കോട്ടയത്തെ ശവദാഹം തടഞ്ഞ വിഷയത്തിൽ നിന്ന് മനസിലാകുന്നത് പല മനുഷ്യർക്കിടയിലും ഒരു പൊട്ടൻഷ്യൽ സംഘി ഒളിഞ്ഞിരിപ്പുണ്ടെന്നാണ്

114

Lali P M

കോട്ടയത്തെ ശവദാഹം തടഞ്ഞ വിഷയത്തിൽ നിന്ന് മനസിലാകുന്നത് പല മനുഷ്യർക്കിടയിലും ഒരു പൊട്ടൻഷ്യൽ സംഘി ഒളിഞ്ഞിരിപ്പുണ്ടെന്നാണ്. എന്നു പറയുമ്പോ അവർ ഹിന്ദു വർഗ്ഗീയ സംഘടനകളിൽ പ്രവർത്തിക്കുന്നവരെന്നോ BJP ക്ക് വോട്ട് ചെയ്യുന്നവരാണെന്നോ അല്ല.ശാസത്രിയമോ സാമൂഹ്യ മോ ആയ കാര്യങ്ങളാൽ ഒരു അടിത്തറയുമില്ലാത്ത കാര്യത്തിലും വിവരക്കേട് കൊണ്ടും ചിന്താശൂന്യത കൊണ്ടും കൈയ്യൂക്ക് കൊണ്ടും അഭിപ്രായം പ്രകടിപ്പിക്കുന്നവർ ‘തൻ്റെ വിശ്വാസത്തിൻ്റെയും വിവരക്കേടിൻ്റയും അടിസ്ഥാനത്തിൽ അന്യൻ്റെ നേരേ മെക്കിട്ട് കയറുന്നവർ, അധികാരം പ്രയോഗിക്കുന്നവർ, അക്രമം അഴിച്ച് വിടുന്നവർ. ശാസ്ത്രിയതയോ മാനവികതയോ അവരെ തീണ്ടുന്നതേയില്ല.അവരാണ്

*ബീഫ് കഴിക്കുന്നവർക്കെതിരേ ആക്രമം നടത്തുന്നവർ!
* സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കണ്ടാൽ സദാചാര സംരക്ഷകരാകുന്നവർ!
* വംശീയതയും ജാതീയതയും സ്ത്രീവിരുഡതയും പ്രസരിപ്പിക്കുന്നവർ!
* കൊറോണ രോഗികളെ സാമൂഹ്യ ബഹിഷ്ക്കരണം നടത്തുന്നവർ!
* കൊറോണ വന്ന് മരിച്ചവരോട് പോലും സഹാനുഭൂതിയില്ലാത്തവർ !
അവർ ശാസ്ത്രം മറക്കുന്നു ചരിത്രം മറക്കുന്നു. ഇന്നലെകളെയും നാളെ കളെയും മറക്കുന്നു.
വിവരക്കേടിൻ്റെയും അഹങ്കാരത്തിൻ്റെയും പിൻബലത്തിൽ അക്രമം അഴിച്ച് വിടുന്ന
പൊട്ടൻഷ്യൽ സംഘികൾ..