സംഘികളോട് ജനാധിപത്യത്തിനെപ്പറ്റി ക്ലാസ്സെടുക്കുന്നത് മണ്ടത്തരമാണ്, എന്നാൽ സഖാക്കൾ ജനാധിപത്യത്തിൽ പുതിയ ചക്രവാളങ്ങൾ തേടേണ്ടവരാണ്

0
97

Lali P M (സാമൂഹ്യപ്രവർത്തക, അഭിനേത്രി)

അപ്പോ കാലിപ്റ്റോ എന്ന സിനിമയിലാണ് ഒരു പന്നിക്ക് വേണ്ടിയുള്ള കെണിയൊരുക്കി കെണി ക്കകത്തേക്ക് അതിനെ ഓടിച്ച് കയറ്റുന്ന കുറച്ച് ആദിമ മനുഷ്യരുടെ ആർപ്പ് വിളികളും വന്യമായ ആവേശവും കണ്ട് തരിച്ചിരുന്നത്. മനുഷ്യന്റെ വേട്ടയാടുന്നതിലുള്ള വന്യമായ നിർവൃതിയാണ് ജെല്ലിക്കട്ട് എന്ന സിനിമ മൊത്തത്തിൽ സംസാരിക്കുന്നത്.എത്ര സംസ്ക്കാര സമ്പന്നരും പുരോഗമന മനുഷ്യരിലേക്ക് പരിണാമപ്പെട്ടവരുമെന്ന് പറയുമ്പോഴും മനുഷ്യന്റെ വേട്ടയാടി ജീവിച്ച ആ ആദിമ സംസ്കൃതി നമ്മുടെ ജീനുകളിലെവിടെയൊക്കെയോ ഒളിഞ്ഞ് കിടപ്പുണ്ട്. ആ വേട്ടയാടലിന്റെ സൈബർ ഭാഷ്യമാണ് നമ്മളിന്ന് കാണുന്ന സൈബർ ബുള്ളിയിങ്ങും മോബ്ലിഞ്ചിങ്ങും. അത് ചെന്നിത്തലയും മഡോണയുമൊക്കെയായി നമ്മൾ മുട്ടില്ലാതെ പോകുന്നു.

കഴിഞ്ഞയാഴ്ച കൊറോണ ക്കെതിരേ ദീപം കത്തിക്കുന്ന പോലുള്ള വിഡിത്തത്തെ ട്രോളി പോസ്റ്റിടുമ്പോൾ അതിൽ സംഘികൾ അഴിഞ്ഞാടി . ഫേസ്ബുക്ക് മാളങ്ങളിൽ ഒളിച്ചിരുന്ന സംഘശക്തി ഉണർന്ന് അറഞ്ചം പുറഞ്ചം തെറി തുടങ്ങി. ഒറ്റ രാത്രി കൊണ്ട് 1700 ഓളം കമന്റ് കൾ അത് മുഴുവൻ തെറിയും അശ്ലീലവും ’36 വർഷം മുന്നേ മരിച്ച് പോയ വാപ്പാക്ക് വരെ കിട്ടി പങ്ക്: പിന്നെന്താന്ന് വച്ചാൽ ഒറ്റ രാത്രി കൊണ്ട് 2000 ഫോളേവേഴ്സ് ആണ് കൂടിയത്.

അക്രമിക്കേണ്ട പോസ്റ്റുകളേം പ്രൊഫൈലുകളേം മെൻഷൻ ചെയ്ത് സങ്കികൾ പല ഗ്രൂപ്പിലേക്കും മെസേജയക്കുമത്രേ.പക്ഷേ എനിക്കൊന്നും തോന്നിയില്ല .ഒന്നാമത് വായിച്ച് നോക്കാൻ പറ്റിയ ഒരു വിമർശനം പോലും അതിലില്ല .മറ്റ്റൊന്ന് എനിക്ക് പേഴ്സണലി പരിചയമുള്ള ഒരുത്തൻ പോലും പൊങ്കാലയിട്ടവരുടെ കൂടെയില്ല. ആദ്യം കണ്ട കുറേ എണ്ണം ഹൈഡ് ചെയ്തെങ്കിലും മനുഷ്യ സാധ്യമല്ല എന്ന തോന്നലിൽ ഉപേക്ഷിച്ചു.കഴിഞ്ഞ ദിവസം റജി ദേവ് എന്ന പ്രൊഫൈലിന്റെ ഒരു പോസ്റ്റിന് കീഴെയും ഇത്തരം ഒരറ്റാക്ക് ഉണ്ടെന്നറിഞ്ഞു. തികച്ചും പേഴ്സണലായ കാരണത്തിന്റെ പേരിൽ ഞാൻ ബ്ലോക്ക് ചെയ്ത ആളാണ് റജി ദേവ്’ പുള്ളി പറഞ്ഞത് അനവസരത്തിലുള്ളതും ഒട്ടും ആലോചനയില്ലാത്തതും അംഗീകരിക്കാനാവാത്തതുമാണ്. സമൂഹ വ്യാപനം ഇല്ലാതിരിക്കാൻ സർക്കാർ എടുക്കുന്ന ഏത് നടപടിയോടും സഹകരിക്കുക എന്നതാണ് ഉത്തരവാദിത്തമുള്ള പൗരൻ പ്രത്യേകിച്ചും ഒരു ഡോക്ടർ ചെയ്യേണ്ടത്. എതിർപ്പുണ്ടാവുക സ്വാഭാവികമാണ്. അത്രയും ഒകെ ആണ് .

