാനം ഒരു മെൻസ്ട്രൽ കപ്പാവട്ടെ. അതവളുടെ ഏറ്റവും അടിസ്ഥാന പ്രശ്നത്തോടുമുള്ള കരുതലാകും.അതുപയോഗിക്കുമ്പോൾ അവർ നിങ്ങളെ ഓർക്കാതിരിക്കില്ല. 😃 കൂടുതൽ സ്നേഹത്തോടെയും നന്ദിയോടെയും പ്രണയത്തോടെയും . ❤ ❤ ❤
എല്ലാ പെണ്ണുങ്ങൾക്കും HAPPY BLEEDING ..

 61 total views,  1 views today

Advertisement
Advertisement
Entertainment4 hours ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment8 hours ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 day ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement