പാവക്കുളം അമ്പലം ഇന്ന് നല്ലൊരു വ്യാപാര കേന്ദ്രമാണ്, ഭക്തിയുടെ ഒപ്പം മുസ്ലിം പേടിയുടെയും വിരുദ്ധതയുടെയും

141

Lali P M

എന്റെ ഓർമ്മയിൽ ഒരു പാവക്കുളം അമ്പലമുണ്ട്. ഒരു 13 വർഷം മുൻപ് വരെ അമ്പലവളപ്പിൽ കൂടി ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും നടന്ന് അപ്പുറം കടക്കാവുന്ന ഒരു തരത്തിലുമുള്ള മത വിദ്വേഷവുമില്ലാത്ത ഒരിടം. മുമ്പിലും പിറകിലുമുള്ള ഗേറ്റ് വഴി കയറിയിറങ്ങി അപ്പുറത്തെ റോഡിലേക്ക് പച്ചക്കറി ബേക്കറി പലചരക്ക് കടകളിലേക്ക് വളരെയെളുപ്പം എത്താമായിരുന്നു.
അവിടെ ആദ്യമായി പൊങ്കാല വന്ന ദിവസവും ഞാനത് വഴി പോയിരുന്നു. പത്തിൽ താഴെയുള്ള പെണ്ണുങ്ങൾ ഒരു കലത്തിൽ ഉണ്ടാക്കിയ പൊങ്കാല ചോറ് രുചി നോക്കാൻ എനിക്കും തന്നിരുന്നു.

പൊങ്കാല വർഷാവർഷം വളപ്പും സമീപസ്ഥറോഡുകളും വിട്ട് കലൂരിലേക്കും പാലാരിവട്ടത്തേക്കുമൊക്കെ വ്യാപിക്കുന്നതും എന്റെ കൺമുന്നിലാണ്. ഒരു ദിവസം അപ്പുറത്തെ റോഡിലേക്ക് പോകാൻ വേണ്ടി ഗേറ്റിനടുത്ത് ചെല്ലുമ്പോ അത് ഓടാമ്പലിട്ടിരുന്നു. മറ്റൊന്നും ചിന്തിക്കാതെ അത് തുറന്ന് അപ്പുറം കടന്നു. അകത്ത് ഒരു കെട്ടിടം പണിയാനുള്ള തയ്യാറെടുപ്പുകൾ കണ്ടു.  പിന്നെ ചെല്ലുസോൾ ഗേറ്റ് താഴിട്ടിരുന്നു.പിന്നെ ഞങ്ങളതിനടുത്ത് നിന്ന് താമസം മാറ്റി. ഇടക്ക് പത്രത്തിൽ കണ്ടു കെട്ടിടത്തിന്റെ ഉൽഘാടനം RSS ന്റെയും വിശ്വഹിന്ദു പരിഷത്തിന്റേം നേതാക്കൾ ഉൽഘാടനം ചെയ്തു എന്ന്. അവിടെ VH P യുടെയും ഹിന്ദു ഐക്യവേദിയുടെയും ഓഫിസും ഗീതാ ക്ലാസും ഹിനു മാട്രിമോണിയം ഒക്കെ നടക്കുന്നുവെന്നും ‘

അതിനിടെ എന്റെ നിരീശ്വരവാദമൊക്കെ മനസ്സിലാക്കിയ എന്റെ ഒരു അയല്ക്കാരി അമ്പലത്തിലെ ക്ലാസ്സിന് എന്നേം വിളിച്ചു. പിന്നീടൊരിക്കൽ അവിടത്തെ ക്ലാസിനെപ്പറ്റി അവർ പറഞ്ഞ് തന്നു.വിദേശികളായ മുസ്ലീങ്ങളാണ് നാടിന്റെ സംസ്കാരവും ആർക്കിടെക്ചറുമൊക്കെ നശിപ്പിച്ചതെന്ന് ഇസ്ലാമിക് ഹിസ്റ്ററി ബിരുദധാരിയായ (ഫേസ് ബുക്കിലുണ്ട്) നമ്മുടെ ആകാശവാണി സംഘിണിയുടെ പ്രിയ കൂട്ടുകാരിയുമായ എന്റെ അയൽക്കാരി വാദിച്ചു. എന്റെ ചരിത്രവും ലോജിക്കുമെല്ലാം വെച്ച് ശക്തിയുക്തം വാദിച്ചെങ്കിലും അവരതിനെ സ്വീകരിച്ചില്ലയെന്ന് ചില കമന്റുകൾ വ്യക്തമാക്കി.ഇതുപോലെ അനേകം മൃദു സംഘി സ്ത്രീകളെ പാവക്കുളം ക്ഷേത്രത്തിലെ പഠനം മുഴു സംഘിണികളാക്കിയിരിക്കണം. അവരുടെ അറിവിലോ പരിചയത്തിലോ ഉള്ള മുസ്ലീങ്ങളെ മറന്ന് സംഘിനുണ ഫാക്റ്ററികൾ പടച്ചുണ്ടാക്കിയ വ്യാജ മുസ്ലീം ബിംബങ്ങളെ അവർ തങ്ങളുടെ ശത്രുക്കളാക്കി.

പാവക്കുളം അമ്പലം ഇന്ന് നല്ലൊരു വ്യാപാര കേന്ദ്രമാണ് .ഭക്തിയുടെ ഒപ്പം മുസ്ലിം പേടിയുടെയും വിരുദ്ധതയുടെയും. ഒരു പക്ഷേ Rടട കൃത്യമായ അജണ്ടകളോടെ പിടിച്ചടക്കുന്ന ഓരോ ക്ഷേത്രങ്ങളുടെയും അവസ്ഥ ഇതു തന്നെയാവണം.