കൂടെ സഹവസിക്കുന്ന ഒരു സ്ത്രീയെ പോലും സംരക്ഷിക്കാൻ കഴിയാത്ത ഏത് ശക്തിയെയാണ് പ്രാർത്ഥിക്കുന്നത് ?

87

Lalitha Nambiar

എല്ലാം വിധിയാണോ..? മാനസിക രോഗങ്ങളും കാൻസറുമെല്ലാം ഭേദമാവാൻ ഇനിയും ആൾദൈവങ്ങൾക്കും പ്രാർത്ഥനകൾക്കും ഒന്നും ചെയ്യാൻ പറ്റില്ലെന്ന് എന്നാണ് ആൾക്കാർ മനസ്സിലാക്കുന്നത്..? ഇതിന്റെയെല്ലാം വലിയൊരു പങ്ക് വഹിക്കുന്നത് രാഷ്ട്രീയങ്ങളും മതങ്ങളും ചേർന്നുള്ള കൂട്ടുകെട്ട് തന്നെ. ഒരാൾക്ക് എന്തെങ്കിലും രോഗങ്ങളോ ,വ്യക്തിപരമായ പ്രശ്നങ്ങളോ വന്നാൽ “ശരിഞാൻ പ്രാർത്ഥിക്കാം കേട്ടോ..? “🙏അതോടെ അവരുടെ ഉത്തരവാദിത്വം കഴിഞ്ഞു. അല്ലെങ്കിൽ “എല്ലാം ദൈവത്തിന്റെ ആഗ്രഹം പോലെയല്ലെ നടക്കൂ…നമുക്കെന്ത് ചെയ്യാൻ പറ്റും ?.”.😩..

പറ്റും .നമുക്ക് പലതും ചെയ്യാൻ പറ്റും. നമുക്ക് മാത്രമെ ചെയ്യാൻ പറ്റുകയുള്ളൂ……
സൈക്കോളജിയിൽ “നിയന്ത്രണ ബിന്ദു” എന്ന് ഒരു സാധനം എല്ലാമനുഷ്യരിലും ഉണ്ട്. (Locus of control -Julian Rotter 1966) . എന്നുവച്ചാൽ നമ്മൾ ചെയ്യുന്നതും നമുക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളേയും നമ്മൾ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതാണ്. ഇത് രണ്ട് തരത്തിലുണ്ട്. ആന്തരിക മായതും. ബാഹ്യമായതും. ആന്തരിക മായുള്ള നിയന്ത്രണ ബിന്ദുവാണങ്കിൽ നിങ്ങൾക്ക് സംഭവിക്കുന്നതിന്റെയെല്ലാ ഉത്തരവാദിത്വങ്ങളും നിങ്ങളുടെ ദുർബലതയും അതിന് വേണ്ടി ശ്രമിക്കാത്തുമാണെന്ന് നിങ്ങൾതന്നെ സ്വയം വിലയിരുത്തി അത് നന്നാക്കാനുള്ള വഴികൾ തേടും. എന്നാൽ ബാഹ്യമായ നിയന്ത്രരണ ബിന്ദുവാണെങ്കിൽ നിങ്ങൾക്ക് വരുന്ന പ്രശ്നങ്ങളെയെല്ലാം നിങ്ങൾ പുറമെയുള്ള ഘടകങ്ങളുമായി ബന്ധിപ്പിക്കും. സ്വന്തമായി ഒരു ശ്രമവും നടത്തൂല. ഉദാഹരണം:

നിങ്ങൾക്ക് ജോലിയിൽ പ്രമോഷൻ കിട്ടിയെന്നിരിക്കുക😊 നിങ്ങൾ ആന്തരികമായ നിയന്ത്രണ ബിന്ദുവാണെങ്കിൽ അത്’ എന്റെ കഴിവും പരിശ്രമവും കൊണ്ടാണ്. എനിക്കിനിയും കഠിനാധ്വാനം ചെയ്തതാൽ ഉയരങ്ങളിലെത്താം. എന്നാൽ ബാഹ്യമായ നിയന്ത്രണ ബിന്ദുവാണ് നിങ്ങളെ നയിക്കുന്നതെങ്കിൽ പ്രമോഷൻ കിട്ടിയത് നിങ്ങളുടെ ‘ഭാഗ്യം’ കൊണ്ടാണെന്നും ഭഗവാന്റെ അനുഗ്രഹമാണെന്നും കരുതും.

