കാൻസറിന്റെ സ്റ്റേജിങ് കണക്കാക്കൽ

109

ലളിതാ നമ്പ്യാർ

കാൻസറിന്റെ സ്റ്റേജിങ് കണക്കാക്കൽ

നിങ്ങൾക്ക് കാൻസറാണെന്നും അതിന്റെ വ്യാപ്തിയെന്താണെന്നും ചികിത്സ ഏതെല്ലാമാണെന്നും പറഞ്ഞ് മനസ്സിലാക്കി തരേണ്ടത് നിങ്ങളുടെ ഡോക്ടറുടെ കടമയാണ്. അറിയാനുള്ള അവകാശവും നിങ്ങൾക്കുണ്ട്. പല ഡോക്ടർമാരും രോഗിയോടും ബന്ധുക്കളോടും തുറന്ന് പറയുന്നില്ല. ചിലർ സംശങ്ങൾ ചോദിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റിടുന്നത്.

കാൻസറാണെന്ന് ഉറപ്പു വരുത്തിയാൽ പിന്നെ അടുത്ത നടപടിയാണ് ഏതുതരം കാൻസറാണെന്നും അത് ഏത് അവസ്ഥവരെ എത്തിയെന്നും ഏത് സ്റ്റേജ് ആണെന്നും അറിയല് . കാരണം ഇതനുസരിച്ചായിരിക്കും ഏത് ചികിത്സാ രീതിയിണ് അവലംബിക്കേണ്ടതെന്ന് തീരുമാനിക്കാൻ .
ഇനി ഏതു തരം കാൻസറാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ പിന്നെ അതിന്റെ സ്റ്റേജിങ് നടത്തലാണ് .
സാധാരണ ട്യൂമറിനെല്ലാം ഓപ്പറേഷനാണ് പ്രതിവിധിയെങ്കിലും അത് കൂടുതൽ അവസ്ഥയിലെത്തുകയൊ വലിപ്പം കൂടുതലൊ ആയാൽ ആദ്യം കീമോതെറാപ്പിയോ റേഡിയൊ തെറാപ്പിയൊ കൊടുത്ത് വലിപ്പം കുറച്ചിട്ട് ഓപ്പറേഷൻ നടത്തും .
സാധാരണ .T N M എന്ന ക്ളാസിഫിക്കേഷനാണ് പറയാറുള്ളത്
T – മുഴയുടെ വലിപ്പം( Size of tumour )
N. അടുത്തുള്ള കഴലകളിലേക്കകുള്ള വ്യാപനം( Nodes involvement )
M. മറ്റ് അവയവങ്ങളിലേക്കുള്ള പടർന്നു പിടിക്കൾ. ( Metastasis )
T=Tumour
T0..T1..T2…T3..T4…എന്നീ സ്റ്റേജിൽ വലിപ്പം കണക്കാക്കുന്നു .
T0. ട്യൂമർ വളരെ തുടക്ക അവസ്ഥയിൽ എക്സ്റേയിൽ പോലും കാണാൻ പ്രയാസം .
T1. ട്യൂമർ 2 cm ൽ കുറഞ്ഞ വലിപ്പം
T2 ട്യൂമർ 2 to 5 cm
T3 ട്യൂമർ 4 cm to 10 cm
T4 . വളരെ വലിപ്പമുള്ള
N=Nodes
N1…N2 …N3..N4
N1..അടുത്തുള്ള ഒരു നോഡിൽ മാത്രം
N2 ഒന്നിൽ കൂടുതൽ
N3 . അതിലും കൂടുതൽ
N4..വളരെയധികം കഴലകളിൽ ബാധിച്ചു.
M .(Metastasis) മറ്റ് അവയവങ്ങളിലേക്ക് പടർന്നു പിടിക്കൽ