എന്നാൽ എന്താണ് നടന്നത്? ദളിത് സമുദായത്തിൽ നിന്നും നല്ല നിലയിൽ തന്നെ പഠിച്ചിറങ്ങിയ ഒരു ഡോക്ടറെ തീർത്തു കളയാൻ തക്കവണ്ണം വയലൻറായ ഭാഷ കൂട്ടമായി വന്ന് ഉപയോഗിച്ചിട്ട് പോകുക. വരുന്നവരും പോകുന്നവരും മുഴുവൻ വന്ന് ചീത്ത വിളിച്ചിട്ട് പോകുക ഇതൊക്കെ ഒട്ടും ശരിയായ രീതിയല്ല തീർച്ചയായും ഒരു ഡോക്ടറെ സമൂഹത്തിന് വേണ്ടതുണ്ട്. ജനസംഖ്യാ പ്രാതിനിധ്യം അനുസരിച്ച്ച് ആരോഗ്യ പ്രവർത്തകർ കുറവാണ് പലേടത്തുമെന്ന് വാർത്ത കണ്ടിരുന്നു. രജി ദേവിനെപ്പോലൊരു ഡോക്ടർക്ക് ആരോഗ്യരംഗത്തെ ഏതെങ്കിലും പ്രശ്നത്തെപ്പറ്റി അഭിപ്രായം പറയാനും എതിർപ്പ് പ്രകടിപ്പിക്കാനും അവകാശവുമുണ്ട്.

ചെറുപ്പത്തിന്റെ തിളപ്പുണ്ടെങ്കിലും പല കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണം സാധ്യമാക്കിയ വ്യക്തിയുമാണ് റജി ദേവ്. ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിലെ ഒരു സെമിനാറിലെ ചർച്ചയിൽ ഒട്ടും നീതിപൂർവ്വമല്ലാത്ത പാനൽ മെംബേഴ്സിനെ തെരഞ്ഞെടുത്തതിനെ വിമർശിച്ച് രജി ദേവിന്റെ ഒരു ആർട്ടിക്കിൾ മുഴുവൻ ആൾക്കാരെയും പുനരാലോചിക്കാൻ സംഘാടകർക്ക് കാരണമായിട്ടുണ്ട്.
രജി ദേവിന്റേതായി പുറത്ത് വന്ന സ്ക്രിൻ ഷോട്ടും കണ്ടിരുന്നു. എത്ര പ്രകോപനമുണ്ടെങ്കിലും ആ രീതിയിലുള്ള പ്രതികരണത്തോടും താൽപര്യമില്ല.

ഒരു സഹജീവിയെ ഇനി ഒരഭിപ്രായവും പറയാൻ സാധ്യമാക്കാത്ത രീതിയിൽ നടത്തുന്ന ഈ ലിഞ്ചിംഗ് ഒരു ആധുനിക മനുഷ്യന് നല്ലതാണോ എന്നാലോചിക്കുക. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവരെ വാള് കൊണ്ടോ വാക്ക് കൊണ്ടോ തകർത്ത് കളയുന്നതല്ല ജനാധിപത്യം.സംഘികളോട് ജനാധിപത്യത്തിനെപ്പറ്റി ക്ലാസ്സെടുക്കുന്നത് മണ്ടത്തരമാണ്. എന്നാൽ നമ്മൾ സഖാക്കൾ ജനാധിപത്യത്തിൽ പുതിയ ചക്രവാളങ്ങൾ തേടേണ്ടവരാണ്.നിങ്ങളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു. എന്നാൽ ആ അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തിന് വേണ്ടി പോരാടുമെന്ന് പറഞ്ഞതാരാണെന്ന് മറന്നു.