ഇനി നിങ്ങൾക്ക് പ്രമോഷൻ കിട്ടിയില്ല എന്നിരിക്കട്ടെ നിങ്ങൾ ആന്തരികമായ നിയന്ത്രണ ബിന്ദു വാണെങ്കിൽ എന്റെ കുറവുകൾ കൊണ്ടാണ് കിട്ടാതിരുന്നതെന്ന് കരുതുകയും ആ കുറവുകൾ നികത്താൻ വേണ്ടി നിങ്ങൾ കൂടുതൽ പരിശ്രമിക്കുകയും ചെയ്യും അതായത് നിങ്ങളുടെ പരാജയത്തിന് ഉത്തരവാദി നിങ്ങളാണ്. എന്നാൽ ബാഹ്യമായ നിയത്ന്രണ ബിന്ദു നിങ്ങളെ നയിച്ചാൽ പ്രമോഷൻ കിട്ടാത്തതിന് നിങ്ങൾ ബോസ്സിനെ കുറ്റം പറയും ,വിധിയെ പഴിക്കും ,സഹപ്രവർത്തകരെ പഴിചാരും. തന്റെ മോശം പ്രവർത്തികളെയെല്ലാം ബാഹ്യമായി ഘടകങ്ങളുമായി ബന്ധിപ്പിക്കുന്നു.

ഇന്നലെ ആത്മഹത്യ ചെയ്ത വിദേശവനിത മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നുവെന്നറിഞ്ഞിട്ടും അവർ ഉച്ചക്ക് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് അറിഞ്ഞിട്ടും അവരെ വിട്ടിട്ട് എല്ലാവരും ഭജനക്ക് പൊയി. അവർ കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യ ചെയ്തു. കൂടെ സഹവസിക്കുന്ന ഒരു സ്ത്രീയെ പോലും സംരക്ഷിക്കാൻ കഴിയാത്ത നമ്മൾ കണ്ണ് കൊണ്ട് കാണാത്ത ഏത് അദൃശ്യ ശക്തിയെയാണ് പ്രാർത്ഥിക്കുന്നത്.? അവർക്ക് സമയത്ത് കൗൻസിലറെയോ സൈക്യാട്രിസ്റ്റിന്റെയോ സേവനം ഉറപ്പാക്കിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. ….😣

ശാസ്ത്രീയമായി എല്ലാം പഠിച്ച് ഡോക്റാവുന്നവരും ശാസ്ത്രം പഠിപ്പിക്കുന്ന ബയോളജി അധ്യാപകർ വരെ ഇങ്ങനെ അദൃശ്യവും ബാഹ്യ ശക്തികളെയും കുറിച്ച് പറഞ്ഞ് കുട്ടികളെയും രോഗികളെയും വഴിതെറ്റിക്കുന്നു. മാനസികമായ പ്രശ്നങ്ങളെ നേരിടാനും ജീവിതത്തിൽ സുഖവും ദുഖവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ളതാണെന്നും പഠിപ്പിക്കുന്നില്ല. സ്കൂൾ കുട്ടികൾക് ‘ജീവിത പാടവങ്ങൾ'( ” life skills” )ആണ് അവരുടെ സിലബസ്സിൽ ഉൾപ്പെടുത്തേണ്ടത്. അവരെ അതിന് പ്രാപ്തരാക്കലാണ് വേണ്ടത്. വെറുതെ ഓരോ മോഡ്യൂളും കാണാ പാഠം പഠിപ്പിച്ച് 100% ശതമാനം വിജയം വരിച്ചാലും ഒരു മാർക്ക് കുറവിന് കുട്ടി ആത്മഹത്യ ചെയ്യും. മതങ്ങളുടെയും രാഷ്ട്രീയക്കാരുടെയും വലയിൽ വീഴാതെ സ്വയം ചിന്തിക്കൂ……💪.