MO..ഒരു അവയവങ്ങളിലും വ്യാപിച്ചിട്ടില്ല.
M1..ഒരു അവയവത്തിലേക്കുള്ള പടർന്നു പിടിക്കലാണ് . (ഉദാഹരണം ഏല്ല് ,കരൾ ,തലച്ചോറ് , ശ്വാസനാളം) . ..ഏതെങ്കിലും ഒരു അവയവത്തിന്.
M2.. ഏതെങ്കിലും ഒണ്ട് അവയവത്തിന്
M3…. രണ്ടിൽ കൂടുതൽ അവയവങ്ങൾ
M4…കൂടുതൽ അവയവങ്ങളിലേക്ക്.
Metastasis ആയാൽ ജീവിതം നീട്ടിക്കൊണ്ടു പോവുകയല്ലാതെ ചികിത്സിച്ച് ഭേദമാക്കാൻ പറ്റില്ല . അവരെ പാലിയേറ്റീവ് അഥവാ സാന്ത്വന ചികിത്സ ക്ക് വിടും .എന്നാലും ഇന്ന് ആധുനിക മരുന്നുകൾ കൊണ്ട് കുറെയൊക്കെ ഫലപ്രദമാണ്.
സ്റ്റേജിംഗിന്റെ ഉദാഹരണം .
ഇപ്പോൽ T1 N0 M0 എന്നെഴുതിയാൽ ട്യൂമർ 2 cm വലിപ്പവും ഒരു നോഡിലും പടർന്നിട്ടില്ല . മറ്റ് അവയവങ്ങളിലും പടർന്നിട്ടില്ല . എന്നർത്ഥം .
T1 N0 M0…ഇത് ആദ്യ സ്റ്റേജ്.
T2 N1 M0….ഇത് രണ്ടാമത്തെ സ്റ്റേജ്.
T 2 N2 M0…ഇത് മൂന്നാമത്തെ സ്റ്റേജ് …
T3 or T4..N2 M1…നാലാമത്തെ സ്റ്ററ്റേജ് ആവാം
എന്നാലും എവിടെയാണ് ഏത് അവയവത്തിലാണ് എന്നതിന്റെകണക്കനുസരിച്ച് മാറ്റം വരാം.പ്രത്യേകിച്ച് തലച്ചോറിൽ
ഇനി കോശങ്ങളുടെ പ്രത്യേകതയും രൂപവും അനുസരിച്ച് ഒരു പട്ടിക കൂടിയുണ്ട് . അതാണ് ഗ്രേഡിംഗ് (Grading )
ഗ്രേഡ് ഒന്ന് (Grade 1 – Mild dysplasia )ഇതിൽ കാൻസർ കോശങ്ങൾ വ്യക്തമായി തിരിച്ചറിയാം . അതിന്റെ ഉറവിടവും മനസ്സിലാവും
ഗ്രേഡ് രണ്ട്. (Grade 2…Moderately differentiated) ഇതിൽ കോശങ്ങൾ കുറച്ചുകൂടി വികൃതമായി കാണുന്നു . എന്നാലും ഉറവിടം കണ്ടു പിടിക്കാം .
ഗ്രേഡ് മൂന്ന്. (Grade 3 – Poorly differenciated) ഇതിൽ കോശങ്ങൾ വളരെ വികൃതവും ഉറവിടം തന്നെ മനസ്സിലാകാത്ത അവസ്ഥയിലായിരിക്കും . .ഒന്നും രണ്ടും ഗ്രേഡുകളിൽ രോഗത്തിന്റെ പുരോഗതി എളുപ്പമാണ് . കീമോതെറാപ്പിയും കൂടുതൽ ഫലിക്കും .

(സാധാരണ ജനങ്ങൾക്ക് മനസ്സിവാവാൻ ലളിതമായി എഴുതിയതാണ്. പല തരം അവയവങ്ങളുടെ സ്റ്റേജിംഗിൽ വ്യത്യാസങ്ങൾ ഉണ്ട്.)